മെസ്സി ഇറ്റലിയിലേക്കോ? PSGയുടെ ആദ്യ ഓഫർ തള്ളിക്കളഞ്ഞത് എന്തുകൊണ്ട്?പുതിയ റിപ്പോർട്ടുകൾ |Lionel Messi
കഴിഞ്ഞ സീസണിൽ നിന്നും വിഭിന്നമായി ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് അർജന്റീനയുടെ നായകനായ ലയണൽ മെസ്സി ഇപ്പോൾ പുറത്തെടുക്കുന്നത്.കഴിഞ്ഞ മത്സരം തന്നെ അതിന് ഉദാഹരണമാണ്.ഒരു ഗോളും രണ്ട് അസിസ്റ്റുകളുമായിരുന്നു മെസ്സി കഴിഞ്ഞ മത്സരത്തിൽ നേടിയിരുന്നത്.താരത്തിന്റെ ഈ മികവ് ക്ലബ്ബിന് സന്തോഷം നൽകുന്ന കാര്യമാണ്.
എന്നാൽ ലയണൽ മെസ്സിയുടെ കോൺട്രാക്ട് അവസാനിക്കാൻ ഇരിക്കുകയാണ്.ജൂലൈ മാസത്തിൽ കരാർ പൂർത്തിയാവും.ക്ലബ്ബിന് മെസ്സിയുടെ കോൺട്രാക്ട് പുതുക്കാൻ താല്പര്യമുണ്ട്.ലയണൽ മെസ്സിക്കും എതിർപ്പൊന്നുമില്ല.ലയണൽ മെസ്സിയുടെ പിതാവും ഏജന്റുമായ ജോർഹെ മെസ്സി പിഎസ്ജിയുമായി കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട ആദ്യ ചർച്ചകൾ നടത്തിയിരുന്നു.
ആ ചർച്ചയിൽ മെസ്സിക്ക് ഒരു പുതിയ ഓഫർ ക്ലബ് നൽകിയിരുന്നു.എന്നാൽ മെസ്സിയുടെ പിതാവ് അത് നിരസിക്കുകയായിരുന്നു.എന്തെന്നാൽ ഇവിടുത്തെ പ്രധാന പ്രശ്നം സാലറിയാണ്.സാമ്പത്തിക കാര്യങ്ങളിൽ നിലവിൽ യുവേഫയുടെ നിയന്ത്രണങ്ങൾ അനുഭവിക്കേണ്ടിവരുന്ന ക്ലബ്ബാണ് പിഎസ്ജി.അതുകൊണ്ടുതന്നെ ലയണൽ മെസ്സിക്ക് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന സാലറി കുറക്കാനാണ് അവർ ഉദ്ദേശിക്കുന്നത്.അതിൽ നിന്നും കുറഞ്ഞ സാലറിയുള്ള ഒരു ഓഫറായിരുന്നു മെസ്സിക്ക് നൽകിയിരുന്നത്.
അതുകൊണ്ടാണ് ലയണൽ മെസ്സിയുടെ പിതാവ് ഈ ഓഫർ നിരസിച്ചത് എന്നാണ് പ്രമുഖ മീഡിയയായ ലാ വാൻഗാർഡിയ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ചാമ്പ്യൻസ് ലീഗ് മത്സരത്തിനു ശേഷം ഇനിയും ചർച്ചകൾ നടക്കും.മെസ്സി ഉദ്ദേശിക്കുന്ന രൂപത്തിലുള്ള ഓഫർ പിഎസ്ജി നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.കൂടുതൽ സാലറി മെസ്സിയുടെ ക്യാമ്പ് പ്രതീക്ഷിക്കുന്നുണ്ട്.അല്ലാത്ത പക്ഷം കാര്യങ്ങൾ കൂടുതൽ സങ്കീർണമായേക്കും.
🚨انايس هيريرو – LaVanguardia |
— Messi Xtra (@M30Xtra) March 3, 2023
من غير المرجح أن ينتقل ميسي إلى MLS في هذه المرحلة لأنه يريد البقاء في أوروبا والاستعداد لكوبا أمريكا 2024. pic.twitter.com/9XQNDp0sVk
അതേസമയം വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മെസ്സി മേജർ സോക്കർ ലീഗ് ക്ലബ്ബായ ഇന്റർ മിയാമിയിലേക്ക് പോവും എന്നുള്ള വാർത്തകളെ ഇവർ തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്.അതായത് 2024 ൽ കോപ അമേരിക്ക ടൂർണമെന്റ് അരങ്ങേറുന്നുണ്ട്.അതിന് മുമ്പേ യൂറോപ്പ് വിടാൻ മെസ്സി ഉദ്ദേശിക്കുന്നില്ല.അതിനർത്ഥം ലയണൽ മെസ്സി പിഎസ്ജിയിൽ തന്നെ തുടരാനാണ് സാധ്യത എന്നാണ്.