ലയണൽ മെസ്സി അപകടകാരിയല്ലെന്ന് തോമസ് മുള്ളർ, പി എസ് ജി യിൽ പേടിക്കേണ്ടത് കെയ്ലിയൻ എംമ്പപ്പേയെ ആണെന്നും സൂപ്പർ താരം |Lionel Messi

ഈ സീസണിൽ ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് ലയണൽ മെസ്സി നടത്തുന്നത്.39 മത്സരങ്ങൾ കളിച്ച മെസ്സി തന്നെയാണ് ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബ്യൂട്ട് ചെയ്ത് താരം.50 ഗോളുകളിലാണ് മെസ്സി കോൺട്രിബ്യൂഷൻ നേടിയിട്ടുള്ളത്.കരിയറിലെ പീക്ക് സമയത്തിലൂടെ പോകുന്ന കിലിയൻ എംബപ്പേക്ക് പോലും ഈ സീസണിൽ 50 ഗോൾ കോൺട്രിബ്യൂഷനിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് മനസ്സിലാക്കണം.

ഇന്ന് പിഎസ്ജിയും ബയേണും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഒരു ജീവൻ മരണ പോരാട്ടത്തിന് തന്നെയാണ് പിഎസ്ജി ഇറങ്ങുക.എന്തെന്നാൽ ഫസ്റ്റ് ലെഗ്ഗിൽ സ്വന്തം സ്റ്റേഡിയത്തിൽ ഒരു ഗോളിന് പാരീസ് പരാജയപ്പെട്ടിരുന്നു.അതുകൊണ്ടുതന്നെ ഇന്ന് മ്യൂണിച്ചിൽ വെച്ച് ഒരു ഗംഭീര വിജയം പിഎസ്ജിക്ക് അനിവാര്യമാണ്.മെസ്സിയിലും എംബപ്പേയിലുമാണ് ഏറ്റവും കൂടുതൽ പ്രതീക്ഷകൾ ഉള്ളത്.

ബയേൺ താരമായ തോമസ് മുള്ളറും ലയണൽ മെസ്സിയും തങ്ങളുടെ കരിയറിൽ ഒരുപാട് തവണ നേർക്കുനേർ വന്നിട്ടുണ്ട്.പക്ഷേ തോമസ് മുള്ളറെ സംബന്ധിച്ചിടത്തോളം മെസ്സി അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഫേവറേറ്റ് പ്ലെയർ അല്ല. മറിച്ച് എംബപ്പേയോടാണ് അദ്ദേഹത്തിന് ഇഷ്ടക്കൂടുതൽ.മെസ്സിയെക്കാൾ അപകടകാരി ഇപ്പോൾ എംബപ്പേയാണ് എന്ന രൂപത്തിലാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് തോമസ് മുള്ളർ സംസാരിച്ചത്.

‘ഇപ്പോൾ ഏറ്റവും അമേസിങ് ആയിട്ടുള്ള താരം കിലിയൻ എംബപ്പേയാണ്. തീർച്ചയായും ഈ സീസണിന്റെ മധ്യത്തിൽ ലയണൽ മെസ്സി ഒരു വലിയ ജോലി ചെയ്തു തീർത്തിട്ടുണ്ട്.വേൾഡ് കപ്പ് നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു.പക്ഷേ എംബപ്പേയിലേക്ക് നോക്കൂ,അദ്ദേഹം ഇപ്പോൾ തകർപ്പൻ പ്രകടനമാണ് നടത്തുന്നത്.വളരെ കരുത്തനായ, വണ്ടർഫുള്ളായ താരമാണ് എംബപ്പേ.എന്റെ ഫേവറേറ്റ് പ്ലെയർ അദ്ദേഹമാണ്.അദ്ദേഹം തന്നെയാണ് കൂടുതൽ അപകടകാരിയും ‘മുള്ളർ വ്യക്തമാക്കി.

പക്ഷേ എംബപ്പേക്ക് മറ്റൊരു മുന്നറിയിപ്പ് കൂടി തോമസ് മുള്ളർ നൽകി കഴിഞ്ഞിട്ടുണ്ട്.ബയേണിന്റെ പ്ലാൻ വർക്ക് ആയിക്കഴിഞ്ഞാൽ എംബപ്പേക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഈ ജർമൻ താരം പറഞ്ഞിട്ടുണ്ട്.പരിക്കിൽ നിന്നും മടങ്ങി വന്നതിനുശേഷം തന്റെ മികവ് എംബപ്പേ തുടർന്നുകൊണ്ടിരിക്കുകയാണ്.

Rate this post