ക്രിസ്റ്റ്യാനോ റൊണാൾഡോയുണ്ടായിരുന്നെങ്കിൽ ലിവർപൂളിനെതിരെയുള്ള ഏഴു ഗോളിന്റെ തോൽവി ഒഴിവാക്കാമായിരുന്നുവെന്ന് മുൻ സഹതാരം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഞായറാഴ്ച ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ലിവർപൂൾ എതിരില്ലാത്ത ഏഴു ഗോളിന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയിരുന്നു. ലിവർപൂളിനെതിരെയുള്ള നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ സഹായിക്കാൻ റൊണാൾഡോയ്ക്ക് കഴിയുമായിരുന്നുവെന്ന് മുൻ സഹതാരം ലൂയിസ് സാഹ പറഞ്ഞു.

സമ്മർദ്ദ ഘട്ടങ്ങളെ അതിജീവിക്കാൻ കെൽപ്പുള്ള റൊണാൾഡോ ഇത്തരമൊരു ഘട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സഹായിക്കുമായിരുന്നുവെന്നും ഇത്രയും വലിയ ഒരു തോൽവി യുണൈറ്റഡ് നേരിടേണ്ടി വരുമായിരുന്നില്ല എന്നുമാണ് സാഹ പറഞ്ഞിട്ടുള്ളത്.

“റൊണാൾഡോയുടെ വിടവാങ്ങൽ യുണൈറ്റഡിന് ഒരു പുതിയ തുടക്കം കുറിച്ചു, അത് ടെൻ ഹാഗിന് വരയ്ക്കാൻ ഒരു ശൂന്യമായ പേജ് നൽകി, ഇത് ക്ലബ്ബിൽ വിജയകരമായ ഒരു മാനസികാവസ്ഥ സ്ഥാപിക്കാൻ അദ്ദേഹത്തെ അനുവദിച്ചു,” സാഹ പറഞ്ഞു.

“ഇപ്പോൾ ക്ലബിന്റെ ചിന്താഗതി മെച്ചപ്പെട്ടു, ക്രിസ്റ്റ്യാനോ മുന്നിലുണ്ടായിരുന്നെങ്കിൽ അവർ കൂടുതൽ മെച്ചപ്പെടുമെന്ന് ഞാൻ കരുതുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.90 വർഷത്തിലേറെയായി യുണൈറ്റഡിന്റെ ഏറ്റവും മോശം തോൽവിയാണിത് .മുമ്പ് മൂന്ന് തവണ ഇതേ സ്‌കോർലൈനിൽ പരാജയപ്പെട്ടിരുന്നു – അവസാനമായി 1931 ൽ വോൾവർഹാംപ്ടണെതിരെയാണ്.2004 മുതൽ 2008 വരെ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി കളിച്ചിട്ടുള്ള ഫ്രഞ്ച് താരമാണ് സാഹ.

Rate this post