കൈലിയൻ എംബാപ്പെ, ലയണൽ മെസ്സി, നെയ്മർ ത്രയത്തിന്റെ അവസാനമോ ? |PSG
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിക്ക് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറണമെങ്കിൽ ബയേൺ മ്യൂണിക്കിനെതിരെ പിന്നിൽ നിന്ന് കയറി വന്ന് ജയം നേടണം.അലിയൻസ് അരീനയിൽ ബയേൺ മ്യൂണിക്കിനെതിരെ ഒരു തിരിച്ചുവരവ് കഠിനമാണെങ്കിലും ഫ്രഞ്ച് ക്ലബിന് അവരുടെ ഏറ്റവും വലിയ ലക്‌ഷ്യം നേടിയെടുത്ത തീരു.
എത്ര കിരീടങ്ങൾ നേടിയാലും ചാമ്പ്യൻസ് ലീഗ് കിരീടത്തെക്കാളും അവർ ഒന്നും ആഗ്രഹിച്ചിട്ടുണ്ടാവില്ല. ആദ്യ പാദത്തിൽ ഒരു ഗോളിന് പരാജയപ്പെട്ട പിഎസ്ജിക്ക് രണ്ടാം പാദത്തിൽ നെയ്മർ പരിക്ക് മൂലം കളിക്കാതിരിക്കുന്നത് വലിയ തിരിച്ചടിയാവും. മിക്കവാറും സീസണിന്റെ ശേഷിക്കുന്ന മത്സരങ്ങളും ബ്രസീലിയൻ താരത്തിന് നഷ്ടമാവും.എല്ലാ കണ്ണുകളും സ്വാഭാവികമായും കൈലിയൻ എംബാപ്പെയിലേക്കും ലയണൽ മെസ്സിയിലേക്കുമാണ്.മത്സരത്തിലെ തോൽവി പിഎസ്ജിയുടെ ഭാവിയും പാർക് ഡെസ് പ്രിൻസസിലെ മറ്റ് ചില പ്രമുഖരുടെ ഭാവിയും ചോദ്യം ചെയ്യപ്പെടാൻ തുടങ്ങും.
ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളെ അണിനിരത്തിയിട്ടും യൂറോപ്യൻ സ്വപ്നം സാക്ഷാത്കരിക്കാൻ പിഎസ്ജിക്ക് സാധിക്കുന്നില്ല എന്നുള്ളത് വലിയ നിരാശ തന്നെയാണ്. സൂപ്പർ താരങ്ങളായ മെസ്സി – എംബപ്പേ -നെയ്മർ എന്നിവരെ ചാമ്പ്യൻസ് ലീഗിൽ ഇനിയൊരു മത്സരത്തിൽ കൂടി പിഎസ്ജി ജേഴ്സിയിൽ കാണാൻ സാധിക്കുമോ എന്ന കാര്യം സംശയത്തിലാണ്. ഈ സീസണോടെ ഫ്രഞ്ച് ക്ലബ്ബിൽ കരാർ അവസാനിക്കുന്ന മെസ്സി മറ്റൊരു ക്ലബ്ബിലേക്ക് ചേക്കാറാനുള്ള സാധ്യത വളരെ കൂടുതലാണ്.എംഎൽസ് ക്ലബ്ബുകളും ബാഴ്സലോണയും സൗദി പ്രൊ ലീഗ് ടീമുമെല്ലാം മെസ്സിയുടെ ഒപ്പിനായി കാത്തിരിക്കുകായണ്. ഇന്നത്തെ മത്സരത്തിലെ ഫലം മെസ്സിയുടെ ഫ്രാൻസിലെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന ഒന്നായിരിക്കും.
ബയേണിനെതിരെ പിഎസ്ജി തോറ്റാൽ ക്ലബ്ബുകൾക് ഈ നീക്കം എളുപ്പമാവും.അടുത്ത സീസൺ വരുമ്പോൾ മെസ്സിക്ക് 36 വയസ്സ് തികയും,ബാഴ്‌സയുടെ പുരോഗതിയും ക്ലബ്ബുമായുള്ള വൈകാരിക ബന്ധവും കണക്കിലെടുക്കുമ്പോൾ, ഒരു പുനഃസമാഗമം ശരിക്കും സംഭവിക്കാം. സൂപ്പർ താരം നെയ്മറെയും ഈ സീസൺ കഴിയുമ്പോൾ പിഎസ്ജി വിൽക്കാൻ ഒരുങ്ങുകയാണ്. ബ്രസീലിയൻ താരത്തിന്റെ പരിക്ക് കളിക്കാരനും ക്ലബ്ബിനും ഒരുപോലെ ബുദ്ധിമുട്ടുള്ള കാര്യമാണ് നെയ്മർ ടീമിൽ ഇല്ലെങ്കിലും PSG മികച്ചതാണ്, പക്ഷേ അദ്ദേഹത്തിന് ഇപ്പോഴും കളി മാറ്റാനുള്ള കഴിവുണ്ട്. നെയ്മർ ബ്രാൻഡ് തീർച്ചയായും വിലപ്പെട്ടതാണെന്നത് നിഷേധിക്കാനാവില്ല.പാരീസുകാർ വീണ്ടും ചാമ്പ്യൻസ് ലീഗ് പരാജയം നേരിട്ടാൽ ബ്രസീലിയൻ പ്ലേമേക്കറുമായുള്ള ബന്ധം വിച്ഛേദിക്കുന്നത് വളരെ എളുപ്പമായിരിക്കും. അവനില്ലാതെ അവർ കൂടുതലോ കുറവോ അല്ലെന്ന് ഒരിക്കൽ കൂടി അത് തെളിയിക്കും.
ഇനനത്തെ മത്സരഫലം പിഎസ്ജിയിലെ തന്റെ ഭാവിയെ ബാധിക്കില്ലെന്ന് ആത്മവിശ്വാസത്തോടെ എംബാപ്പെക്ക് പറയാനാവും.താൻ ക്ലബ് വിടാൻ ആഗ്രഹിക്കുന്നുവെന്ന വ്യാപകമായ റിപ്പോർട്ടുകൾ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായാൽ ക്ലബ്ബിന്റെ റെക്കോർഡ് ഗോൾ സ്‌കോറർ ദീർഘകാലം പാരീസിൽ തുടരുമെന്ന് സങ്കൽപ്പിക്കാൻ പ്രയാസമാണ്.2025 വരെ കരാർ നീട്ടണമോ എന്ന് തീരുമാനിക്കാൻ അദ്ദേഹത്തിന് കുറച്ച് മാസങ്ങളുണ്ടെന്നാണ് റിപ്പോർട്ട്.
റയൽ മാഡ്രിഡ്, എംബാപ്പെയെ ഒപ്പിടുന്നത് ഒരിക്കലും ഉപേക്ഷിച്ചില്ല, എന്നിരുന്നാലും പിഎസ്ജിയിൽ തന്റെ കരാർ നീട്ടാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തിൽ അവർ പരസ്യമായി നിരാശരായിരുന്നു. കരീം ബെൻസെമയുടെ ദീർഘകാല പിൻഗാമിക്കായി അവർ ഇപ്പോൾ തിരയുകയാണ്. പിഎസ്ജി മാനേജ് ക്രിസ്റ്റഫർ ഗാൽറ്റിയറിനും ഇന്നത്തെ മത്സരം വളരെ നിർണായകമാണ് . എത്ര ആഭ്യന്തര കിരീടങ്ങൾ നേടിയാലും ചാമ്പ്യൻസ് ലീഗ് കിരീടം നേടാതെ പിഎസ്ജി മാനേജ്മന്റ് തൃപ്തരാവില്ല.