‘ലയണൽ മെസ്സി ആയിരുന്നില്ല ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു ഞങ്ങൾക്ക് പ്രശ്നങ്ങൾക്ക് സൃഷ്ടിച്ചത്’ : തോമസ് മുള്ളർ
ഇന്നലെ നടന്ന ബയേൺ മ്യൂണിക്കും പിഎസ്ജിയും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സിക്ക് മികച്ച പ്രകടനം നടത്താൻ സാധിച്ചില്ല. ആദ്യ പാദത്തിലെ ഒരു ഗോളിന്റെ കടവുമായിയെത്തിയ പിഎസ്ജി ക്കെതിരെ മികച്ച പ്രകടനം നടത്തിയ ബയേൺ രണ്ടാം പകുതിയിൽ നേടിയ രണ്ടു ഗോളുകൾക്ക് വിജയം നേടുകയായിരുന്നു.
ഇന്നലത്തെ മത്സരത്തിൽ സഹതാരം കൈലിയൻ എംബാപ്പെയുമായി ഒരു കൂട്ടുകെട്ടുണ്ടാക്കാൻ മെസ്സി സാധിച്ചില്ല.മെസ്സിയെ ഒറ്റപ്പെടുത്തുന്നതിൽ ബയേൺ ടീം മികച്ച പ്രകടനം കാഴ്ചവച്ചു, കൂടാതെ പിഎസ്ജി മിഡ്ഫീൽഡിനെ അദ്ദേഹത്തിന് ഏതെങ്കിലും തരത്തിലുള്ള സേവനങ്ങൾ നൽകുന്നതിൽ നിന്ന് തടയുകയും ചെയ്തു. പലപ്പോഴും മെസ്സിയുടെ പാസ്സുകൾക്കിടയിൽ മുള്ളർ ഉണ്ടാവുകയും ചെയ്തു.മെസ്സിയുടെ എല്ലാ നീക്കങ്ങളും മുള്ളർ ഫലപ്രദമായി തടയുകയും ചെയ്തു. അതിനിടയിൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെ ചാമ്പ്യൻസ് ലീഗിൽ നേരിടുന്നതിലുള്ള വ്യത്യാസം തോമസ് മുള്ളർ വെളിപ്പെടുത്തുകയുണ്ടായി.
ബയേൺ മ്യൂണിക്കിനെ സംബന്ധിച്ച് മെസിയൊരു ഭീഷണിയായി മാറുന്ന അവസ്ഥ ഉണ്ടായിട്ടില്ലെന്നും അതേസമയം റൊണാൾഡോ എന്നും ടീമിന് പ്രശ്നമായിരുന്നെന്നും താരം പറഞ്ഞു.“മെസ്സിയുടെ ലോകകപ്പ് പ്രകടനത്തെ ഞാൻ ബഹുമാനിക്കുന്നു. അർജൻ്റീനയെ മുന്നോട്ട് നയിക്കാൻ മെസ്സിക്ക് കഴിഞ്ഞു.പിഎസ്ജി പോലൊരു ടീമിൽ മെസ്സിക്ക് ബാലൻസ് കണ്ടെത്താൻ പ്രയാസമാണ്. എന്നാൽ ക്ലബ്ബ് ലവലിൽ ഞങ്ങളുടെ പ്രശ്നം റയൽ മാഡ്രിഡിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു”. മുള്ളർ പറഞ്ഞു.
Thomas Müller: "Against Messi, things always go well at all levels in terms of results. At club level, Cristiano Ronaldo was our problem when he was at Real Madrid. But I have the greatest respect for Messi's World Cup performance" [@georg_holzner] pic.twitter.com/duZ94DgZxw
— Bayern & Germany (@iMiaSanMia) March 9, 2023
അർജന്റീനിയൻ സൂപ്പർതാരത്തിന്റെ നേട്ടങ്ങളെ മുള്ളർ ബഹുമാനിച്ചിരുന്നുവെങ്കിലും പാരീസ് സെന്റ് ജെർമെയ്ൻ പോലുള്ള ക്ലബ്ബിൽ വലിയ വെല്ലുവിളിയാണ് മെസി നേരിടുന്നതെന്നും മുള്ളർ പറഞ്ഞു.ലോകകപ്പിലെ മെസ്സിയുടെ വ്യക്തിഗത പ്രകടനത്തെയും അദ്ദേഹം പ്രശംസിച്ചു, അവിടെ അദ്ദേഹം മുഴുവൻ ടീമിനെയും വഹിച്ചു, എന്നാൽ PSG പോലുള്ള ഒരു ടീമിൽ കളിക്കുന്നത് എളുപ്പമല്ലെന്ന് മുള്ളർ പറഞ്ഞു.കഴിഞ്ഞ സീസണിലും ഈ സീസണിലും ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ തന്നെ മെസിക്ക് പുറത്തു പോകേണ്ടി വന്നു. 2015 ന് ശേഷം മെസ്സി ചമപ്യൻസ് ലീഗ് കിരീടം നേടിയിട്ടില്ല.