‘നിർണായക മത്സരങ്ങളിൽ മെസി അപ്രത്യക്ഷനാകും’- അർജന്റീന താരത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ പിഎസ്ജി താരം |Lionel Messi
ലയണൽ മെസിയെ സംബന്ധിച്ച് ഈ വർഷത്തിൽ അത്ര മികച്ച തുടക്കമല്ല ലഭിച്ചിരിക്കുന്നത്. ലോകകപ്പിന് ശേഷം ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയ താരം ഇപ്പോഴത് തിരിച്ചു പിടിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗിൽ നിന്നും പിഎസ്ജി പുറത്തായത് മെസിക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്. ബയേൺ മ്യൂണിക്കിനെതിരെ തോൽവി വഴങ്ങിയാണ് പിഎസ്ജി ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തു പോയത്.
ബയേൺ മ്യൂണിക്കുമായുള്ള മത്സരത്തിൽ നിരവധി താരങ്ങൾ പരിക്കിന്റെ പിടിയിലായതാണ് പിഎസ്ജിക്ക് കനത്ത തിരിച്ചടി നൽകിയത്. എന്നാൽ മത്സരത്തിൽ ലയണൽ മെസിയുടെ പ്രകടനത്തെ വിമർശിച്ചു രംഗത്തു വന്നിരിക്കുകയാണ് മുൻ പിഎസ്ജി താരം ജെറോം റോത്തൻ. ഇതിനു മുൻപും മെസിയെ വിമർശിച്ചിട്ടുള്ള റോത്തൻ പ്രധാന മത്സരങ്ങളിൽ താരം അപ്രത്യക്ഷനാകുന്നുവെന്നാണ് പറഞ്ഞത്.
“മെസി, ഞങ്ങൾക്കിത് വേണ്ട. ഈ ക്ലബിൽ ഏർപ്പെടാൻ അയാൾ ആഗ്രഹിക്കുന്നില്ല, ടീമുമായി ഇണങ്ങിച്ചേർന്നുവെന്ന് നിങ്ങൾ പറയുന്നു. എന്നാൽ എപ്പോഴാണതുണ്ടായത്? ആങ്കേഴ്സിനും ക്ലെർമോണ്ടിനും എതിരെ 18 ഗോളുകളും 16 അസിസ്റ്റുകളും നേടിയപ്പോഴോ. എന്നാൽ പ്രധാനപ്പെട്ട മത്സരങ്ങളിൽ നിങ്ങൾ അപ്രത്യക്ഷരാകുന്നു.”
“ലോകകപ്പിലെ മെസിയുടെ പ്രകടനം ഞാൻ കണ്ടു, താരം എങ്ങിനെയാണ് എല്ലാം നൽകിയതെന്നും ഞാൻ അറിഞ്ഞു. ദേശീയ ടീമിന്റെ വ്യത്യസ്തമായ ഒന്നാണെന്നതിനാൽ ഞാനത് കാര്യമാക്കുന്നില്ല. പക്ഷെ ഈ ക്ലബിനെയും പരിഗണിക്കാം. അതാണ് സ്റ്റാറ്റസും പ്രതിഫലവും നിലനിർത്താൻ സഹായിക്കുന്നത്, പിഎസ്ജി മാത്രമേ അത് നൽകുകയുള്ളൂ. താരം ചാമ്പ്യൻസ് ലീഗ് നേടിക്കൊടുക്കുമെന്ന് അവർ കരുതി, പക്ഷെ താരം ഒന്നും നൽകിയില്ല.” റോത്തൻ പറഞ്ഞു.
Former Paris Saint-Germain (PSG) forward Jerome Rothen has ripped into Lionel Messi following the Argentinian's poor performance in the Parisians' UEFA Champions League defeat to Bayern Munich. https://t.co/eH9mE9OYjD
— Sportskeeda Football (@skworldfootball) March 9, 2023
ലയണൽ മെസിയെ പിഎസ്ജി ഒഴിവാക്കണമെന്നും താരം പിഎസ്ജി വിടണമെന്നും നിരവധിയായ അഭിപ്രായം ഉയർന്നു വരുന്നുണ്ട്. മെസി ക്ലബുമായി ഇതുവരെയും കരാർ പുതുക്കുകയും ചെയ്തിട്ടില്ല തന്റെ ഭാവിയുടെ കാര്യത്തിൽ മെസി ഇതുവരെയും തീരുമാനമൊന്നും എടുത്തിട്ടില്ലെന്നാണ് നിലവിലെ റിപ്പോർട്ടുകൾ.