മിന്നുന്ന ഗോളുമായി ആന്റണി ,പക്ഷെ പരിശീലകൻ ടെൻ ഹാഗ് ബ്രസീലിയൻ താരത്തിന്റെ പ്രകടനത്തിൽ തൃപ്തനല്ല |Antony

യുവേഫ യൂറോപ്പ ലീഗിൽ സ്പാനിഷ് ക്ലബ്ബായ റയൽ ബെറ്റിസിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു.ഒന്നിനെതിരെ നാല് ഗോളിന്റെ വിജയമാണ് യുണൈറ്റഡ് നേടിയത്.കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ ലിവര്പൂളിനോടേറ്റ ഏഴു ഗോളിന്റെ പരാജയം മറക്കുന്ന പ്രകടനാംണ് യുണൈറ്റഡ് ഇന്നലെ പുറത്തെടുത്തത്.റാഷ്ഫോർഡ്,ആന്റണി,ബ്രൂണോ ഫെർണാണ്ടസ്,വെഗോസ്റ്റ് എന്നിവരാണ് യൂണൈറ്റഡിനായി ഗോളുകൾ നേടിയത്.

മത്സരത്തിൽ ടീമിന്റെ തിരിച്ചുവരവിന് തുടക്കമിട്ട മനോഹരമായ ഗോൾ ആന്റണിയാണ് നേടിയതെങ്കിലും താരത്തിന്റെ പ്രകടനത്തിൽ മാനേജർ എറിക് ടെൻ ഹാഗ് പൂർണ്ണമായും തൃപ്തനായിരുന്നില്ല.മാർക്കസ് റാഷ്‌ഫോർഡ് ഓൾഡ് ട്രാഫോർഡിൽ ഹോം സൈഡിനായി തുടക്കത്തിൽ തന്നെ സ്‌കോർ ചെയ്തു എന്നാൽ ലെസ്റ്റർ സിറ്റി ലോണീ അയോസ് പെരസ് സ്പെയിൻകാർക്ക് സമനില നേടിക്കൊടുത്തു. മത്സരത്തിന്റെ 52 ആം മിനുട്ടിലാണ് ആന്റണിയുടെ അതി മനോഹരമായ ഗോൾ പിറക്കുന്നത്.

ആര്യൻ റോബനെ ഓർമിപ്പിക്കുന്ന കെർവിങ് ഷോട്ടിലൂടെയാണ് ബോക്‌സിന് പുറത്തു നിന്നും താരം പന്ത് വലയിലെത്തിച്ചത്. ബ്രൂണോ ഫെര്ണാണ്ടസിൽ നിന്നും പന്ത് സ്വീകരിച്ച ബ്രസീലിയൻ എതിർ ഡിഫെൻഡറെ കബളിപ്പിച്ച് ബോക്സിനു പുറത്ത് നിന്നും മനോഹരമായ ഇടം കാൽ ഷോട്ടിലൂടെ ബെറ്റിസ്‌ വല കുലുക്കി. എന്നാൽ മികച്ചൊരു ഗോൾ നേടിയെങ്കിലും ഇത് ആന്റണിയുടെ ഒരു മികച്ച പ്രകടനമാണെന്ന് ടെൻ ഹാഗ് കരുതുന്നില്ല.

പ്രീമിയർ ലീഗിലെ തന്റെ ആദ്യ മൂന്ന് മത്സരങ്ങളിൽ സ്കോർ ചെയ്തതിനാൽ യൂറോപ്പ ലീഗിൽ മാത്രമേ അദ്ദേഹത്തിന് അത് ചെയ്യാൻ കഴിയൂ എന്ന് ഞാൻ കരുതുന്നില്ല, യുണൈറ്റഡ് ബോസ് പറഞ്ഞു.എന്നാൽ ആദ്യ പകുതിയിൽ കൂടുതൽ പ്രവർത്തനങ്ങൾ നടത്താനും കൂടുതൽ ധൈര്യം കാണിക്കാനും കൂടുതൽ പിന്നോട്ട് പോകാനും കളിക്കാരിൽ നിന്നും പന്തെടുക്കാനും പെട്ടന്ന് മുന്നോട്ട് പോകാനും അവന്റെ വേഗത ഉപയോഗിക്കാനും അദ്ദേഹത്തിന് മികച്ച രീതിയിൽ ചെയ്യാൻ കഴിയും.‘രണ്ടാം പകുതിയിലെ പ്രകടനം വളരെ മികച്ചതായിരുന്നു, അവൻ ഒരു മികച്ച ഗോൾ നേടി, ഒരു പ്രധാന ഗോൾ” ടെൻ ഹാഗ് പറഞ്ഞു.

മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിച്ച ഒരു സുവർണാവസരം സഹതാരങ്ങൾക്ക് പാസ് നൽകാതെ ഒറ്റക്ക് ഗോളടിക്കാൻ ശ്രമിച്ച് നഷ്‌ടമാക്കിയ ആന്റണിക്കെതിരെ കടുത്ത വിമർശനം ഉയർന്നു വന്നിരുന്നു.ബോക്‌സിൽ പന്തുമായി എത്തുമ്പോൾ ആന്റണിയുടെ മുന്നിൽ ഗോൾകീപ്പർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാസ് നൽകിയാൽ അനായാസം ഗോളടിക്കാൻ കഴിയുന്ന പൊസിഷനിൽ മൂന്നു സഹതാരങ്ങൾ ഉണ്ടായിരുന്നെങ്കിലും ഷോട്ടെടുത്ത ആന്റണി അത് ബാറിന് മുകളിലൂടെ പറത്തി. ഇതാണ് ആരാധകർ വിമർശിക്കാൻ കാരണമായത്.

Rate this post