€40 മില്യൺ മുടക്കി ബുന്ദസ്ലീഗയിൽ നിന്നും ഡിഫെൻഡറേ ആൻഫീൽഡിലേക്ക് കൊണ്ടുവരാനൊരുങ്ങി ലിവർപ്പൂൾ
പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപ്പൂൾ ആർ.ബി.ലൈപ്സിഗിന്റെ ഇബ്രാഹിമ കൊനാറ്റേയുമായിട്ടുള്ള ചർച്ചകൾ ഏതാണ്ട് പൂർത്തിയാക്കിയിരിക്കുകയാണ്.
പ്രമുഖ മാധ്യമ ഏജൻസിയായ ദി അത്ലറ്റിക് റിപ്പോർട്ട് ചെയ്തത് പ്രകാരം ലിവർപൂൾ ഇനി താരത്തെ ഔദ്യോഗികമായി സൈൻ ചെയ്തേക്കും. €40 മില്യണാണ് ട്രാൻസ്ഫർ തുക. 21കാരനായ കൊനാറ്റേ സെന്റർ ബാക്കായിട്ടാണ് കളിക്കുക. താരം റൈറ്റ് ബാക്കായും വിങ് ബാക്കായും മികവ് തെളിയിച്ചിട്ടുണ്ട്.
ഫ്രഞ്ച്കാരനായ താരം ആർ.ബി.ലൈപ്സിഗിലെ തന്റെ സഹതാരം കൂടിയായ ഡയോട് ഉപ്പമിക്കാനോയുമൊത്ത് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. പക്ഷെ ഉപ്പമിക്കാനോ ഈ വരുന്ന സമ്മറിൽ ബയേർണിലേക്ക് ചേക്കേറും.
🚨 Exclusive: Liverpool working to finalise deal for Ibrahima Konate from RB Leipzig. Not done but significant progress made + #LFC pursuit of 21yo French centre-back now advanced. Likely his ~€40m release clause will need paying @TheAthleticUK #RBLeipzig https://t.co/GIdqf6yMXN
— David Ornstein (@David_Ornstein) March 29, 2021
ലിവർപ്പൂളിന്റെ പ്രതിരോധനിര താരങ്ങളായ വിർജിൽ വാൻ ദെയ്ക്ക്, ജോ ഗോമസ്, ജോയൽ മാറ്റിപ്പ് പരിക്കേറ്റുപോയതോടെ ലിവർപൂൾ പ്രതിരോധനിര ഇപ്പോൾ കടുത്ത പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബെൻ ഡേവീസ്, ഒസാൻ കബക്ക് എന്നീ കളിക്കാരെ സൈൻ ചെയ്തിരുന്നു.
പക്ഷെ ഇരുവരും ലിവർപൂളിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഡേവീസ് ഇനിയും ലിവർപൂളിനായി അരങ്ങേറിയിട്ടില്ല. 6 മാസത്തിന്റെ ലോൺ അടിസ്ഥാനത്തിൽ ലിവർപൂൾ സൈൻ ചെയ്ത കബക്കിന്റെ ഭാവിയും ഇപ്പോൾ കണ്ടറിയേണ്ടതുണ്ട്.
ഈ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കൊനാറ്റേ ലിവർപൂളിൽ എത്തുകയാണെങ്കിൽ അത് ലിവർപൂളിൽ നല്ല മാറ്റങ്ങൾ തന്നെ സൃഷ്ടിക്കും. കാരണം ലിവർപ്പൂളിന്റെ വെറ്ററൻ ഡിഫെൻഡറായിരുന്ന ലോവ്റൻ ടീമിൽ നിന്നും പോയതോടെ ലിവർപൂൾ പ്രതിരോധനിരയിൽ ലോകോത്തര നിലവാരമുള്ള ഒരു ഡിഫെൻഡറുടെ ആവശ്യകത കഴിഞ്ഞ മത്സങ്ങളിലെല്ലാം പ്രകടമായിരുന്നു.