‘വാക്കൗട്ട് ബ്ലാസ്റ്റേഴ്‌സ്, വാക്കൗട്ട്’ : കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരിഹസിച്ച് ഗോകുലം കേരള ആരാധകർ |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറെ വിവാദങ്ങൾ നിറഞ്ഞ മത്സരമായിരുന്നു ബംഗളുരു കേരള ബ്ലാസ്റ്റേഴ്‌സ് നോക്ക് ഔട്ട് പോരാട്ടം. സുനിൽ ഛേത്രിയുടെ ഗോൾ റഫറി അനുവദിച്ചതിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് ടീം മത്സരം മുഴുവനാക്കാതെ കളം വിട്ടിരുന്നു. അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും തീരുമാനങ്ങളും ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.ഇതിനെതിരെ ബ്ലാസ്റ്റേഴ്‌സ് പരാതി നൽകിയെങ്കിലും ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി അത് നിരസിക്കുകയും ചെയ്തു.

കേരളാ പ്രീമിയര്‍ ലീഗിലെ നിര്‍ണ്ണായക മല്‍സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെ മോശാമാക്കുന്ന തരത്തില്‍ ചാന്റുമായി ഗോകുല കേരളാ ആരാധകര്‍. മല്‍സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനെതിരേ ഗോകുലം രണ്ട് ഗോളിന്റെ ജയം നേടിയിരുന്നു. തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സ് ലീഗില്‍ അവസാന സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടിരുന്നു. മല്‍സരത്തില്‍ ഗോകുലം മുന്നിട്ട് നില്‍ക്കെയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ബ്ലാസ്‌റ്റേഴ്‌സിനെതിരേയുള്ള ചാന്റുകള്‍ തുടങ്ങിയത്. വാക്കൗട്ട് ബ്ലാസ്‌റ്റേഴ്‌സ് വാക്കൗട്ട് എന്ന പാടികൊണ്ടാണ് ആരാധകര്‍ മഞ്ഞപ്പടയെ കളിയാക്കിയത്.

വാക്കൗട്ടിന്റെ പശ്ചാത്തലത്തിൽ ബ്ലാസ്‌റ്റേഴ്‌സിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്ത് വന്നിരുന്നു. എടികെ മോഹൻ ബഗാൻ പരിശീലകൻ ,മുൻ ബ്ലാസ്റ്റേഴ്‌സ് താരം അൽവാരോ , ഗോവൻ താരം മാഴ്‌സെലിൻഹോ എന്നിവർ ബ്ലാസ്റ്റേഴ്സിനും പരിശീലകൻ ഇവാനും പിന്തുണ നൽകിയിരുന്നു. എന്നാൽ ഇന്ത്യൻ ഇതിഹാസമായ ഐ എം വിജയനക്കമുള്ള മുൻ താരങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ തീരുമാനത്തെ എതിർക്കുകയും ചെയ്തിരുന്നു.

ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന നോക്കൗട്ട് മത്സരത്തില്‍ നിശ്ചിത സമയത്ത് ബെംഗളൂരുവും ബ്ലാസ്റ്റേഴ്സും ഗോളടിച്ചിരുന്നില്ല. എന്നാല്‍ എക്സ്ട്രാടൈമിന്‍റെ ആറാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ബോക്സിന് പുറത്ത് ബെംഗളൂരുവിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി തിടുക്കത്തില്‍ എടുക്കുകയായിരുന്നു. കിക്ക് തടുക്കാന്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തയാറെടുക്കും മുമ്പേ ഛേത്രി വലകുലുക്കി. ഇത് ഗോളല്ല എന്ന് വാദിച്ച് റഫറി ക്രിസ്റ്റല്‍ ജോണുമായി ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തർക്കിച്ചെങ്കിലും അദേഹം തീരുമാനത്തില്‍ ഉറച്ചുനിന്നു.

ഇതില്‍ പ്രതിഷേധിച്ച് മത്സരം പൂർത്തിയാക്കാതെ മടങ്ങുകയായിരുന്നു പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും സംഘവും. ഇതാദ്യമായാണ് ഐഎസ്എല്ലില്‍ ഒരു ടീം ബഹിഷ്കരണം നടത്തി ഇറങ്ങിപ്പോയത്. മത്സരം ബ്ലാസ്റ്റേഴ്സ് ബഹിഷ്കരിച്ചതോടെ ഛേത്രിയുടെ ഗോളില്‍ 1-0ന് ബെംഗളൂരു എഫ്സി ജയിച്ചതായി റഫറി പ്രഖ്യാപിച്ചു.

Rate this post