‘രണ്ട് മത്സരം പരാജയപ്പെട്ടു കഴിഞ്ഞാൽ ആരാധകരെ നഷ്ടമാവുന്ന അവസ്ഥയാണ് ഇന്ത്യൻ ഫുട്ബോളിൽ ഉള്ളത്’

ഇന്ത്യയിൽ ഏറ്റവും അതികം ആരാധകരുള്ള ക്ലബ്ബാണ് മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്. 2014 ൽ ക്ലബ്ബിന്റെ തുടക്കം മുതൽ ആരാധകരുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ഒരു വിട്ടുവീഴ്ചയും നടത്തിയിട്ടില്ല.ആരാധകരുടെ ഇന്ത്യൻ മണ്ണിൽ മറ്റൊരു ഫുട്ബോൾ ക്ലബ്ബിന് പോലും അവകാശപ്പെടാൻ കഴിയാത്ത പലതും ചുരുങ്ങിയ കാലയളവിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുകയും ചെയ്തു.ഫുട്ബോളിന് പൊതുവേ വേരോട്ടം കുറവുള്ള ഇന്ത്യയിൽ വലിയൊരു മാറ്റമായി നിലകൊള്ളുന്നത് കേരളത്തിലെ ഫുട്ബോൾ ആരാധകരാണ്.

പ്രമുഖ സ്പോർട്സ് നിരീക്ഷകനായ ജോയ് ഭട്ടാചാര്യ ഇന്ത്യൻ ഫുട്ബോളിനെ വിലയിരുത്തിയിട്ടുണ്ട്. രണ്ട് മത്സരം പരാജയപ്പെട്ടു കഴിഞ്ഞാൽ ആരാധകരെ നഷ്ടമാവുന്ന അവസ്ഥയാണ് ഇന്ത്യൻ ഫുട്ബോളിൽ ഉള്ളത് എന്നാണ് ഇദ്ദേഹം നിരീക്ഷിച്ചിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന് ഒഴികെയുള്ളവരുടെ സ്ഥിതി എല്ലാം ഇതുതന്നെയാണെന്നും ഇദ്ദേഹം പറഞ്ഞു. ഫുട്ബോളിലേക്ക് കൂടുതൽ ആരാധകരെ ആകർഷിക്കാൻ കഴിയാത്തതാണ് ഇദ്ദേഹം വിമർശന വിധേയമാക്കിയിട്ടുള്ളത്.

‘സ്വന്തം ടീം 2 കളി തോ‍ൽക്കുമ്പോൾ ആരാധകരെ നഷ്ടമാകുന്ന അവസ്ഥയാണ് ഇന്ത്യൻ ഫുട്ബോളിലേത്. കേരള ബ്ലാസ്റ്റേഴ്സ് ഒഴികെ ഒരു ഐഎസ്എൽ ടീമിനും ശക്തമായ ആരാധക പിന്തുണയില്ല. ഈസ്റ്റ് ബംഗാളിനും മോഹൻ ബഗാനും പരമ്പരാഗതമായി ഉണ്ടായിരുന്ന ആരാധകർ ബംഗ്ലദേശ് പശ്ചാത്തലമുള്ളവരായിരുന്നു. ഇന്ന് ആ തലമുറയില്ല. പുതിയ തലമുറ ബംഗാളിൽ ജനിച്ചു വളർന്നവരാണ്. അവർക്ക് എല്ലാടീമും ഒരുപോലെയാണ്. ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ നിങ്ങൾ ലിവർപൂളിന്റെ ഫാനാണെന്നിരിക്കട്ടെ. അതൊരു ആജീവനാന്ത ബന്ധമാണ്”.

നിങ്ങളുടെ കുഞ്ഞിനെ ലിവർപൂൾ ജഴ്സിയണിയിച്ച് ഗാലറിയിലേക്കു കൊണ്ടു പോകുന്നതടക്കം ആ ബന്ധം തുടർന്നുകൊണ്ടിരിക്കും. അത്തരമൊരു ഫുട്ബോൾ സംസ്കാരം ഇവിടെയും വരണം. അതിന് ഐഎസ്എൽ സീസൺ 6 മാസം പോരാ.ലോകത്ത് എല്ലാ ക്ലബ് സീസണുകളും 10 മാസമാണ്. ഫുട്ബോൾ ലോകകപ്പ് ഇവിടേക്ക് അത്ര അനായാസം കൊണ്ടുവരാവുന്ന ഒന്നല്ല. അതിനു വേണ്ടത് തുടർച്ചയായ ആസൂത്രണമാണ്. ഒരു ഭരണാധികാരി തന്റെ കാലത്ത് ലോകകപ്പ് നടത്തണമെന്ന് ആഗ്രഹിച്ചാൽ ലഭിക്കുന്ന കാര്യവുമല്ലത് ’’ അദ്ദേഹം പറഞ്ഞു.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ പിറവിയോടെ കേരളത്തിന്റെ നഷ്ടപെട്ട പഴയകാല ഫുട്ബോൾ പ്രതാപം മടങ്ങിയെത്തിയതും പെട്ടന്നായിരുന്നു. സ്വദേശ വിദേശതാരങ്ങളെല്ലാം വളരെപ്പെട്ടന്നു തന്നെ അസൂയാവഹമാം വിധം ആരാധക പിന്തുണ തേടി. പല വമ്പൻ താരങ്ങളും ഈ ആരാധകപിന്തുണ ഒന്നുകൊണ്ടു മാത്രം ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകാൻ കൊതിച്ചു. എന്നാൽ 9 സീസണുകളിലായി മൂന്ന് ഫൈനലുകളിൽ എത്തിയെങ്കിലും രണ്ട് തവണ പെനാൽറ്റിയിലൂടെയും ഒരു തവണ ലേറ്റ് ഗോളിലൂടെയും തോൽവി വഴങ്ങേണ്ടിവന്ന കൊമ്പന്മാരുടെ ഇതുവരെയുള്ള ഹീറോ ഐഎസ്എൽ യാത്ര ഉയർച്ചതാഴ്ചകൾ നിറഞ്ഞതായിരുന്നു.

Rate this post