‘ക്രിസ്റ്റ്യാനോ റൊണാൾഡോ വരവ്’ : ബ്ലാസ്റ്റേഴ്സിനെ പിന്തള്ളി ഒന്നാം സ്ഥാനം കരസ്ഥമാക്കി അൽ നസർ
ലോക ഫുട്ബോളിലെ ഇതിഹാസ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവോടെ സൗദി അറേബ്യയിലെ പ്രൊ ലീഗിലുണ്ടായ മുന്നേറ്റ വളരെ വലുതാണ്. ഏഷ്യയിൽ മാത്രം അറിയപ്പെട്ടിരുന്ന ലീഗിനെ റൊണാൾഡോയുടെ വരവ് ആഗോളതലത്തിൽ എത്തിച്ചു. ലോക മെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ക്രിസ്റ്റ്യാനോ റൊണാള്ഡോയോടൊപ്പം ക്ലബായ അൽ നസ്റിനെയും കുറിച്ച ചർച്ചകൾ ചെയ്യാൻ ആരംഭിച്ചു.
സോഷ്യൽ മീഡിയയിൽ ഒക്കെ വലിയ എഫക്ടാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സൃഷ്ടിച്ചിട്ടുള്ളത്. റൊണാൾഡോയുടെ വരവോടെ ലോക ശ്രദ്ധ ക്ഷണിച്ചു വരുത്തിയ അൽ നസറിന് മാർക്കറ്റിങ്ങിൽ വലിയ നേട്ടമാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. ഡിപ്പോർട്ടസ് ഫിനാൻസാസ് പുറത്ത് പുറത്ത് വിട്ട കണക്ക് പ്രകാരം ഫെബ്രുവരി മാസത്തിൽ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഇന്ററാക്ഷൻസ് ലഭിച്ച ഏഷ്യൻ ക്ലബ്ബുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് അൽ നസ്ർ ആണ്. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്നാണ് അൽ നസ്റിന്റെ മുന്നേറ്റം.
ബ്ലാസ്റ്റേഴ്സിന് ഒന്നാം സ്ഥാനം നഷ്ടമായത് മാത്രമല്ല ഫെബ്രുവരിയിലെ റാങ്കിങ്ങിൻ്റെ പ്രത്യേകത. ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് ക്ലബ്ബ് പിന്തളളപ്പെട്ടിരിക്കുകയാണ്. രണ്ടാം സ്ഥാനത്ത് വരുന്നത് ഇന്തോനേഷ്യൻ ക്ലബ്ബായ പെർസിബ് ആണ്. 26 മില്യൺ ഇന്ററാക്ഷൻസാണ് കഴിഞ്ഞ മാസം ഇവർക്ക് ഇൻസ്റ്റഗ്രാമിൽ ലഭിച്ചിട്ടുള്ളത്.മൂന്നാം സ്ഥാനത്താണ് കേരളത്തിന്റെ അഭിമാനമായ കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.
📲⚽ TOP 3 most popular asian football clubs ranked by total interactions on #instagram during february 2023!💙💬
— Deportes&Finanzas® (@DeporFinanzas) March 11, 2023
1.@AlNassrFC 82,3M 🇸🇦
2.@persib 26,0M 🇮🇩
3.@KeralaBlasters 21,9M 🇮🇳 pic.twitter.com/VNAdOzc8nM
21.9 മില്യൻ ഇന്ററാക്ഷൻസാണ് കഴിഞ്ഞ മാസത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തങ്ങളുടെ ഇൻസ്റ്റഗ്രാമിലൂടെ ലഭിച്ചിട്ടുള്ളത്. സൗദി ക്ലബ്ബിന്റെ ഒന്നാം സ്ഥാനത്തിന് പിന്നിൽ തീർച്ചയായും ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് ഇതിന് കാരണക്കാരൻ.