‘ഡബിൾ ഹാട്രിക് നേടാൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ എനിക്ക് എന്തുചെയ്യാൻ കഴിയും?’ : എർലിംഗ് ഹാലൻഡ് |Erling Haaland

ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ 30 ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ എർലിംഗ് ഹാലൻഡ് മാറിയിരിക്കുകയാണ്.കൈലിയൻ എംബാപ്പെയുടെ റെക്കോർഡ് ആണ് നോർവീജിയൻ സ്‌ട്രൈക്കർ തകർത്തത്.22 വയസും 236 ദിവസവും പ്രായമുള്ളപ്പോഴാണ് ഹാലാൻഡ് ചാമ്പ്യൻസ് ലീഗിൽ 30 ഗോളുകൾ തികച്ചത്.

തന്റെ 30-ാം ചാമ്പ്യൻസ് ലീഗ് ഗോൾ നേടുമ്പോൾ 22 വയസും 352 ദിവസവും പ്രായമുള്ള കൈലിയൻ എംബാപ്പെയെ മറികടന്ന് ആ നാഴികക്കല്ലിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ഹാലാൻഡ് മാറി.ഹാലാൻഡ് ഹാഫ്ടൈമിന്റെ ഇരുവശത്തും 35 മിനിട്ടിനിടയിലാണ് അഞ്ചു ഗോളുകൾ നേടിയത്.ചാമ്പ്യൻസ് ലീയിൽ ഒരു മത്സരത്തിൽ അഞ്ച് ഗോളുകൾ നേടിയ മറ്റ് താരങ്ങളായ ലയണൽ മെസ്സി, ലൂയിസ് അഡ്രിയാനോ എന്നിവർക്കൊപ്പം ഹാലൻഡും ചേർന്നിരിക്കുകയാണ്.

ഈ സീസണിൽ എല്ലാ മത്സരങ്ങളിലുമായി ഹാലാൻഡ് 39 ഗോളുകൾ നേടിയിട്ടുണ്ട്.62-ാം മിനിറ്റിൽ ഗ്വാർഡിയോള നോർവീജിയൻ താരത്തെ സബ്സ്റ്റിറ്റൂട്ട് ചെയ്തില്ലായിരുന്നെങ്കിൽ ഒരൊറ്റ ചാമ്പ്യൻസ് ലീഗ് ഗെയിമിൽ റെക്കോർഡ് ആറാം സ്കോർ നേടാനുള്ള അവസരം ഹാലൻഡിന് നഷ്ടമായി.”ഞാൻ ഗ്വാർഡിയോളയോട് പറഞ്ഞു, എനിക്ക് ഇരട്ട ഹാട്രിക് നേടാൻ ആഗ്രഹമുണ്ട്, പക്ഷേ എനിക്ക് എന്തുചെയ്യാൻ കഴിയും?”, ഹാലൻഡ് പറഞ്ഞു.

22-ാം മിനിറ്റിൽ ലീപ്‌സിഗ് ഡിഫൻഡർ ബെഞ്ചമിൻ ഹെൻറിക്‌സിനെതിരായ വിവാദ ഹാൻഡ്‌ബോൾ കോളിന് ശേഷം ലഭിച്ച പെനാൽറ്റി ഗോളാക്കി ഹാലൻഡ് സിറ്റിയെ മുന്നിലെത്തിച്ചു. 24 ആം മിനുട്ടിൽ കെവിൻ ഡി ബ്രൂയ്‌ന്റെ അസ്സിസ്റ്റിൽ നിന്നും ഹാലാൻഡ് സ്കോർ 2 -0 ആക്കി ഉയർത്തി.ഒന്നാം പകുതി അവസാനിക്കുന്നതിന് മുന്നേ തന്നെ ഹാലാൻഡ് ഹാട്രിക്ക് തികച്ചു. 53-ാം മിനിറ്റിലും 57-ാം മിനിറ്റിലും ഗോളുകൾ നേടി ഹാലാൻഡ് അഞ്ചു ഗോളുകൾ പൂർത്തിയാക്കി. സ്റ്റോപ്പേജ് ടൈമിൽ ഡി ബ്രൂയ്‌നെ നേടിയ ഗോളോടെ സ്കോർ 7 -0 ആക്കി മാറ്റുകയും ചെയ്തു.

Rate this post