പുതിയ പരിശീലകന്റെ കീഴിലുള്ള പോർച്ചുഗൽ ടീമിൽ ഇടം നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ| Cristiano Ronaldo 

ലോകകപ്പ് പുറത്തായതിന് ശേഷമുള്ള തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഉൾപ്പെടുത്തിയിരിക്കുകയാണ് പോർച്ചുഗൽ.2024 യൂറോപ്യൻ ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിനെ പോർച്ചുഗൽ പ്രഖ്യാപിച്ചുരുന്നു.മാർച്ച് 24 ന് പോർച്ചുഗൽ അതിന്റെ ആദ്യ യൂറോ ക്വാളിഫയറിൽ ലിച്ചെൻസ്റ്റീനുമായി കളിക്കും, മൂന്ന് ദിവസത്തിന് ശേഷം ലക്സംബർഗിനെ നേരിടും.

ലോകകപ്പിന് ശേഷം ബെൽജിയം ഹെഡ് കോച്ച് സ്ഥാനം ഒഴിഞ്ഞതിന് ശേഷം ടീമിന്റെ ചുമതലയേറ്റ റോബർട്ടോ മാർട്ടിനെസിന്റെ ആദ്യ അന്താരാഷ്ട്ര മത്സരങ്ങളായിരിക്കും രണ്ട് മത്സരങ്ങൾ. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഖത്തർ ലോകകപ്പ് നിരാശയുടേതായിരുന്നു. വേൾഡ് കപ്പിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാതിരുന്ന 38 കാരന്റെ സ്ഥാനം പലപ്പോഴും ബെഞ്ചിലായിരുന്നു.

ലോകകപ്പിന് ശേഷം മാഞ്ചസ്റ്റർ യൂണൈറ്റഡിനോട് വിടപറഞ്ഞ റൊണാൾഡോ സൗദി പ്രൊ ലീഗ് ക്ലബ് അൽ നാസ്സറിലേക്ക് ചേക്കേറുകയും ചെയ്തു.ഇതോടെ ക്രിസ്റ്റ്യാനോയുടെ അന്താരാഷ്ട്ര കരിയറിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നു തുങ്ങുകയും ചെയ്തു.റൊണാൾഡോയുടെ 20 വർഷത്തെ അന്താരാഷ്ട്ര കരിയറിൽ കളിച്ച അഞ്ചാമത്തെ മാനേജരായി മാർട്ടിനെസ് മാറും.

ഗോൾകീപ്പർമാർ: ഡിയോഗോ കോസ്റ്റ, ജോസ് സാ, റൂയി പട്രീസിയോ
ഡിഫൻഡർമാർ: അന്റോണിയോ സിൽവ, ഡാനിലോ പെരേര, ഡിയോഗോ ലിയെറ്റ്, ഗോൺകാലോ ഇനാസിയോ, ജോവോ കാൻസെലോ, ഡിയോഗോ ദലോട്ട്, പെപ്പെ, നുനോ മെൻഡസ്, റാഫേൽ ഗുറേറോ, റൂബൻ ഡയസ്
മിഡ്ഫീൽഡർ: ബ്രൂണോ ഫെർണാണ്ടസ്, ജോവോ പാൽഹിൻഹ, ജോവോ മരിയോ, മാത്യൂസ് ന്യൂൻസ്, ഒട്ടാവിയോ, റൂബൻ നെവ്സ്, വിറ്റിൻഹ, ബെർണാഡോ സിൽവ
ഫോർവേഡുകൾ: ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡിയോഗോ ജോട്ട, ഗോങ്കലോ റാമോസ്, ജോവോ ഫെലിക്സ്, റാഫേൽ ലിയോ

Rate this post