ഫുട്ബോളിനെ കുറിച്ച് ഒന്നുമറിയാത്തവർ, വേൾഡ് കപ്പ് ഫൈനൽ മറക്കില്ല: മെസ്സിയെ കൂവിയർക്കെതിരെ തിരിഞ്ഞ് റൊമേറോ |Lionel Messi
ലയണൽ മെസ്സിയെ കൂവി വിളിച്ച പിഎസ്ജി ആരാധകരുടെ പ്രവർത്തിയാണ് ഇപ്പോൾ ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന കാര്യം.സ്വന്തം മൈതാനത്ത് ലയണൽ മെസ്സിയെ പോലെ ഒരു താരത്തെ നിരവധി തവണയാണ് പിഎസ്ജി ആരാധകർ കൂവി വിളിച്ചത്.തികച്ചും മോശമായ പ്രവർത്തിയാണ് പിഎസ്ജി ആരാധകരിൽ നിന്ന് ഉണ്ടായത് എന്ന് തന്നെയാണ് പലരുടെയും അഭിപ്രായം.
നേരത്തെയും മെസ്സിക്കും നെയ്മർക്കും ഇത്തരത്തിലുള്ള അനുഭവങ്ങൾ നേരിടേണ്ടി വന്നിരുന്നു.എന്നാൽ ഇന്നലത്തെ മത്സരത്തിൽ നിരവധി അവസരങ്ങൾ തുലച്ചു കളഞ്ഞ കിലിയൻ എംബപ്പേക്ക് ഇതൊന്നും നേരിടേണ്ടി വരുന്നില്ല എന്നുള്ളത് യാഥാർത്ഥ്യമാണ്. എംബപ്പേയുടെ പേര് അനൗൺസ് ചെയ്തപ്പോൾ കയ്യടികളോട് കൂടിയാണ് ആരാധകർ സ്വീകരിച്ചിരുന്നത്.മെസ്സിയെ കൂവിയ പാരിസ് ആരാധകർക്കെതിരെ വലിയ വിമർശനങ്ങൾ ഇപ്പോൾ വരുന്നുണ്ട്.
അർജന്റീനയുടെ ഡിഫൻഡറായ ക്രിസ്റ്റ്യൻ റൊമേറോയും ഈ ആരാധകർക്കെതിരെ തിരഞ്ഞിട്ടുണ്ട്.ഫുട്ബോളിനെ കുറിച്ച് ഒന്നുമറിയാത്തവരാണ് പിഎസ്ജി-ഫ്രഞ്ച് ആരാധകർ എന്നാണ് റൊമേറോ അഭിപ്രായപ്പെട്ടിരിക്കുന്നത്.അറ്റാക്യൂ ഫുട്ബോളറോ എന്ന ട്വിറ്റർ ഹാൻഡിലിന്റെ അഭിപ്രായം ഷെയർ ചെയ്യുകയായിരുന്നു ഈ അർജന്റീന ഡിഫൻഡർ.
‘ഫ്രാൻസിൽ ഉള്ളവർ ഒരിക്കൽ കൂടി ലയണൽ മെസ്സിയെ കൂവിയിരിക്കുന്നു. അതിനർത്ഥം അവർക്ക് ഫുട്ബോളിനെ കുറിച്ച് ഇപ്പോഴും ഒന്നും അറിയില്ല എന്നുള്ളതാണ്.അവർക്ക് ആകെ അറിയുന്നത് പെർഫ്യൂമുകളെ കുറിച്ച് മാത്രമാണ്. മാത്രമല്ല 18/12/2022 എന്ന ഡേറ്റ് അവർ ഒരിക്കലും മറക്കാൻ പോകുന്നുമില്ല ‘റൊമേറോ റിട്വീറ്റ് ചെയ്തു.
💙📲 Cristian Romero retweeted this post:
— All About Argentina 🛎🇦🇷 (@AlbicelesteTalk) March 19, 2023
“In France they whistled Lionel again… What is clear is that they still know more about perfumes than about football and that they will never forget 12/18/2022.” pic.twitter.com/MDAUDfVfs1
അതായത് കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് ഫൈനലിൽ ലയണൽ മെസ്സിയുടെ നേതൃത്വത്തിലായിരുന്നു അർജന്റീന ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ട് കിരീടം ചൂടിയത്.ആ കാര്യത്തിൽ ഫ്രാൻസ് ആരാധകർക്ക് മെസ്സിയോടും അർജന്റീനയോടും എതിർപ്പുണ്ട്.പ്രത്യേകിച്ച് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ പ്രവർത്തികൾ ഒക്കെ വലിയ വിവാദമായിരുന്നു.ഈ കൂവലുകൾക്ക് പിന്നിൽ അതും കൂടി ഒരു കാരണമാണ് എന്നാണ് പലരും നിരീക്ഷിച്ചിരിക്കുന്നത്.