38 ആം വയസ്സിലും ഗോളടിച്ചു കൂട്ടി റെക്കോർഡുകൾ സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo
യുവേഫ യൂറോ യോഗ്യതാ മത്സരത്തിൽ ലിച്ചെൻസ്റ്റീനെതിരെ 4-0 ത്തിന്റെ തകർപ്പൻ ജയവുമായി പോർച്ചുഗൽ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളിന്റെ മികവിൽ ആയിരുന്നു പോർച്ചുഗലിന്റെ ജയം.കാൻസെലോ,സിൽവ എന്നിവർ ഓരോ ഗോളുകൾ വീതം നേടി.
മത്സരത്തിന്റെ എട്ടാം മിനിറ്റിൽ കൻസെലോയുടെ ഗോളിലൂടെയാണ് പോർച്ചുഗൽ ലീഡ് നേടിയത്.രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബെർണാഡോ സിൽവയുടെ ഗോൾ പിറന്നു. പിന്നീട് 51ആം മിനിറ്റിൽ പോർച്ചുഗലിന് ലഭിച്ച പെനാൽറ്റി ക്രിസ്റ്റ്യാനോ റൊണാൾഡോ ലക്ഷ്യത്തിൽ എത്തിച്ചുകൊണ്ട് ലീഡ് മൂന്നായി ഉയർത്തുകയായിരുന്നു. 63ആം മിനുട്ടിൽ ബോക്സിന് വെളിയിൽ നിന്നും ലഭിച്ച ഫ്രീകിക്ക് ഒരു പവർഫുൾ ഷോട്ടിലൂടെ റൊണാൾഡോ വലയിലേക്ക് എത്തിക്കുകയായിരുന്നു.തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ഇത്തരത്തിൽ ഫ്രീകിക്ക് ഗോൾ റൊണാൾഡോ സ്വന്തമാക്കുന്നത്.
കഴിഞ്ഞ മത്സരത്തിൽ ക്ലബ്ബിന് വേണ്ടിയും റൊണാൾഡോ ഫ്രീകിക്ക് ഗോൾ നേടിയിരുന്നു.കരിയറിലെ അറുപതാമത്തെ ഫ്രീകിക്ക് ഗോളും ദേശീയ ടീമിന് വേണ്ടിയുള്ള പതിനൊന്നാമത്തെ ഫ്രീകിക്ക് ഗോളുമാണ് റൊണാൾഡോ കരസ്ഥമാക്കിയിട്ടുള്ളത്.ഇതോടുകൂടി പോർച്ചുഗലിന് വേണ്ടി ആകെ 120 ഗോളുകൾ തികക്കാനും റൊണാൾഡോക്ക് കഴിഞ്ഞു. ഇന്റർനാഷണൽ ഫുട്ബോളിൽ 120 ഗോളുകൾ പൂർത്തിയാക്കുന്ന ആദ്യത്തെ താരം എന്ന റെക്കോർഡ് റൊണാൾഡോയുടെ പേരിലാണ്. ഇന്നലത്തെ മത്സരത്തോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ മറ്റൊരു റെക്കോർഡ് കൂടി തകർത്ത് 197 മത്സരങ്ങളുമായി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച കളിക്കാരുടെ പട്ടികയിൽ ഒന്നാമതെത്തി.
Cristiano Ronaldo’s free kick from this angle…
— Mikael Madridista (@MikaelMadridsta) March 23, 2023
pic.twitter.com/wdkGqWdyhZ
Cristiano Ronaldo becomes the most capped international men's player of all time tonight!
— Match of the Day (@BBCMOTD) March 23, 2023
197 games 🤯
He starts for Portugal this evening 🇵🇹 pic.twitter.com/V7kQh3bp7w
120 ഗോളുമായി പുരുഷ അന്താരാഷ്ട്ര ഫുട്‌ബോളിലെ ഏറ്റവും മികച്ച ഗോൾ സ്‌കോറർമാരിൽ ഒന്നാം സ്ഥാനത്താണ്. 109 ഗോളുകളുമായി ഇറാനിയൻ ഇതിഹാസം അലി ദേയി രണ്ടാമതും അർജന്റീനയുടെ ലയണൽ മെസ്സി തൊട്ടുപിന്നിൽ.കുവൈറ്റ് ഇതിഹാസമായ മുത്താവയെയാണ് ഇദ്ദേഹം മറികടന്നിട്ടുള്ളത്.ഇന്നലത്തെ ഇരട്ട ഗോൾ നേട്ടത്തോടുകൂടി 100 കോമ്പറ്റീറ്റീവ് ഗോളുകൾ നേടാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്.ഇതും ഒരു റെക്കോർഡ് തന്നെയാണ്.
⚽️ 2004
— SPORTbible (@sportbible) March 23, 2023
⚽️ 2005
⚽️ 2006
⚽️ 2007
⚽️ 2008
⚽️ 2009
⚽️ 2010
⚽️ 2011
⚽️ 2012
⚽️ 2013
⚽️ 2014
⚽️ 2015
⚽️ 2016
⚽️ 2017
⚽️ 2018
⚽️ 2019
⚽️ 2020
⚽️ 2021
⚽️ 2022
⚽️ 2023
Cristiano Ronaldo has scored a goal for Portugal every single year for the past 20 YEARS 🤯🇵🇹 pic.twitter.com/eJebtjOyKH
🚨 OFFICIAL
— TCR. (@TeamCRonaldo) March 23, 2023
Cristiano Ronaldo becomes the first player to score 100 competitive international goal. 🐐🇵🇹 pic.twitter.com/V3IQfoN9s6