ഫ്രീ കിക്കുകളിൽ മനോഹാരിത തീർത്ത് ലയണൽ മെസ്സി, ലോക ചാമ്പ്യന്മാർക്ക് അനായാസ വിജയം |Argentina
ഫിഫ ലോകകപ്പ് നേടിയതിന് ശേഷം ആദ്യമായി സ്വന്തം മണ്ണിൽ ഇറങ്ങിയ അര്ജന്റീന പനാമയെ എതിരില്ലാത്ത രണ്ടടി ഗോളുകൾക്ക് പരാജയപ്പെടുത്തി.സൂപ്പർ താരം ;ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനമാണ് അർജന്റീനക്ക് വിജയമൊരുക്കിയത്. തിയാഗോ അൽമാഡയും ,ലയണൽ മെസ്സിയുമാണ് അർജന്റീനക്ക് വേണ്ടി ഗോളുകൾ നേടിയത.ക്ലബ്ബിനും രാജ്യത്തിനുമായി തന്റെ 800-ാമത് കരിയർ ഗോൾ മെസ്സി തികക്കുകയും ചെയ്തു.
അർജന്റീനയുടെ മുന്നേറ്റങ്ങളോടെയാണ് മത്സരം ആരംഭിച്ചത്.18 ആം മിനുട്ടിൽ ബോക്സിന്റെ അരികിൽ നിന്നും ലഭിച്ച ഫ്രീകിക്കിൽ നിന്നുമുള്ള ലയണൽ മെസ്സിയുടെ റോക്കറ്റ് ഷോട്ട് ക്രോസ്ബാറിൽ തട്ടി തെറിച്ചു. 24 ആം മിനുട്ടിൽ അലക്‌സിസ് മാക് അലിസ്റ്ററിന്റെ ഗോൾ ശ്രമവും പാഴായി പോയി. 29 ആം മിനുട്ടിൽ എയ്ഞ്ചൽ ഡി മരിയയുടെ ലോംഗ് റേഞ്ചിൽ നിന്നുള്ള ഷോട്ട് ബാറിന് മുകളിലൂടെ പോയി. ബോക്സിനു അരികിൽ നിന്നുള്ള മെസ്സിയുടെ രണ്ടു ശ്രമങ്ങളും പനാമ പ്രതിരോധം ബ്ലോക്ക് ചെയ്തു.
44 ആം മിനുട്ടിൽ എൻസോ ഫെർണാണ്ടസിന്റെ ബോക്സിന്റെ അരികിൽ നിന്നുള്ള മികച്ചൊരു ഷോട്ട് പനാമ കീപ്പർ ജോസ് ഗുവേര രക്ഷപെടുത്തി .ഇതോടെ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു. 56 ആം മിനുട്ടിൽ ലയാണ് മെസ്സി വീണ്ടും ഗോളിന് അരികിലെത്തി.ബോക്‌സിന്റെ അരികിൽ നിന്നുമുള്ള മെസ്സിയുടെ മനോഹരമായ ഫ്രീകിക്ക് തടയാൻ ഗോൾകീപ്പർ മികച്ചൊരു സേവ് നടത്തി. അര്ജന്റീന ആരാധകരുടെ കാത്തിരിപ്പിന് ശേഷം 78 ആം മിനുട്ടിൽ അര്ജന്റീന ഗോൾ നേടി.
LEO MESSI WHAT A GOALLLL pic.twitter.com/bFvSDNR0ll
— MC (@CrewsMat10) March 24, 2023
ലയണൽ മെസ്സിയുടെ മനോഹരമായ ഫ്രീകിക് ക്രോസ്സ് ബാറിൽ തട്ടി മടങ്ങിയെങ്കിലും റീബൗണ്ടിൽ തിയാഗോ അൽമാഡ ലക്ഷ്യം കണ്ടു സ്കോർ 1 -0 ആക്കി. 89 ആം മിനുട്ടിൽ ബോക്സിനു അരികിൽ നിന്നും ലഭിച്ച ഫ്രീകിക്കിൽ നിന്നും ലയണൽ മെസ്സി നേടിയ മനോഹരമായ ഗോളിലൂടെ അര്ജന്റീന സ്കോർ 2 -0 ആക്കി ഉയർത്തി.
Thiago Almada scores his first goal for Argentina 💥
— B/R Football (@brfootball) March 24, 2023
(via @TV_publica)pic.twitter.com/y4Fco7YvL3