ലയണൽ മെസ്സിക്കെതിരെ കടുത്ത ടാക്കിളുമായി പനാമ താരങ്ങൾ |Lionel Messi

ഫിഫ ലോകകപ്പായാലും സൗഹൃദ മത്സരമായാലും ലാറ്റിനമേരിക്കൻ ടീമുകളാണ് ഏറ്റുമുട്ടുന്നതെങ്കിൽ ടാക്കിളുകൾക്കും ഫൗളുകൾക്കും ഒരു കുറവും ഉണ്ടാവില്ല എന്ന് പറയാറുണ്ട്. ഇന്നലെ ബ്യൂണസ് ഐറിസിൽ അര്ജന്റീന പനാമയെ നേരിട്ടപ്പോഴും വ്യത്യാസങ്ങൾ ഒന്നും ഉണ്ടായില്ല.അർജന്റീന താരങ്ങൾക്ക് പനാമയുടെ കളിക്കാരുടെ കടുത്ത ടാക്കിൾ നേരിടേണ്ടി വന്നു.

2 പനാമ കളിക്കാരുടെ ഹൊറർ ടാക്കിളിന് ശേഷം ലയണൽ മെസ്സിക്ക് ചെറിയ രീതിയിൽ പരിക്ക് പറ്റുകയും ചെയ്തു.ഭാഗ്യവശാൽ മെസ്സിക്ക് സാരമായ പരുക്ക് ഒഴിവായി.ലോകകപ്പിന് ശേഷം അർജന്റീനയുടെ ആദ്യത്തെ മത്സരമെന്ന നിലയിൽ ലോകം ഉറ്റു നോക്കുമെന്നതിനാൽ തന്നെ അവരെ തടുക്കുക എന്നതായിരുന്നു പനാമയുടെ പ്രധാന ലക്‌ഷ്യം. അതിനാൽ തന്നെ പരുക്കൻ അടവുകൾ അവർ പുറത്തെടുത്തു. ഒരു അർജന്റീന താരം പോലും കാർഡ് വാങ്ങാതിരുന്ന മത്സരത്തിൽ മൂന്നു പനാമ താരങ്ങൾക്ക് മഞ്ഞക്കാർഡുകൾ ലഭിച്ചിരുന്നു.

ലയണൽ മെസ്സി തന്റെ ഫുട്ബോൾ ജീവിതത്തിൽ നിരവധി തവണ ഇത്തരത്തിലുള്ള കടുത്ത ടാക്കിളിന് വിധേയനായിട്ടുണ്ട്. മെസ്സിയെപ്പോലെ വേഗതയേറിയ ഡ്രിബ്ലറെ നേരിടാൻ എതിർ ടീമുകൾക്ക് മറ്റു മാർഗങ്ങൾ ഇല്ലാതെ വരികയും ചെയ്തു. ഇന്നലത്തെ മത്സരത്തിൽ ഒരേ സമയം പനാമയുടെ രണ്ട് കളിക്കാരിൽ നിന്ന് മെസ്സിക്ക് ഭയാനകമായ ഫൗൾ നേരിട്ടു .പന്തുമായി മുന്നേറുകയായിരുന്ന മെസിയെ രണ്ടു പനാമ താരങ്ങളാണ് പിന്നിൽ നിന്നും മുന്നിൽ നിന്നും ടാക്കിൾ ചെയ്യാൻ ശ്രമിച്ചത്. വളരെ അപകടം നിറഞ്ഞൊരു ഫൗൾ ആയിരുന്നതിനാൽ തന്നെ റഫറി പനാമ താരം കെവിൻ ഗൾവാന് മഞ്ഞക്കാർഡ് നൽകുകയും ചെയ്‌തു. ആ ഫൗളിന് ശേഷം മുട്ടുകാലിൽ നിന്നും ചോരയൊലിപ്പിച്ചാണ് മെസി നിന്നിരുന്നത്.

മെസ്സി കുറച്ചു നേരം തളർന്നിരുന്നു, അത് വളരെ ഭയാനകമായിരുന്നു. ഭാഗ്യവശാൽ ഉടൻ തന്നെ അദ്ദേഹം എഴുന്നേറ്റു , അതോടെ എല്ലാവരും ആശ്വാസത്തിന്റെ നെടുവീർപ്പിടുകയും ചെയ്തു.ടാക്‌ളിങ്ങിന് ശേഷവും മെസ്സിക്ക് പ്രശ്‌നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായില്ല. കളിയുടെ 89-ാം മിനിറ്റിൽ അദ്ദേഹം ഗോൾ നേടുകയും 800 കരിയർ ഗോളുവുകളിൽ എത്തുകയും ചെയ്തു.ഇത് ഇതുവരെ ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രം കൈകാര്യം ചെയ്ത നേട്ടമാണ്. അർജന്റീനയ്‌ക്കായി 99 ഗോളുകളും മെസ്സി നേടിയിട്ടുണ്ട്, അവരുടെ അടുത്ത പോരാട്ടത്തിൽ അത് സെഞ്ച്വറിയാക്കി മാറ്റാൻ ഒരു ഗോൾ കൂടി മതി.

Rate this post