ലയണൽ മെസ്സി ബാഴ്‌സലോണയിലേക്ക് മടങ്ങാൻ “50% സാധ്യത” ഉണ്ടെന്ന് സെർജിയോ അഗ്യൂറോ |Lionel Messi

മെസ്സിയുടെ ക്ലബ്ബുമായുള്ള കരാർ അവസാനിക്കാൻ ഇനി മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.ലയണൽ മെസ്സി ഒരു തീരുമാനമെടുക്കാത്തതിനാൽ കാര്യങ്ങൾ സങ്കീർണ്ണമാവുകയാണ്.മെസ്സിയുടെ ഭാവി എന്താവും എന്നുള്ളത് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.അതുകൊണ്ടുതന്നെ നിരവധി ഊഹാപോഹങ്ങളും റൂമറുകളും ഇക്കാര്യത്തിൽ പ്രചരിക്കുന്നുമുണ്ട്.

വരാനിരിക്കുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രീ ഏജന്റാകാൻ പോകുന്ന മെസ്സിയുമായി ഒരു പുതിയ കരാർ കരാറിൽ എത്തിച്ചേരാൻ PSG ആഗ്രഹിക്കുന്നുണ്ട്. പ്രതിവർഷം 35 മില്യൺ യൂറോ (£30 മില്യൺ/$41 മില്യൺ) വേതനമായി രണ്ട് വർഷത്തെ കരാറിലാണ് മെസ്സി ബാഴ്‌സലോണയിൽ നിന്നും പിഎസ്ജി യിലെത്തിയത്. മെസ്സിയുടെ ഫ്രാൻസിലെ കരാർ അവസാനിക്കാൻ പോകുന്നതിനാൽ ബാഴ്‌സലോണയിലേക്കുള്ള ഒരു തിരിച്ചുവരവ് വാർത്തകളിൽ ഇടം പിടിക്കുന്നുണ്ട് , പക്ഷെ മെസ്സി ഇതിനെക്കുറിച്ച് യാതൊരു വിധ പ്രതികരണവും നടത്തിയിട്ടില്ല.

എന്നാൽ അദ്ദേഹത്തിന്റെ മുൻ അന്താരാഷ്‌ട്ര സഹതാരം അഗ്യൂറോ ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടുകയും ജോവാൻ ലാപോർട്ടാ വിളിച്ചാൽ മെസ്സി ക്യാമ്പ് നൗവിലേക്ക് മടങ്ങാൻ 50-50 സാധ്യതയുണ്ടെന്ന് അവകാശപ്പെടുകയും ചെയ്തു.മെസ്സി ബാഴ്‌സലോണയിൽ വിരമിക്കണമെന്ന് അഗ്യൂറോ ആഗ്രഹിക്കുന്നുണ്ട്. “ലിയോ മെസ്സി ബാഴ്‌സയിൽ വിരമിക്കണമെന്ന് ഞാൻ കരുതുന്നു. ബാഴ്‌സലോണ അദ്ദേഹത്തിന്റെ വീടാണ്, അവിടെ തന്റെ കരിയർ അവസാനിപ്പിക്കണം. അവൻ തിരിച്ചുവരാൻ 50% സാധ്യതയുണ്ടെന്നാണ് എന്റെ തോന്നൽ .പ്രസിഡന്റ് ലാപോർട്ടാ ഒരു ചുവടുവെച്ചാൽ ബാഴ്‌സലോണയിലേക്കുള്ള മെസിയുടെ തിരിച്ചുവരവ് അടുത്തുവരും ” അഗ്യൂറോ പറഞ്ഞു.

മെസ്സിയെ ക്യാമ്പ് നൂവിലേക്ക് തിരികെ കൊണ്ടുവരാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ലാപോർട്ട പല അവസരങ്ങളിലും പരാമർശിച്ചിട്ടുണ്ട്, കൂടാതെ ട്രിബ്യൂട്ട് മാച്ച് ഉൾപ്പെടെ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യാൻ ജോർജ്ജ് മെസ്സിയുമായി ഒരു കൂടിക്കാഴ്ച പോലും നടത്തി. എന്നിരുന്നാലും, ബാഴ്‌സലോണയുടെ സാമ്പത്തിക പ്രശ്‌നങ്ങൾ കരാർ പൂർത്തീകരിക്കുന്നതിൽ വലിയ തടസ്സമായി മാറിയേക്കാം, അതേസമയം സൗദി പ്രോ ലീഗ് ക്ലബായ അൽ-ഹിലാൽ മെസ്സിയെ സൈൻ ചെയ്യാൻ വിപുലമായ പദ്ധതി തയ്യാറാക്കുകയും 300 മില്യൺ ഡോളർ നൽകാനും തയ്യാറാണെന്ന് റിപ്പോർട്ട് ഉണ്ട്.

Rate this post