മാരകഫൗളിൽ പരിക്കേറ്റു ര ക്തം വാർന്നിട്ടും കളിക്കളം വിടാതെ ലയണൽ മെസി |Lionel Messi
ഖത്തർ ലോകകപ്പിന് ശേഷം അർജന്റീന കളിച്ച ആദ്യത്തെ മത്സരമാണ് ഇന്നു പുലർച്ചെ നടന്നത്. ലയണൽ മെസി ഒരിക്കൽക്കൂടി ടീമിനെ നയിച്ചപ്പോൾ ദുർബലരായ പനാമയെ എതിരില്ലാതെ രണ്ടു ഗോളുകൾക്ക് അർജന്റീന കീഴടക്കി. മത്സരത്തിൽ പനാമ അർജന്റീനയെ തടഞ്ഞു നിർത്താൻ പരമാവധി ശ്രമിച്ചെങ്കിലും എഴുപത്തിയെട്ടാം മിനുട്ടിനു ശേഷം പിറന്ന രണ്ടു ഗോളുകൾ കളിയുടെ ഗതിമാറ്റുകയായിരുന്നു.
അപ്രധാനമായ സൗഹൃദമത്സരം ആയിരുന്നിട്ടും അതുപോലെയല്ല പനാമ താരങ്ങൾ കളിച്ചിരുന്നത്. ലോകം മുഴുവൻ കാണാൻ പോകുന്ന മത്സരമാണ് എന്നറിയാവുന്നതിനാൽ തന്നെ അർജന്റീനയെ പിടിച്ചു കെട്ടാൻ പനാമ താരങ്ങൾ ശ്രമിച്ചു. അതിനായി മത്സരത്തിൽ പലപ്പോഴും പരുക്കൻ അടവുകൾ പുറത്തെടുക്കാനും അവർ മടിച്ചില്ല.
മത്സരം തുടങ്ങി പതിനഞ്ചു മിനുട്ട് പിന്നിട്ടപ്പോൾ തന്നെ ലയണൽ മെസി കടുത്ത ഫൗളിന് ഇരയായിരുന്നു. പന്തുമായുള്ള താരത്തിന്റെ മുന്നേറ്റം തടയാൻ രണ്ടു താരങ്ങൾ മുന്നിൽ നിന്നും പിന്നിൽ നിന്നും ടാക്കിൾ ചെയ്തപ്പോൾ വീണ മെസിയുടെ മുട്ടിൽ നിന്നും ചോരയൊലിക്കുന്നുണ്ടായിരുന്നു. റഫറി പനാമ താരത്തിന് മഞ്ഞക്കാർഡ് നൽകുകയും ചെയ്തു.
First of all, this tackle is a disgrace from Panama on Messi. Secondly, show people this clip when they ask about the challenges of qualifying in CONCACAF 😳pic.twitter.com/X1uXX45Ivp
— Stu Holden (@stuholden) March 24, 2023
എണ്ണവും കാലിൽ നിന്നും ചോര വന്നെങ്കിലും മത്സരത്തിൽ നിന്നും പിൻവാങ്ങാൻ മെസി തയ്യാറായില്ല. മികച്ച പ്രകടനം നടത്തിയ താരം തന്നെയാണ് അർജന്റീന നിരയിൽ തിളങ്ങിയത്. ബാറിലടിച്ചു പോയ രണ്ടു ഫ്രീ കിക്കുകളും ഒരു സുവർണാവസരവും മുതലാക്കാൻ കഴിഞ്ഞാൽ മത്സരത്തിൽ നാല് ഗോളുകൾ നേടാൻ മെസിക്ക് കഴിഞ്ഞേനെ. എന്തായാലും എൺപത്തിയൊമ്പതാം മിനുട്ടിൽ അതിനെല്ലാം പകരമായി മെസി ഫ്രീ കിക്ക് ഗോൾ തന്നെ നേടി.
ഇന്നലത്തെ മത്സരത്തിൽ ഗോൾ നേടിയതോടെ കരിയറിൽ മെസി എണ്ണൂറു ഗോൾ തികച്ചതിനു പുറമെ അർജന്റീനക്കായി 99 ഗോളും നേടി. അടുത്ത മത്സരത്തിൽ ഗോൾ കണ്ടെത്താൻ കഴിഞ്ഞാൽ നിലവിൽ കളിക്കുന്ന താരങ്ങളിൽ ദേശീയ ടീമിനായി നൂറു ഗോൾ നേടുന്ന രണ്ടാമത്തെ താരമായി മെസി മാറും. റൊണാൾഡോയാണ് മെസിക്ക് മുന്നിലുള്ളത്.