‘അർജന്റീനക്കൊപ്പം ഒരു കിരീടത്തിനായി എല്ലാ ബാലൺ ഡി ഓറുകളും ഉപേക്ഷിക്കാൻ ലയണൽ മെസ്സി തയ്യാറായി’ : എമി മാർട്ടിനെസ്

ആസ്റ്റൺ വില്ലയുടെ അർജന്റീന ഗോൾകീപ്പർ എമി മാർട്ടിനെസ് ലയണൽ മെസ്സിക്കൊപ്പം കളിക്കുന്നതിന്റെ സന്തോഷവും ഗെയിമിലെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളെ കോപ്പ അമേരിക്കയും ലോകകപ്പും നേടാനുള്ള തന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിച്ചതിന്റെ സന്തോഷം തുറന്നു പറഞ്ഞു.

“മെസ്സിക്കൊപ്പം കളിക്കുന്നത് മനോഹരമാണ്. ഞങ്ങൾ എല്ലാവരും മുതിർന്നവരാകുമ്പോൾ എന്റെ കുട്ടികളോടും പേരക്കുട്ടികളോടും പറയാൻ ഞാൻ അഭിമാനിക്കുന്ന ഒരു കാര്യമാണിത്. എന്നാൽ നിങ്ങൾക്കറിയാമോ, ഞങ്ങൾ ഒരുമിച്ചായിരിക്കുമ്പോൾ അദ്ദേഹം ലിയോ മാത്രമാണ്.അതുകൊണ്ടാണ് ഈ കൂട്ടം കളിക്കാർ നന്നായി കളിക്കുന്നത്. ഫുട്ബോളിൽ അദ്ദേഹം നേടിയതെല്ലാം ഞങ്ങൾക്കറിയാം അത്കൊണ്ട് തന്നെ മെസ്സിയെ ബഹുമാനിക്കണം.ദേശീയ ടീമിനൊപ്പം വിജയിക്കുക എന്നതായിരുന്നു അദ്ദേഹത്തിന് വേണ്ടത്,” മാർട്ടിനെസ് പറഞ്ഞു.

“മെസ്സി എന്നോട് അത് പറയുമായിരുന്നു. ഒരു കോപ്പ അമേരിക്കയ്ക്കായി അദ്ദേഹം എല്ലാ ബാലൺ ഡി ഓറുകളും ഉപേക്ഷിക്കും. ഞങ്ങൾ ബ്രസീലിൽ നിന്ന് അർജന്റീനയിലേക്ക് മടങ്ങുമ്പോൾ അദ്ദേഹം ട്രോഫി കൈവശം വയ്ക്കുന്നത് ഞാൻ കണ്ടു. ‘എന്റെ ഫുട്ബോൾ കരിയറിൽ ഞാൻ ആഗ്രഹിച്ചത് ഇതുമാത്രമാണ്’ എന്ന് അദ്ദേഹം പറഞ്ഞു,‘ഞാനും അങ്ങനെ തന്നെ!’ മെസ്സിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിച്ച ആ നിമിഷത്തിൽ എനിക്ക് അഭിമാനം തോന്നി. ക്ലബ്ബ് തലത്തിൽ അവൻ എല്ലാം നേടി, പക്ഷേ അപ്പോഴും അയാൾക്ക് എന്തോ നഷ്ടമായിരുന്നു” മാർട്ടിനെസ് കൂട്ടിച്ചേർത്തു.

ക്ലബ് തലത്തിൽ എല്ലാം നേടിയ മെസ്സിയുടെ കരിയറിന്റെ ഇത്രയും വൈകിയ ഘട്ടത്തിലാണ് മെസ്സിക്ക് വേൾഡ് കപ്പും കോപ്പി അമേരിക്കയും നേടാൻ സാധിച്ചത്. ഫുട്ബോൾ വളരെ കഠിനമാണെന്ന് ഇത് നിങ്ങളെ കാണിക്കുന്നു. മെസ്സി ചരിത്രത്തിലെ എക്കാലത്തെയും മികച്ച കളിക്കാരനാണ് പക്ഷെ ലോകകപ്പ് നേടാൻ അദ്ദേഹത്തിന് 35 വയസ്സ് വരെ കാത്തിരിക്കേണ്ടി വന്നു ” മാർട്ടിനെസ് പറഞ്ഞു.

Rate this post