കരിയറിലെ 57ആം ഹാട്രിക്ക്,മെസ്സി കുതിക്കുന്നു,ക്രിസ്റ്റ്യാനോയുടെ റെക്കോർഡ് തകർക്കാൻ |Lionel Messi

ഇന്ന് നടന്ന അന്താരാഷ്ട്ര ഫ്രണ്ട്‌ലി മത്സരത്തിൽ ഏകപക്ഷീയമായ ഏഴു ഗോളുകൾക്കാണ് അർജന്റീന കുറസാവോയെ പരാജയപ്പെടുത്തിയത്.ക്യാപ്റ്റൻ ലയണൽ മെസ്സി ഒരിക്കൽ കൂടി ഹാട്രിക്കുമായി തിളങ്ങുകയായിരുന്നു.മത്സരത്തിന്റെ ഫസ്റ്റ് ഹാക്കിൽ തന്നെ ഹാട്രിക്ക് നേടിക്കൊണ്ട് മെസ്സി തന്റെ കരുത്ത് തെളിയിച്ചു.ഒരു അസിസ്റ്റും മെസ്സി ഇപ്പോൾ തന്റെ പേരിൽ കുറിച്ചിട്ടുണ്ട്.

ഈ സീസണിൽ ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ആകെ 34 ഗോളുകൾ പൂർത്തിയാക്കാൻ മെസ്സിക്ക് ഇപ്പോൾ സാധിച്ചു.അർജന്റീന ദേശീയ ടീമിന് വേണ്ടി 9 ഹാട്രിക്കുകൾ മെസ്സി പൂർത്തിയാക്കി കഴിഞ്ഞു.അർജന്റീനക്ക് വേണ്ടി 102 ഗോളുകൾ മെസ്സി നേടി കഴിഞ്ഞു.മാത്രമല്ല തന്റെ കരിയറിൽ ആകെ 803 ഗോളുകളും മെസ്സി നേടി.അർജന്റീനക്ക് വേണ്ടി അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിൽ നിന്ന് 7 ഗോളുകളാണ് ലയണൽ മെസ്സി അടിച്ചു കൂട്ടിയിട്ടുള്ളത്.

ഇനി അദ്ദേഹത്തിന്റെ ഹാട്രിക്കിന്റെ കണക്കുകൾ ഒന്ന് പരിശോധിക്കാം.മെസ്സി അവസാനമായി നേടിയ 3 ഹാട്രിക്കുകളും അർജന്റീന ദേശീയ ടീമിന്റെ ജേഴ്സിയിൽ ഉള്ളതായിരുന്നു.ഈ വർഷത്തെ ആദ്യത്തെ ഹാട്രിക്കാണ് മെസ്സി നേടിയിട്ടുള്ളത്.മാത്രമല്ല കരിയറിൽ ആകെ 57 ഹാട്രിക്കുകൾ പൂർത്തിയാക്കാനും ലയണൽ മെസ്സിക്ക് ഇപ്പോൾ സാധിച്ചിട്ടുണ്ട്.

ക്രിസ്റ്റ്യാനോ റൊണാൾഡോ മെസ്സിയുടെ മുകളിലാണ് ഇപ്പോൾ നിലകൊള്ളുന്നത്.അതായത് 62 ഹാട്രിക്കുകളാണ് റൊണാൾഡോക്ക് ഉള്ളത്.6 ഹാട്രിക്കുകൾ നേടിക്കഴിഞ്ഞാൽ ഈ റെക്കോർഡ് തകർക്കാൻ മെസ്സിക്ക് സാധിക്കും.ക്ലബ്ബ് കരിയറിൽ റൊണാൾഡോ 52 ഹാട്രിക്കുകൾ പൂർത്തിയാക്കിയപ്പോൾ 48 ഹാട്രിക്കുകളാണ് മെസ്സി നേടിയിട്ടുള്ളത്.ചാമ്പ്യൻസ് ലീഗിൽ രണ്ടു താരങ്ങളും എട്ടു വീതം ഹാട്രിക്കുകൾ സ്വന്തമാക്കിയിട്ടുണ്ട്.രാജ്യത്തിന് വേണ്ടി മെസ്സി 9 ഹാട്രിക്കുകളാണ് നേടിയിട്ടുള്ളതെങ്കിൽ റൊണാൾഡോ 10 എണ്ണം നേടിയിട്ടുണ്ട്.

ചുരുക്കത്തിൽ മെസ്സിയും റൊണാൾഡോയും തമ്മിൽ കടുത്ത പോരാട്ടം നടക്കുകയാണ്.പക്ഷേ റൊണാൾഡോയെ മറികടക്കാൻ മെസ്സിയുടെ മുന്നിൽ സമയമുണ്ട്.പ്രത്യേകിച്ച് റൊണാൾഡോയെ താരതമ്യം ചെയ്തു നോക്കുമ്പോൾ മെസ്സിക്ക് ഇനിയും കുറച്ച് വർഷങ്ങൾ കൂടി ബാക്കിയുണ്ട്.

4.9/5 - (102 votes)