ലൈം ഗിക പീഡനാരോപണം, ലോകകപ്പ് നേടിയ അർജന്റീന താരം കുരുക്കിൽ
ഫുട്ബോൾ ലോകത്തു നിന്നും മറ്റൊരു ലൈം ഗിക പീഡ നാരോപണം കൂടി. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ മുൻ ബാഴ്സലോണ താരം ഡാനി ആൽവസ്, പിഎസ്ജി താരം അഷ്റഫ് ഹക്കിമി എന്നിവർ ഇതിന്റെ ഭാഗമായി അന്വേഷണം നേരിടുന്നതിന്റെ ഇടയിലാണ് മറ്റൊരു താരം കൂടി ആരോപണം നേരിടുന്നത്.
മുണ്ടോ ഡിപോർടീവോ റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം അർജന്റീനിയൻ റൈറ്റ് ബാക്കായ ഗോൺസാലോ മോണ്ടിയലാണ് ലൈം ഗിക പീ ഡനം നടത്തിയെന്ന ആരോപണം വന്നിരിക്കുന്നത്. 26 വയസുള്ള താരം നിലവിൽ സ്പാനിഷ് ക്ലബായ സെവിയ്യയിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. 2019ൽ റിവർ പ്ലേറ്റിൽ കളിക്കുമ്പോൾ സംഭവം നടന്നുവെന്നാണ് റിപ്പോർട്ടുകൾ.
മോണ്ടിയലിന്റെ ഇരുപത്തിരണ്ടാം പിറന്നാളിന്റെ ഇടയിലാണ് സംഭവം നടന്നതെന്നു പറയുന്നു. ഇപ്പോൾ അതുമായി ബന്ധപ്പെട്ട് താരത്തിന്റെ അമ്മയിൽ നിന്നടക്കം ഭീഷണി വന്നതാണ് കേസ് വീണ്ടും ഉയർന്നു വരാൻ കാരണമായത്. അതേസമയം ഇങ്ങിനെയൊരു പരാതി താരവുമായി ബന്ധപ്പെട്ട് അർജന്റീനയിൽ ഇല്ലെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
It's the third high profile case filed against a footballer this year.https://t.co/YIPjClhCgh
— Football España (@footballespana_) March 30, 2023
കോപ്പ അമേരിക്ക, ഫൈനലിസിമ, ലോകകപ്പ് നേടിയ അർജന്റീന ടീമിലെ പ്രധാന താരമായിരുന്നു മോണ്ടിയൽ. ലോകകപ്പ് ഫൈനലിൽ അർജന്റീനയുടെ വിജയം ഉറപ്പിച്ച പെനാൽറ്റി ഗോൾ നേടിയത് താരമാണ്. കുറസാവോക്കെതിരെ നടന്ന കഴിഞ്ഞ സൗഹൃദ മത്സരത്തിൽ അർജന്റീനയുടെ അവസാന ഗോൾ നേടിയത് മോണ്ടിയൽ ആയിരുന്നു.