‘യുവ കളിക്കാരനെന്ന നിലയിൽ റൊണാൾഡോ എങ്ങനെയായിരുന്നോ അത് പോലെയാണ് ഗാർനച്ചോ’
ലോക ഫുട്ബോളിലേക്ക് ഏറ്റവും കൂടുതൽ പ്രതിഭകളെ സമ്മാനിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന രാജ്യമാണ് അര്ജന്റീന. മെസ്സിയുടെ നാട്ടിൽ നിന്നും ലോക ഫുട്ബോളിൽ പുതിയ തരംഗം സൃഷ്ടിക്കാനെത്തുന്ന താരമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അലജാൻഡ്രോ ഗാർനാച്ചോ. ഈ സീസണിൽ യൂണൈറ്റഡിനായി മിന്നുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്.
മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ സ്കോൾസ് അര്ജന്റീന താരത്തെ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായാണ് താരതമ്യപ്പെടുത്തിയത്.Webby & O’Neill എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുമ്പോഴാണ് സ്കോൾസ് അര്ജന്റീന താരത്തെ പ്രശംസിച്ചത്.ഷോൾസ് അദ്ദേഹത്തെ “a superstar in the making” എന്നാണ് വിശേഷിപ്പിച്ചത്.“ഞാൻ ഗാർനാച്ചോയെക്കുറിച്ച് വളരെ ആവേശത്തിലാണ്. അദ്ദേഹത്തെ കാണുമ്പോഴെല്ലാം ഞാൻ മതിപ്പുളവാക്കുന്നു.ഒരു യുവ കളിക്കാരനെന്ന നിലയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ എങ്ങനെയായിരുന്നോ അത് പോലെയാണ് ഗാർനച്ചോ ” സ്കോൾസ് പറഞ്ഞു.
അലെജാൻഡ്രോ ഗാർനാച്ചോയുടെ പ്രായം കണക്കിലെടുക്കുമ്പോൾ 18 കാരന് വളരെയധികം വളരാനുണ്ട്.ചെറുപ്പക്കാരന്റെ സ്ഥിരോത്സാഹവും ഒരിക്കലും വിട്ടുകൊടുക്കാത്ത മനോഭാവവും അദ്ദേഹത്തിന്റെ വലിയ ഗുണങ്ങളാണ്. എതിരാളികൾ ചവിട്ടിയാൽ പോലും കാര്യമാക്കുന്നില്ല, എഴുന്നേറ്റു പോയി ഗോളുകൾ നേടാൻ നോക്കും ” സ്കോൾസ് പറഞ്ഞു.2003 ൽ യൂണൈറ്റഡിലെത്തുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോക്കും പ്രായം 18 വയസ്സായിരുന്നു.തന്റെ കരിയർ മുഴുവൻ ഓൾഡ് ട്രാഫോർഡിൽ ചെലവഴിച്ച പോൾ സ്കോൾസ് അക്കാലത്ത് യുണൈറ്റഡ് മിഡ്ഫീൽഡിലെ ഒരു കേന്ദ്ര വ്യക്തിയായിരുന്നു.
🔔 | Paul Scholes pays Alejandro Garnacho the ultimate Cristiano Ronaldo compliment during interview https://t.co/Q2Gj0wXhGD
— SPORTbible News (@SportBibleNews) March 31, 2023
യുണൈറ്റഡ് നിറങ്ങളിൽ വളർന്നുവരുന്ന റൊണാൾഡോയെ അടുത്തു കാണാനും ഒടുവിൽ താരനിബിഡമായ ടീമിന്റെ മുന്നേറ്റ നിരയിലെ കേന്ദ്ര കഥാപാത്രമായി മാറാനും അദ്ദേഹത്തിന് അവസരം ലഭിച്ചു.റൊണാൾഡോയുടെ ആരാധകൻ കൂടിയാണ് ഗാർനാച്ചോ. 2022ലെ എഫ്എ യൂത്ത് കപ്പിൽ അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവിന്റെ ഐക്കണിക് “SIU” ആഘോഷം നടത്തുകയും ചെയ്തു.
🚨🎙️| #mufc legend Paul Scholes on Alejandro Garnacho: “I’m very excited about him. He’s very much like Cristiano Ronaldo when he was young. He’s a superstar in the making.” pic.twitter.com/lqL1Lgyycs
— centredevils. (@centredevils) March 31, 2023
ഗാർനാച്ചോ തീർച്ചയായും ശരിയായ പാതയിലൂടെയാണ് നീങ്ങുന്നത്. ഒരു പുതിയ കരാറിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞ കുറച്ച് മാസങ്ങളായി അലജാൻഡ്രോ ഗാർനാച്ചോയുമായും അദ്ദേഹത്തിന്റെ പ്രതിനിധികളുമായും ചർച്ചകൾ നടത്തിവരികയാണ്.കരാർ ഒപ്പിട്ട ശേഷം, ഗാർനാച്ചോ 2028 വേനൽക്കാലം വരെ റെഡ് ഡെവിൾസിനൊപ്പം തുടരും.