ലീഗ് 1 ൽ തുടർച്ചയായ രണ്ടാം തോൽവിയുമായി പിഎസ്ജി : തുടർച്ചയായ വിജയവുമായി അത്ലറ്റികോ മാഡ്രിഡ് : എസി മിലാന് മുന്നിൽ വീണ് നാപോളി

സൂപ്പർ താരങ്ങൾ അണിനിരന്നിട്ടും ഫ്രഞ്ച് ലീഗിൽ തുടർച്ചയായ രണ്ടാം തോൽവിയുമായി പിഎസ്ജി. സ്വന്തം ഗ്രണ്ടിൽ ഒളിമ്പിക് ലിയോണിനോട് ഒരു ഗോളിന്റെ തോൽവിയാണ് പിഎസ്ജി ഏറ്റുവാങ്ങിയത്. മത്സരത്തിന്റെ 56ആം മിനിറ്റിൽ ബാർകോള നേടിയ ഗോളാണ് ലിയോണിന് വിജയം നേടി കൊടുത്തിട്ടുള്ളത്.

ഫ്രഞ്ച് കപ്പിൽ നിന്നും ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായെങ്കിലും ലീഗ് 1 കിരീടം നേടാം എന്ന ആത്മവിശ്വാസത്തിലായിരുന്നു പിഎസ്ജി. എന്നാൽ തുടർച്ചയായ രണ്ടു തോൽവികൾ ലിഗ് 1 കിരീടത്തിലേക്കുള്ള അവരുടെ യാത്ര ദുസഹകരമാക്കിയിരിക്കുകയാണ്. 29 കളികളിൽ നിന്ന് 66 പോയിന്റ് നേടി പിഎസ്ജി തന്നെയാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. 60 പോയിന്റമായി ലെൻസും മാഴ്സെയും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.ലയണൽ മെസ്സിയും കിലിയൻ എംബപ്പേയുമൊക്കെ പിഎസ്ജി നിരയിൽ ഉണ്ടായിരുന്നുവെങ്കിലും അവർക്കൊന്നും പ്രത്യേകിച്ച് ഒന്നും ചെയ്യാൻ സാധിച്ചില്ല.

അവസാനമായി പിഎസ്ജി കളിച്ച നാലു മത്സരങ്ങളിൽ മൂന്നിലും അവർ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.റെന്നസിനെതിരെയുള്ള 2 ഗോളുകളുടെ തോൽവിക്ക് പിന്നാലെയാണ് ഈ തോൽവിയും പിഎസ്ജിക്ക് ഏൽക്കേണ്ടി വന്നിട്ടുള്ളത്.മത്സരത്തിൽ ലിയോൺ ഗോൾകീപ്പർ നടത്തിയ മികച്ച പ്രകടനവും പാരീസിന് തടസ്സം ആവുകയായിരുന്നു. ആദ്യ പകുതിയിൽ ലിയോണിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ലകസെറ്റ നഷ്ടപെടുത്തിയിരുന്നു.

ലാ ലീഗയിൽ ഏഞ്ചൽ കൊറിയയുടെ ഗോളിൽ റയൽ ബെറ്റിസിനെ 1-0 ന് തോൽപ്പിച്ച് തുടർച്ചയായ നാലാം ജയവുമായി അത്ലറ്റിക്കോ മാഡ്രിഡ്. വിജയത്തോടെ ലാലിഗയിലെ അവരുടെ അപരാജിത പരമ്പര 11 ഗെയിമുകളായി വർദ്ധിപ്പിച്ചു. 27 മത്സരങ്ങളിൽ നിന്നും 54 പോയിന്റുമായി ഡീഗോ സിമിയോണിയുടെ ടീം മൂന്നാം സ്ഥാനത്താണ്.45 പോയിന്റുള്ള ബെറ്റിസ് അഞ്ചാം സ്ഥാനത്താണ്. മത്സരത്തിന്റെ 86 ആം മിനുട്ടിൽ ആണ് കൊറിയയുടെ വിജയ് ഗോൾ പിറന്നത്.മത്സരത്തിന്റെ തുടക്കം മുതൽ അത്‌ലറ്റിക്കോ ആയിരുന്നു ആധിപത്യം, എന്നാൽ അർജന്റീന ഇന്റർനാഷണലിന്റെ ഗോൾ വരെ, അവരുടെ എല്ലാ ആക്രമണ ശ്രമങ്ങളും ബെറ്റിസ് പ്രതിരോധവും ആറ് സേവുകൾ റെക്കോർഡുചെയ്‌ത ഗോൾകീപ്പർ റൂയി സിൽവയും തടഞ്ഞു.

സീരി എയിൽ ലീഡേഴ്‌സ് നാപ്പോളിക്കെതിരെ 4 – 0 ത്തിന്റെ എവേ ജയവുമായി എസി മിലാൻ. ഈ ജയം സ്റ്റെഫാനോ പിയോളിയുടെ ടീമിനെ സ്റ്റാൻഡിംഗിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർത്തി. മിലാനായി സ്‌ട്രൈക്കർ റാഫേൽ ലിയോ രണ്ട് തവണ വലകുലുക്കി.ബ്രാഹിം ദിയാസ് അലക്‌സിസ് സെയ്‌ലെമേക്കേഴ്‌സ് എന്നിവരാണ് മിലൻറെ മറ്റു ഗോളുകൾ നേടിയത്. 17 ആം മിനുട്ടിൽ ബ്രാഹിം ഡയസ് കൊടുത്ത പാസ്സിൽ നിന്നും റാഫേൽ ലിയോ മിലൻറെ ആദ്യ ഗോൾ നേടി.

എട്ട് മിനിറ്റിനുശേഷം ഡയസ് ലീഡ് ഇരട്ടിയാക്കി, 59 ആമിനുട്ടിൽ ലിയോ മൂന്നാം ഗോളും നേടി.67 മിനിട്ടിൽ ലക്സിസ് സെയ്‌ലെമേക്കേഴ്‌സ് നാലാമതായി ഒരു ഗോളും നേടി.22 വർഷത്തിനിടെ ആദ്യമായാണ് നാപ്പോളി സ്വന്തം തട്ടകത്തിൽ ഒരു സീരി എ മത്സരത്തിൽ നാലോ അതിലധികമോ ഗോളുകൾക്ക് തോൽക്കുന്നത്. 28 മത്സരങ്ങളിൽ നിന്നും 71 പോയിന്റുമായി നാപോളി തന്നെയാണ് ഒന്നാം സ്ഥാനത്. 51 പോയിന്റുമായി മിലാൻ മൂന്നാം സ്ഥാനത്താണ്.

Rate this post