മെസ്സി ഒറ്റക്കല്ല കളിക്കുന്നത് : പിഎസ്ജി ആരാധകരെ വിമർശിച്ച് നിക്കോളാസ് ടാഗ്ലിയാഫിക്കോ |Lionel Messi

ഇന്നലെ ഫ്രഞ്ച് ലീഗിൽ നടന്ന മത്സരത്തിൽ പിഎസ്ജിക്ക് ഒരിക്കൽ കൂടി പരാജയം ഏൽക്കേണ്ടി വന്നിരുന്നു.പാർക്ക് ഡെസ് പ്രിൻസസിൽ വെച്ച് നടന്ന മത്സരത്തിൽ ഒളിമ്പിക്ക് ലിയോൺ ആയിരുന്നു പിഎസ്ജിയെ പരാജയപ്പെടുത്തിയത്.മത്സരത്തിൽ ലയണൽ മെസ്സി ടീമിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നു.മോശമല്ലാത്ത രീതിയിൽ അദ്ദേഹം കളിച്ചെങ്കിലും മത്സര ഫലത്തിൽ മാറ്റം വരുത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.

മെസ്സി കളത്തിലേക്ക് ഇറങ്ങും മുമ്പേ പിഎസ്ജി ആരാധകർ അവരുടെ പതിവ് പരിപാടി ആരംഭിച്ചിരുന്നു.ലയണൽ മെസ്സിയുടെ പേര് അനൗൺസ് ചെയ്ത് സമയത്ത് തന്നെ അവർ കൂവുകയായിരുന്നു.പിന്നീട് മെസ്സി കളത്തിലേക്ക് എത്തിയതിനു ശേഷവും അവർ ഈ പ്രവർത്തി തുടർന്നു.മത്സരം പരാജയപ്പെട്ടതിന് പിന്നാലെ ആരാധകരെ അഭിവാദ്യം ചെയ്യാൻ കൂട്ടാക്കാതെയാണ് മെസ്സി കളം വിട്ടത്.

ലിയോണിന്റെ നിരയിൽ ഇന്നലെ അർജന്റീന സൂപ്പർതാരമായ നിക്കോളാസ് ടാഗ്ലിയാഫിക്കോ ഉണ്ടായിരുന്നു.മെസ്സിക്ക് ഇപ്പോൾ പിന്തുണ അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.ഫുട്ബോൾ എന്നുള്ളത് ഒരാൾ മാത്രം കളിക്കുന്ന കളിയല്ല എന്നാണ് ടാഗ്ലിയാഫിക്കോ പറഞ്ഞിട്ടുള്ളത്.മാത്രമല്ല മെസ്സിയുടെ ഭാവിയെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയും ചെയ്തു.

‘ഫുട്ബോൾ എന്നുള്ളത് ഒരു ടീം സ്പോർട്ട് ആണ്,ഒരാൾ മാത്രം കളിക്കുന്നത് അല്ല.മെസ്സിയുടെ ഭാവി എന്താവും എന്നുള്ളത് എനിക്ക് അറിയില്ല.ഏറ്റവും പ്രധാനപ്പെട്ട കാര്യം അദ്ദേഹം ഹാപ്പി ആയിരിക്കണം എന്നുള്ളതാണ്.അദ്ദേഹം ഇഷ്ടപ്പെടുന്ന രീതിയിൽ മത്സരങ്ങൾ കളിക്കണം.ഇവിടെ വിജയിക്കാൻ ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്.അതാണ് ഞാൻ ഇന്ന് കണ്ടത്. ഭാവിയിൽ എന്ത് സംഭവിക്കും എന്നുള്ളത് കാത്തിരുന്ന് കാണാം ‘ഇതാണ് ലിയോ മെസ്സിയെ കുറിച്ച് ടാഗ്ലിയാഫിക്കോ പറഞ്ഞിട്ടുള്ളത്.

ലയണൽ മെസ്സിയുടെ ക്ലബ്ബുമായുള്ള കരാർ അവസാനിക്കാൻ ഇനി അധികം സമയം ഒന്നും ഇല്ല.ആരാധകരുടെ ഈ പ്രവർത്തികളൊക്കെ അദ്ദേഹത്തിന്റെ തീരുമാനത്തെ സ്വാധീനിക്കും എന്നുള്ള കാര്യത്തിൽ സംശയങ്ങളുമില്ല.അതുകൊണ്ടുതന്നെ മെസ്സി കരാർ പുതുക്കും എന്നുള്ളത് സങ്കീർണമായ വരികയാണ്.മറ്റു ഓപ്ഷനുകൾ ഇല്ലെങ്കിൽ മാത്രമായിരിക്കും മെസ്സി പാരീസിൽ തന്നെ തുടരുക.

Rate this post