ലയണൽ മെസ്സിയെ കൂവിയവരോട് പരിശീലകൻ ഗാൾട്ടിയർ ❛മെസ്സി ടീമിന് വേണ്ടത് നൽകുന്നുണ്ട്❜

ഇന്നലെ ലിയോണിനെതിരെ നടന്ന മത്സരത്തിൽ പി എസ് ജി ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റിരുന്നു, എന്നാൽ ഇത് പി എസ് ജി പരിശീലകനെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.തുടർച്ചയായി രണ്ടാം ഹോം മത്സരമാണ് പി എസ് ജി തോൽക്കുന്നത്,പിഎസ്‌ജിയുടെ തോൽവി വളരെ സങ്കീർണതയിലേക്ക് നീങ്ങുകയാണ്.

പിഎസ്ജി ഫാൻസായ അൾട്രാസ് മെസ്സിയുടെ പേര് സ്ക്രീനിൽ കാണിക്കുമ്പോൾ കൂവിയിരുന്നു,മെസ്സിയിൽ പന്ത് ലഭിക്കുമ്പോഴും ആരാധകർ കൂവിയത് വളരെയധികം പ്രതിസന്ധിയിലാക്കുകയാണ് പരിശീലകൻ ഗാൾട്ടിയറിനെയും.എന്നാൽ മത്സരശേഷം ലയണൽ മെസ്സിയെ കൂവിയ ഫാൻസിനെതിരെ ഗാൾട്ടിയർ പ്രതികരിച്ചു അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.”ലിയോ മെസ്സിക്കെതിരായ വിസിലുകൾ വളരെ നിർദയമായി ഞാൻ കാണുന്നു. ടീമിന് വേണ്ടി വളരെയധികം സംഭാവന നൽകുന്ന കളിക്കാരനാണ് ലിയോ. സീസണിന്റെ ആദ്യ ഭാഗത്തിലും അദ്ദേഹം ധാരാളം നൽകിയിട്ടുണ്ട്, എന്നാൽ കൂടുതൽ കാര്യങ്ങൾ നടത്തേണ്ടത് മറ്റ് കളിക്കാർ കൂടിയാണ്.”

മറ്റുള്ള കളിക്കാരിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നുവെന്നാണ് പരിശീലകൻ പറയുന്നത്. പിഎസ്ജിയുടെ സൂപ്പർതാരം നെയ്മർ പരിക്കുപറ്റി ഈ സീസണിൽ ഇനി കളിക്കുകയില്ല എന്നതും ടീമിനെ ബാധിച്ചിട്ടുണ്ട. പി എസ് സി നിരയിൽ കഴിഞ്ഞ ദിവസവും ലയണൽ മെസ്സി തന്നെയാണ് താരതമ്യേന മികച്ച പ്രകടനം കാഴ്ചവച്ചിരുന്നതും, പ്രതിരോധത്തിൽ മാർക്കിനോസ് പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ച വച്ചിട്ടുണ്ട്, എന്നാൽ മറ്റുള്ള താരങ്ങൾ എല്ലാവരും നിരാശപ്പെടുത്തി. മത്സരത്തിനിടയിൽ ലിയോണിനു ലഭിച്ച പെനാൽറ്റി ലകാസെറ്റെ നഷ്ടപ്പെടുത്തിയത് പിഎസ്‌ജിയുടെ തോൽവി ഭാരം കുറച്ചു.

ലിയോണിനെതിരെയുള്ള മത്സരത്തിലെ തോൽവിയോടെ 60 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ലെൻസിനേക്കാൾ ആറു പോയിന്റ് വ്യത്യാസത്തോടെ 66 പോയിന്റുകളുമായി പി എസ് ജി തന്നെയാണ് ഒന്നാം സ്ഥാനത്ത്, എന്നാൽ തുടർ തോൽവികൾ പിഎസ്ജിയുടെ ഫ്രഞ്ച് ലീഗ് കിരീടം നിലനിർത്താനുള്ള സാധ്യത മങ്ങുന്നുമുണ്ട്.

Rate this post