ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരത്തോട് പെരുമാറേണ്ട രീതി ഇങ്ങനെയല്ല: മെസ്സിക്ക് പിന്തുണയുമായി ഗോഡിനും| Lionel Messi
ലയണൽ മെസ്സിയെ ഒരിക്കൽക്കൂടി പിഎസ്ജി ആരാധകർ കൂവി വിളിച്ചിരുന്നു.കഴിഞ്ഞ ലിയോണിനെതിരെയുള്ള മത്സരത്തിന് മുന്നേതന്നെ പിഎസ്ജി ആരാധകർ ഈ മോശം പ്രവർത്തിച്ചിരുന്നു.പക്ഷേ ഇപ്പോൾ കാര്യങ്ങൾ കൈവിട്ടിട്ടുണ്ട്.ഫ്രാൻസിൽ നിന്ന് തന്നെ പിഎസ്ജി ആരാധകർക്ക് വലിയ വിമർശനങ്ങൾ ഈ വിഷയത്തിൽ കേൾക്കേണ്ടി വരുന്നുണ്ട്.
ഫ്രഞ്ച് ഇതിഹാസങ്ങളായ തിയറി ഹെൻറിയും ഇമ്മാനുവൽ പെറ്റിറ്റും ലയണൽ മെസ്സിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു.ഇവർക്ക് പുറമേ ഫുട്ബോൾ ലോകത്തു നിന്ന് എങ്ങും പിഎസ്ജി ആരാധകർക്കെതിരെ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.ലയണൽ മെസ്സിയെ മാത്രം പിഎസ്ജി ആരാധകർ ലക്ഷ്യം വെക്കുന്നത് മറ്റു ചില കാരണങ്ങൾ കൊണ്ടാണ് എന്നും പലരും അവകാശപ്പെടുന്നുണ്ട്.
ലയണൽ മെസ്സിക്ക് ഇപ്പോൾ പിന്തുണയുമായി ഉറുഗ്വൻ താരമായ ഡിയഗോ ഗോഡിനും മുന്നോട്ട് വന്നിട്ടുണ്ട്.ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമാണ് ലയണൽ മെസ്സിയെന്നും അദ്ദേഹത്തോട് പെരുമാറേണ്ട രീതി ഇതല്ല എന്നുമാണ് ഗോഡിൻ പറഞ്ഞിട്ടുള്ളത്.അർജന്റീനയിലെ ടിവൈസി എന്ന മാധ്യമത്തോട് സംസാരിക്കുകയായിരുന്നു ഈ ഉറുഗ്വേൻ ഡിഫൻഡർ.
‘പാരീസിൽ നിന്നും ലയണൽ മെസ്സിക്ക് ലഭിക്കുന്ന ട്രീറ്റ്മെന്റ് അദ്ദേഹം അർഹിക്കുന്നതല്ല.ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരത്തെ കുറിച്ചാണ് നമ്മൾ ഇപ്പോൾ സംസാരിക്കുന്നത്.തീർച്ചയായും അദ്ദേഹത്തോട് പെരുമാറേണ്ട രീതി ഇങ്ങനെയല്ല.മെസ്സി കൂടുതൽ ബഹുമാനം അർഹിക്കുന്നു,മാത്രമല്ല സ്പെഷ്യലായിട്ടുള്ള ഒരു ട്രീറ്റ്മെന്റ് അദ്ദേഹത്തിന് നൽകണം.ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം ഉണ്ടായിട്ടും അത് മുതലെടുക്കാൻ കഴിയാത്തത് പിഎസ്ജി എന്ന ടീമിന്റെ പോരായ്മയാണ് ‘ഇതാണ് ഡിയഗോ ഗോഡിൻ പറഞ്ഞിട്ടുള്ളത്.
“PSG NO ESTÁ APROVECHANDO AL MEJOR DEL MUNDO”
— TyC Sports (@TyCSports) April 4, 2023
Diego Godín se refirió a la situación que atraviesa Messi en el conjunto francés. pic.twitter.com/SZOMa3obkR
പുറത്തേക്ക് വരുന്ന ഏറ്റവും പുതിയ അപ്ഡേറ്റുകൾ പ്രകാരം ലയണൽ മെസ്സി ഇനി പാരീസിൽ തുടരാനുള്ള എല്ലാ സാധ്യതകളും അവസാനിച്ചു എന്ന് തന്നെയാണ്. നിലവിൽ ക്ലബ്ബിൽ തുടരാൻ മെസ്സി താല്പര്യപ്പെടുന്നില്ല.മാത്രമല്ല മെസ്സിയുടെ സാലറി കുറക്കാൻ ആവശ്യപ്പെട്ടെങ്കിലും താരത്തിന്റെ ക്യാമ്പ് ഇതുവരെ വഴങ്ങിയിട്ടില്ല.ചുരുക്കത്തിൽ എല്ലാം ചൂണ്ടിക്കാണിക്കുന്നത് മെസ്സി പാരീസ് വിടും എന്നതിലേക്ക് തന്നെയാണ്.