കുടുംബവുമായി ചർച്ച ചെയ്തു,അൽ ഹിലാലിന്റെ ഓഫറിന്റെ കാര്യത്തിൽ തീരുമാനമെടുത്ത് ലയണൽ മെസ്സി |Lionel Messi

സൂപ്പർ താരം ലയണൽ മെസ്സിക്ക് ഞെട്ടിപ്പിക്കുന്ന ഒരു ഓഫർ കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലായിരുന്നു മെസ്സിക്ക് ഒഫീഷ്യലായിട്ട് ഓഫർ നൽകിയിരുന്നത്.400 മില്യൻ യൂറോയായിരുന്നു ഒരു വർഷത്തെ സാലറിയായി കൊണ്ട് അൽ ഹിലാൽ ഓഫർ ചെയ്തിരുന്നത്.

ഫുട്ബോളിന്റെ ചരിത്രത്തിൽ ഇതിനു മുൻപ് ഇത്തരത്തിലുള്ള ഒരു ഓഫർ ഉണ്ടായിട്ടില്ല.അതുകൊണ്ടുതന്നെ ലയണൽ മെസ്സി ഏത് രൂപത്തിലുള്ള ഒരു തീരുമാനമായിരിക്കും ഈ ഓഫറിന്റെ കാര്യത്തിൽ എടുക്കുക എന്നുള്ളത് ആരാധകർ ഒന്നടങ്കം ഉറ്റു നോക്കുന്ന ഒരു കാര്യമാണ്.ഇപ്പോഴത്തെ ആ വിഷയത്തിൽ മെസ്സി ഒരു ഫൈനൽ ഡിസിഷൻ എടുത്തു കഴിഞ്ഞു എന്നാണ് അറിയാൻ കഴിയുന്നത്.

ഈ വിഷയത്തിൽ ലയണൽ മെസ്സി എന്റെ കുടുംബവുമായി ചർച്ച നടത്തിയിട്ടുണ്ട്. അതുപ്രകാരം മെസ്സി അൽ ഹിലാലിന്റെ ഈ ഭീമൻ ഓഫർ നിരസിച്ചിട്ടുണ്ട്.സൗദി അറേബ്യയിലേക്ക് ഇപ്പോൾ പോവേണ്ടതില്ല എന്നാണ് ലയണൽ മെസ്സിയുടെ തീരുമാനം.നിരവധി മാധ്യമപ്രവർത്തകർ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

യൂറോപ്പിൽ തന്നെ തുടരാനാണ് നിലവിൽ ലയണൽ മെസ്സി ഉദ്ദേശിക്കുന്നത്. എന്തായാലും അടുത്ത കോപ്പ അമേരിക്ക വരെയെങ്കിലും മെസ്സി യൂറോപ്പിൽ ഉണ്ടാവും.ഇനി യൂറോപ്പ് വിടാൻ തീരുമാനിച്ചാലും സൗദിയെ മെസ്സി തിരഞ്ഞെടുക്കാൻ സാധ്യതയില്ല എന്ന് തന്നെയാണ് മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നത്. അതായാലും ലയണൽ മെസ്സി പണത്തിനല്ല പ്രാധാന്യം നൽകുന്നത് എന്നുള്ളത് ഇതിലൂടെ വ്യക്തമാവുകയാണ്.

നിലവിൽ മെസ്സി ബാഴ്സയിലേക്ക് മടങ്ങാനാണ് ഉദ്ദേശിക്കുന്നത്.സാമ്പത്തിക നിയന്ത്രണങ്ങൾ കാരണം വളരെ ചെറിയ സാലറി മാത്രമായിരിക്കും ബാഴ്സ നൽകുക.പക്ഷേ വരുമാനത്തിന്റെ ഒരു വിഹിതം നൽകാനുള്ള വഴികൾ ഇപ്പോൾ എഫ്സി ബാഴ്സലോണ ആലോചിക്കുന്നുണ്ട്.ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഓഫർ മെസ്സി തട്ടിക്കളഞ്ഞു എന്ന് തന്നെയാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് നിന്നും പുറത്തേക്ക് വരുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം.

4.6/5 - (5 votes)