ബ്രേക്കിംഗ് ന്യൂസ്: പുതുക്കിയ ഫിഫ റാങ്കിംഗ് വന്നു, അർജന്റീനക്ക് ആഘോഷത്തിന്റെ കാലം, ബ്രസീലിന് തിരിച്ചടികളുടെയും

പുതിയ ലോക റാങ്കിംഗ് പട്ടിക ഫിഫ പുറത്തിറക്കി, ആറു വർഷങ്ങൾക്കുശേഷം അർജന്റീന ഒന്നാംസ്ഥാനം തിരിച്ചു പിടിച്ചുപ്പോൾ നഷ്ടമുണ്ടായത് ബ്രസീലിനാണ്, ഒന്നാം സ്ഥാനത്തുള്ള ബ്രസീലിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഏറ്റവും പുതിയ ഫിഫ റാങ്കിംഗ് പ്രകാരം ലോക ഒന്നാം നമ്പർ സ്ഥാനത്തേക്ക് തിരിച്ചെത്തി ഖത്തർ ലോകകപ്പ് വിജയികളായ അർജന്റീന. ഇതുവരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീലിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി.മൊറോക്കോക്കെതിരെയുള്ള സൗഹൃദമത്സരത്തിലെ തോൽവിയാണ് ബ്രസീലിന് തിരിച്ചടിയായത്.

ഇതുവരെ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ലോകകപ്പ് റണ്ണേഴ്സ് ഫ്രാൻസ് ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേക്ക് കയറി. യൂറോകപ്പിന്റെ ക്വാളിഫിക്കേഷൻ റൗണ്ടിൽ ഹോളണ്ടിനെ ഏകപക്ഷീയമായ നാല് ഗോളുകൾക്കും രണ്ടാം മത്സരത്തിൽ ആയുർലണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിനും തോൽപ്പിച്ചതോടെ ഫ്രാൻസ് വലിയ മുന്നേറ്റമാണ് ഫിഫ റാങ്കിങ്ങിൽ നടത്തിയത്.

ഏറ്റവും ശ്രദ്ധേയമായത് അർജന്റീനയുടെ ഒന്നാംസ്ഥാനം തന്നെയാണ്,ലോകകപ്പ് നേടിയിട്ടും ഒന്നാം സ്ഥാനത്തേക്ക് എത്താൻ കഴിയാതിരുന്ന അർജന്റീന ഈ ഇന്റർനാഷണൽ ഇടവേളയിൽ പനാമ, കുറസോവ എന്നീ രണ്ടു ടീമുകൾക്കെതിരെ സൗഹൃദ മത്സരം കളിക്കുകയും വൻവിജയം സ്വന്തമാക്കിയതിനെ തുടർന്നാണ് ആറു വർഷങ്ങൾക്കുശേഷം അർജന്റീന ഫിഫ ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്.

106 സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ 5 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 101മത് സ്ഥാനത്ത് എത്തി. ഈ കഴിഞ്ഞ രണ്ടു അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളിലും ഇന്ത്യക്ക് വിജയം സ്വന്തമാക്കാൻ കഴിഞ്ഞിരുന്നു. മ്യാൻമർനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനും കിർഗിസ്ഥാനെതിരെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കുമാണ് ഇന്ത്യ വിജയിച്ചത്.