യുവന്റസ് സൂപ്പർ താരം ബെക്കാമിന്റെ ഇന്റർമിയാമിയിലേക്ക് !
പുതിയ പരിശീലകൻ ആന്ദ്രേ പിർലോയുടെ വരവ് വലിയ തോതിലുള്ള മാറ്റങ്ങൾക്കായിരിക്കും യുവന്റസിൽ വഴിവെക്കുക എന്നത് വ്യക്തമായതാണ്. പുതിയ താരങ്ങളെ ക്ലബിൽ എത്തിച്ചു കൊണ്ട് വലിയ രീതിയിലുള്ള അഴിച്ചു പണിക്കാണ് പിർലോ ഒരുങ്ങി കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമെന്നോണമാണ് റയൽ മാഡ്രിഡ് താരം ഇസ്കോയെ ക്ലബിൽ എത്തിക്കാൻ താല്പര്യമുണ്ടെന്ന് അറിയിച്ചത്. എന്നാൽ ദിബാലയെ റയൽ മാഡ്രിഡ് ആവിശ്യപ്പെട്ടതിനാൽ ഇത് എത്രത്തോളം സാധ്യമാവും എന്നത് സംശയകരമാണ്. മധ്യനിരയിൽ കാര്യമായ അഴിച്ചുപണി ആവിശ്യമാണ് എന്നായിരുന്നു പിർലോ അറിയിച്ചത്.
Blaise Matuidi set for Inter Miami medical as David Beckham lands first major signing https://t.co/MPEJLpRtOO
— The Sun Football ⚽ (@TheSunFootball) August 10, 2020
ഇതോടെ യുവന്റസിന്റെ മധ്യനിര താരമായ ബ്ലൈസ് മറ്റിയൂഡി ക്ലബ് വിടാൻ തീരുമാനിച്ചിരിക്കുകയാണ്. ഒരു വർഷം കൂടി യുവന്റസിൽ കരാർ അവശേഷിക്കുന്നുണ്ടെങ്കിലും താരം ഈ ട്രാൻസ്ഫർ ജാലകത്തിൽ താരം ക്ലബ് വിട്ടേക്കും. അമേരിക്കയിലെ എംഎൽഎസ്സിലേക്കാണ് താരം കൂടുമാറുന്നത്. ബെക്കാമിന്റെ ക്ലബായ ഇന്റർമിയാമിയാണ് താരത്തിന്റെ ലക്ഷ്യം. മുപ്പത്തിമൂന്നുകാരനായ താരം പാരിസിൽ വെച്ച് ഇന്ന് മെഡിക്കൽ പൂർത്തിയാക്കിയ ശേഷം അമേരിക്കയിലേക്ക് പറന്നേക്കും. പ്രമുഖമാധ്യമമായ ആർഎംസി സ്പോർട്ട് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇന്റർമിയാമിയും താരവും തമ്മിൽ പേർസണൽ ടെംസ് ഒക്കെ അംഗീകരിച്ചിട്ടുണ്ട്. മൂന്നു വർഷത്തെ കരാറായിരിക്കും താരത്തിന് വേണ്ടി ഇന്റർമിയാമി ഓഫർ ചെയ്യുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പിഎസ്ജിക്ക് വേണ്ടി ഏറെ കാലം കളിച്ച താരമാണ് മറ്റിയൂഡി. 2011 മുതൽ 2017 വരെ പിഎസ്ജിയിൽ സ്ഥിരസാന്നിധ്യമായിരുന്നു താരം. 2017 മുതൽ യുവന്റസിനൊപ്പമാണ് താരം. 2018 വേൾഡ് കപ്പ് നേടിയ ഫ്രഞ്ച് ടീമിൽ അംഗമാവാനും താരത്തിന് കഴിഞ്ഞിരുന്നു.
Blaise Matuidi to Inter Miami is a done deal. Total agreement reached today with Juventus. Medicals scheduled. Here we go 🤝⚪️⚫️ @SkySport #transfers
— Fabrizio Romano (@FabrizioRomano) August 10, 2020