ഖബ്രക്കും, ജെസ്സലിനും പിന്നാലെ മറ്റൊരു താരവും കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറയുന്നു |Kerala Blasters
കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ ഹർമൻ ജ്യോത് ഖബ്ര,ജെസൽ കാർനെയ്റോ എന്നിവർ അടുത്ത സീസണിൽ ക്ലബിനൊപ്പം ഉണ്ടാവില്ല എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.അടുത്ത സീസണിനു മുമ്പായി കൂടുതൽ കൂടുതൽ താരങ്ങൾ ക്ലബ് വിടുമെന്നുറപ്പായിരിക്കുകയാണ്.ഏറ്റവും ഒടുവിലായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ യുവ മിഡ്ഫീല്‍ഡര്‍ ക്ലബ് വിടും എന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്.
അറ്റാക്കിങ് മിഡ്ഫീൽഡർ ആയ ആയുഷ് അധികാരി ഈ സീസണിന് ശേഷം ക്ലബ്ബ് വിടും.കൂടുതല്‍ മത്സര സമയം ലഭിക്കാനാണ് 22 കാരനായ ആയുഷ് അധികാരം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വിടുന്നത്.2024 വരെയാണ് ഈ താരത്തിന് കോൺട്രാക്ട് ഉള്ളത്. എന്നാൽ ഈ സീസണിൽ അവസരങ്ങൾ ഈ താരത്തിന് വളരെയധികം കുറവായിരുന്നു. കേവലം ആറു മത്സരങ്ങൾ മാത്രം കളിച്ച താരത്തിന് ഗോളുകളോ അസിസ്റ്റുകളോ നേടാൻ കഴിഞ്ഞിട്ടില്ല. മതിയായ അവസരങ്ങൾ ഇല്ലാത്തതിനാൽ താരം ക്ലബ്ബ് എന്ന് തന്നെയാണ് ഇപ്പോൾ പറയാൻ സാധിക്കുക.
കഴിഞ്ഞവർഷമായിരുന്നു അദ്ദേഹം ക്ലബ്ബുമായി രണ്ടു വർഷത്തെ കരാറിൽ ഒപ്പു വച്ചിരുന്നത്. 2019 ല്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ബി ടീമില്‍ ഉണ്ടായിരുന്ന താരമാണ് ആയുഷ് അധികാരി. 2019 – 2020 സീസണില്‍ ഐ ലീഗ് ക്ലബ്ബായ ഇന്ത്യന്‍ ആരോസിനായി ലോണ്‍ വ്യവസ്ഥയില്‍ കളിച്ചു. 2020 മുതല്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സീനിയര്‍ ടീമില്‍ അംഗമാണ് അദ്ദേഹം.
💣 Ayush Adhikari might leave Kerala Blasters. He is open for selling. @ronin_36 #KBFC pic.twitter.com/vdLv5ZISmg
— KBFC XTRA (@kbfcxtra) April 8, 2023
ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ കപ്പിനുള്ള സ്ക്വാഡിൽ ആയുഷ് ഉൾപെട്ടിട്ടുണ്ട്.അതേസമയം രണ്ട് താരങ്ങളുടെ കരാർ പുതുക്കാൻ ഇന്നലെ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട് .ഹോർമിപം, ദിമിത്രിയോസ് എന്നിവർ കോൺട്രാക്ട് പുതുക്കാൻ സമ്മതിച്ചു