ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡ് തകർത്ത് 1000-ാം ഗോൾ സംഭാവന രേഖപ്പെടുത്തി ലയണൽ മെസ്സി |Lionel Messi
ലീഗ് 1 ൽ ഇന്നലെ നീസിനെതിരെ മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പിഎസ്ജി മിന്നുന്ന ജയം നേടിയിരുന്നു. സൂപ്പർ താരം ലയണൽ മെസ്സിയുടെ മാഗിക്ക് പ്രകടനത്തിന്റെ പിൻബലത്തിൽ ആയിരുന്നു പാരീസിന്റെ ജയം.പിഎസ്ജിയുടെ ആദ്യ ഗോൾ നേടിയത് ലയണൽ മെസ്സിയാണ്.സെർജിയോ റാമോസ് രണ്ടാമത്തെ ഗോൾ നേടിയപ്പോൾ അതിന്റെ അസിസ്റ്റ് ലയണൽ മെസ്സിയുടെ പേരിലായിരുന്നു.
സ്വന്തം ആരാധകരുടെ പരിഹാസത്തിന് ഒരാഴ്ചയ്ക്ക് ശേഷം എവേ മത്സരത്തിനിറങ്ങിയ മെസ്സി വിമര്ശകരുടെ വായയടപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ജയത്തോടെ പിഎസ്ജി ഫ്രഞ്ച് ലീഗിലെ ആറ് പോയിന്റ് ലീഡ് നിലനിർത്തി.ഇന്നലെ നേടിയ രണ്ടു ഗോളുകളോടെ ക്ലബ് ഫുട്ബോളിൽ ആയിരം ഗോളുകളുടെ ഭാഗമാവാനും മെസിക്ക് സാധിച്ചു.702 ഗോളുകളും 298 അസിസ്റ്റുകളും ഉള്ള മെസ്സിക്ക് ഇപ്പോൾ ക്ലബ്ബ് തലത്തിൽ 1,000 ഗോൾ സംഭാവനകളുണ്ട്.
26-ാം മിനിറ്റിൽ ലെഫ്റ്റ് ബാക്ക് ന്യൂനോ മെൻഡസിന്റെ ക്രോസിൽ നിന്നാണ് മെസ്സി ആദ്യ ഗോൾ നേടിയത്.ആ ഗോൾ യൂറോപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടക്കുന്നതിന് സഹായിച്ചു.702 ഗോളുകളാണ് മെസ്സി യൂറോപ്യൻ ക്ലബ്ബുകൾക്ക് വേണ്ടി നേടിയിട്ടുള്ളത്.701 ഗോളുകൾ നേടിയിട്ടുള്ള റൊണാൾഡോയെയാണ് ഇക്കാര്യത്തിൽ മെസ്സി പിന്തള്ളിയിരിക്കുന്നത്. റൊണാൾഡോയെക്കാൾ 105 മത്സരങ്ങൾ കുറവ് കളിച്ചു കൊണ്ടാണ് മെസ്സി നേട്ടത്തിൽ എത്തിയത് എന്നും ശ്രദ്ധേയമാണ്.
Lionel Messi's playmaking has been incredible in 22/23pic.twitter.com/7Bc88xOOkS
— Λ (@TotalLM10i) April 8, 2023
A closer look at Lionel Messi's 1000 club goal contributions 🐐 pic.twitter.com/zF404L9Tjc
— ESPN FC (@ESPNFC) April 8, 2023
ബാഴ്‌സലോണയിൽ 778 മത്സരങ്ങളിൽ നിന്ന് 672 ഗോളുകളാണ് മെസ്സി നേടിയത്.പിഎസ്ജിക്കായി 68 മത്സരങ്ങൾ കളിച്ചിട്ടുള്ള അദ്ദേഹം 30 ഗോളുകൾ നേടിയിട്ടുണ്ട്.മെസ്സിക്ക് നിലവിൽ 35 വയസ്സും റൊണാൾഡോയ്ക്ക് 38 വയസ്സുമാണ്. എന്നിരുന്നാലും രണ്ട് സൂപ്പർ താരങ്ങളും തങ്ങളുടെ പ്രകടനത്തിലൂടെ ഇപ്പോഴും അത്ഭുതപ്പെടുത്തുകയാണ്.ഈ സീസണിൽ പിഎസ്ജിക്കായി 34 മത്സരങ്ങളിൽ നിന്ന് 19 ഗോളുകളും 17 അസിസ്റ്റുകളും മെസ്സി നേടിയിട്ടുണ്ട്. അതേസമയം, ജനുവരിയിൽ സൗദി പ്രോ ലീഗ് (എസ്‌പിഎൽ) ക്ലബിനായി അരങ്ങേറ്റം കുറിച്ച റൊണാൾഡോ 11 ഗോളുകളും അൽ-നാസറിന് രണ്ട് അസിസ്റ്റുകളും നൽകി.
Goal number 30 by Messi for PSG ⚽️🤩🤌🏻
— Rizwan Afghan 🇦🇫 (@RizwanBarca10) April 8, 2023
🚨Official: Messi has now scored the most goals ever in Europe (702) in history.
🚨 Club Goals in Europe:
🇦🇷 Lionel Messi: 702
🇵🇹 Cristiano Ronaldo: 701pic.twitter.com/k4GiasaGjc
പിന്നീട് 76 ആം മിനുട്ടിൽ വെറ്ററൻ ഡിഫൻഡർ സെർജിയോ റാമോസിന്റെ ഗോളിന് അസിസ്റ്റ് ചെയ്ത് കൊണ്ട് പിഎസ്ജിയുടെ വിജയം പൂർത്തിയാക്കി.ഒമ്പത് മത്സരങ്ങളിൽ നിന്ന് 13 അസിസ്റ്റുകളോടെ മെസ്സി ലിഗ് 1 അസിസ്റ്റിൽ മുന്നിലാണ്.ഇതോടെ മെസ്സി തന്റെ ക്ലബ് കരിയറിൽ ഇപ്പോൾ 301 അസിസ്റ്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.ഈ സീസണിൽ ലീഗ് 1-ൽ കളിച്ച 25 മത്സരങ്ങളിൽ നിന്ന് 28 ഗോളുകളുടെ സംഭാവനയാണ് മെസ്സിക്കുള്ളത്.
LIONEL MESSI REACHES 1,000 CLUB GOAL CONTRIBUTIONS 😱👏
— ESPN FC (@ESPNFC) April 8, 2023
ANOTHER MILESTONE ✅🐐 pic.twitter.com/sQQoj9wXpV