മെസ്സിക്ക് ഗോളടിക്കാമായിരുന്നിട്ടും മങ്ങിയ ഫോമിലുള്ള എംമ്പപ്പേക്ക് അവസരം നൽകി മെസ്സി, തുലച്ചുകളഞ്ഞ് എംബപ്പെ

ഇന്നലെ രാത്രി നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ പിഎസ്ജി നീസിനെതിരെ ഏകപക്ഷീയമായ രണ്ടുഗോളുകൾക്ക് വിജയിച്ചിരുന്നു, ബാറിന് കീഴിൽ ഡോനാരുമ്മ നടത്തിയ മികച്ച പ്രകടനമാണ് പിഎസ്ജി ഗോൾ വഴങ്ങാതെ മത്സരം വിജയിച്ചത്.

ലയണൽ മെസ്സി പിഎസ്ജിക്ക് വേണ്ടി വാങ്ങുന്ന ശമ്പളത്തിനുള്ള കളി കാഴ്ച വെക്കുന്നില്ല എന്ന കാരണം പറഞ്ഞു പി എസ് ജിയുടെ ഫാൻ സർക്കിളായി അറിയപ്പെടുന്ന ❛അൾട്രാസ്❜ മെസ്സിയെ സ്വന്തം ഗ്രൗണ്ടായ പാർക്ക് ദി പ്രിൻസസിൽ കൂവുന്നത് പതിവാക്കിയിരുന്നു. എന്നാൽ പിഎസ്ജിയിൽ താരതമ്യേനെ മെസ്സി മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്, അത് കണ്ടില്ലെന്ന് നടിച്ചാണ് ഈ പിഎസ്ജിയുടെ ആരാധകർ കൂവുന്നത് എന്ന് വ്യക്തമാണ്.

മെസ്സിലേറെ ശമ്പളം ലഭിക്കുന്ന എംബാപ്പെയാവട്ടെ ലോകകപ്പിനു ശേഷം മങ്ങിയ ഫോമിലാണ് കളിക്കുന്നത്. എന്നാൽ താരത്തിന് കളത്തിൽ പന്ത് ലഭിക്കുമ്പോൾ കയ്യടിക്കുന്നതും മെസ്സിക്ക് പന്ത് ലഭിക്കുമ്പോൾ കൂവുന്നതും ഇപ്പോൾ സ്ഥിരം കാഴ്ചയാണ്.ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ചതിനുശേഷമാണ് ഇത് ആരംഭിച്ചിട്ടുള്ളത്. സ്വന്തം ആരാധകർ എതിരായ ഒറ്റ കാരണത്താൽ ആർക്കും അഭിമാനമായ മെസ്സി കരാർ പുതുക്കാതെ ബാഴ്സലോണയിലേക്ക് തിരിച്ചുപോകാനുള്ള സാധ്യതയും വർദ്ധിച്ചിട്ടുണ്ട്.

സാധാരണപോലെ ഇന്നലെയും എംബപ്പെക്ക് വേണ്ടി ബോക്സിലേക്ക് ഗോളടിക്കാൻ പാകത്തിനുള്ള പന്തുകൾ മെസ്സി നൽകിയിരുന്നു, അതെല്ലാം ഗോളാക്കുന്നതിൽ താരം പരാജയപ്പെടുകയാണ് ചെയ്തത്, അതിനിടയിൽ മെസ്സിക്ക് സ്കോർ ചെയ്യാനുള്ള അവസരം കളി അവസാനിക്കാൻ മിനിട്ടുകൾ ശേഷിക്കെയാണ് ലഭിച്ചത്,മെസ്സിക്ക് അനായാസം ഗോളടിക്കാമായിരുന്ന പന്ത് സ്കോർ ഷീറ്റിൽ ഇടം നേടാത്ത എംബപ്പെക്ക് നൽകിയത്, ആ പന്ത് സൂപ്പർ യുവതാരത്തിന് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ഗോൾകീപ്പർ ഇല്ലാതിരുന്നിട്ട് പോലും താരം അടിച്ച പന്ത് പോസ്റ്റിനു മുകളിലൂടെ പോവുകയായിരുന്നു.

എന്തായാലും തന്നെ കൂവി വിളിച്ച ആരാധകർക്ക് മുൻപിൽ ലയണൽ മെസ്സി തകർപ്പൻ പ്രകടനം തുടരുകയാണ്, ഇന്നലെ നടന്ന മത്സരത്തിൽ ഒരു ഗോൾ നേടിയതിനു പുറമേ റാമോസിന്റെ ഗോളിനവസരം നൽകിയത് ലയണൽ മെസ്സിയായിരുന്നു, കഴിഞ്ഞ മത്സരത്തിലെന്നപോലെ ഈ മത്സരത്തിലും മെസ്സി നൽകിയ മനോഹര പാസുകൾ എംബാപ്പെ നഷ്ടമാക്കി. മെസ്സി നന്നായി കളിച്ചിട്ടും തനിക്കെതിരെ മാത്രം കൂവുന്നതിൽ ആരാധകർ ഒരു ന്യായവും അർഹിക്കുന്നില്ല എന്നതും സത്യമാണ്.

4.5/5 - (69 votes)