ഡച്ച് ലീഗിൽ യുവ സ്‌ട്രൈക്കറെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് |Manchester United

ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർക്കായുള്ള തിരച്ചിലിലാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടതിന് ശേഷം പകരമായി ഡച്ച് താരം വെഘോസ്റ്റിനെ ലോണിലാണ് യുണൈറ്റഡ് ടീമിലെത്തിച്ചിരുന്നത്.എന്നാൽ ലോണിലുള്ള വെഗോർസ്റ്റിനെ റെഡ് ഡെവിൾസ് സ്ഥിരമായി സൈൻ ചെയ്യാൻ സാധ്യതയില്ല.

അത്കൊണ്ട് തന്നെ അടുത്ത സീസണിൽ യുണൈറ്റഡിന്റെ മുന്നേറ്റ നിരയിൽ മികച്ചൊരു ഗോൾ സ്കോററെ ആവശ്യമാണ്.ടോട്ടൻഹാമിന്റെ ഇംഗ്ലീഷ് സ്‌ട്രൈക്കർ ഹാരി കെയ്ൻ നാപോളിയുടെ വിക്ടർ ഓസിമെൻ എന്നിവരെല്ലാമായും മാഞ്ചസ്റ്റർ യുണൈറ്റഡ് ബന്ധപ്പെട്ടിരുന്നു. ഇപ്പോഴിതാ ഫെയ്‌നൂർഡിന്റെ മെക്‌സിക്കോ സ്‌ട്രൈക്കർ സാന്റിയാഗോ ഗിമെനെസിനെ സൈൻ ചെയ്യാൻ താൽപ്പര്യമുള്ള ക്ലബ്ബുകളിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ഉൾപ്പെട്ടിരിക്കുകയാണ്.

യൂറോപ്യൻ സോക്കറിലെ തന്റെ കന്നി സീസണിൽ ഫെയ്‌നൂർഡിനായി 17 ഗോളുകൾ നേടിയ 21-കാരനെ സ്വന്തമാക്കാൻ നിരവധി ഇംഗ്ലീഷ് ടീമുകൾ ശ്രമം നടത്തുന്നത്. യുണൈറ്റഡ്, ടോട്ടൻഹാം, ബ്രൈറ്റൺ, ലെസ്റ്റർ, വെസ്റ്റ് ഹാം, ബ്രെന്റ്‌ഫോർഡ് എന്നിവയുടെ പ്രതിനിധികൾ ബുധനാഴ്ച ഫെയ്‌നൂർഡിന്റെ ഡച്ച് കപ്പ് സെമി-ഫൈനൽ കാണാൻ റോട്ടർഡാമിൽ എത്തിയിരുന്നു.ഗിമെനസിന്റെ സഹതാരം ഓർക്കുൻ കോക്കുവിനെയും പല പ്രീമിയർ ലീഗ് ക്ലബ്ബുകളും നോട്ടമിട്ടിട്ടുണ്ട്.

2022 ജൂലൈയിൽ മെക്സിക്കൻ ക്ലബ് ക്രൂസ് അസുലിൽ നിന്ന് ഫെയ്‌നൂർഡിൽ ചേർന്ന ഗിമെനെസിനായി ന്യൂ കാസിൽ യുണൈറ്റഡും ശ്രമം നടത്തിയിരുന്നു.കൂടാതെ സ്പാനിഷ് ക്ലബ് സെവിയ്യയുടെയും പോർച്ചുഗീസ് ചാമ്പ്യൻമാരായ പോർട്ടോയുടെയും റഡാറിലാണ് സ്‌ട്രൈക്കർ.മെക്‌സിക്കോയ്‌ക്കായി 10 മത്സരങ്ങൾ കളിച്ച അർജന്റീനയിൽ ജനിച്ച താരം രണ്ട് തവണ സ്‌കോർ ചെയ്തിട്ടുണ്ട്. എന്നാൽ ഇതുവരെ ഒരു ക്ലബും താരത്തിന് ഇതുവരെ ഔപചാരിക ഓഫറുകളൊന്നും വച്ചിട്ടില്ല.

Rate this post