അങ്ങനെയൊരു ചർച്ച സാവിയുമായി നടന്നിട്ടില്ല ,വാർത്തകൾ നിഷേധിച്ച് ലയണൽ മെസ്സി |Lionel Messi
ലയണൽ മെസിയുടെ ഭാവിയുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വങ്ങൾ തുടരുകയാണ്.ഈ സീസണോടെ പിഎസ്ജി കരാർ അവസാനിക്കുന്ന ലയണൽ മെസി ഇതുവരെയും അത് പുതുക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. പിഎസ്ജി താരത്തിന് മുന്നിൽ പുതിയ ഓഫർ വെച്ചെങ്കിലും താരം ഇതുവരെയും അത് പരിഗണിച്ചിട്ടില്ല.
ആരാധകരടക്കം തനിക്ക് എതിരായ സാഹചര്യത്തിൽ ടീമിനൊപ്പം തുടരില്ലെന്നാണ് മെസി തീരുമാനിച്ചിരിക്കുന്നത്.ലയണൽ മെസി തന്റെ മുൻ ക്ലബായ ബാഴ്സലോണയിലേക്ക് ചേക്കേറുമെന്ന വാർത്തകൾ തന്നെയാണ് നിറഞ്ഞു നിൽക്കുന്നത്. താരവും ബാഴ്സലോണ പരിശീലകൻ സാവിയും തമ്മിൽ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മെസിയെ തിരിച്ചെത്തിക്കാനുള്ള വഴികൾ കണ്ടെത്താൻ സാവി ശ്രമിക്കുന്നുണ്ടെന്നും സ്പോർട്ട് റിപ്പോർട്ട് ചെയ്തിരുന്നു.
മെസ്സിക്ക് സാവിയുമായി മികച്ച ബന്ധമാണുള്ളത്. എന്നാൽ തന്റെ ഭാവിയെക്കുറിച്ചുള്ള ഒരു കാര്യവും മെസി ബാഴ്സലോണ പരിശീലകനുമായി സംസാരിക്കുന്നില്ലെന്നും അവർ വ്യക്തമാക്കുന്നു. ഇതോടെ ലയണൽ മെസിയുടെ ഭാവിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ കൂടുതൽ സങ്കീർണതയിലേക്ക് പോവുകയാണ്. എന്നാൽ കൂടുതൽ ലാഭകരമായ കരാർ തയ്യാറാക്കി മെസ്സിയെ ഏതു വിധേയനെയും നിലനിർത്താനുള്ള ശ്രമത്തിലാണ് പിഎസ്ജി. പക്ഷെ മെസ്സിയുടെ തീരുമാനം ഫ്രഞ്ച് ക്ലബിന് അനുകൂലമല്ല.
News From Spain: Lionel Messi denies conversations over future with Xavi Hernandez https://t.co/J031xxZRMc pic.twitter.com/ixqUKhvNLL
— The Football Kings (@FootballKings__) April 13, 2023
അർജന്റീനയ്ക്കൊപ്പം ലോകകപ്പ് വിജയിക്കുകയും 2022/23 1 ൽ പിഎസ്ജിക്കൊപ്പം 34 മത്സരങ്ങളിൽ നിന്ന് 37 ഗോൾ സംഭാവനകൾ രേഖപ്പെടുത്തുകയും ചെയ്ത ലയണൽ മെസ്സി മികച്ച ഫോമിലൂടെയാണ് കടന്നു പോകുന്നത്.എന്നാൽ വേൾഡ് കപ്പിന് ശേഷം മെസിയുടെ പ്രകടനം കുത്തനെ ഇടിഞ്ഞു, ചാമ്പ്യൻസ് ലീഗിൽ നിന്നും കൂപ്പെ ഡി ഫ്രാൻസിൽ നിന്നും പിഎസ്ജി പുറത്താവുകയും ചെയ്തു. ഇത് ആരാധകരുടെ രോഷത്തിന് കാരണമാവുകയും ചെയ്തു.ഇതെല്ലം കണക്കിലെടുത്ത് മെസ്സി ക്യാമ്പ് നൗവിലേക്ക് തിരിച്ചെത്തിക്കാൻ എന്ന വിശ്വാസത്തിലാണ് ബാഴ്സലോണ. എന്നാൽ ലാ ലിഗ ഭീമന്മാർ ആദ്യം അവരുടെ അസ്ഥിരമായ സാമ്പത്തിക സ്ഥിതി പരിഹരിക്കേണ്ടതുണ്ട്.