ക്രിസ്റ്റ്യാനോയേക്കാൾ 54 മത്സരങ്ങൾ കുറവ്,ടോപ് ഫൈവ് ലീഗിലെ ഏറ്റവും വലിയ ഗോൾ വേട്ടക്കാരനാവാൻ മെസ്സി.
ഇന്നലെ ഫ്രഞ്ച് ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു.ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു പിഎസ്ജി രണ്ടാം സ്ഥാനത്തുള്ള ലെൻസിനെ പരാജയപ്പെടുത്തിയത്.ലയണൽ മെസ്സി,കിലിയൻ എംബപ്പേ,വീറ്റിഞ്ഞ എന്നിവരാണ് മത്സരത്തിൽ ഗോളുകൾ നേടിയത്.ഇതോടുകൂടി 9പോയിന്റിന്റെ ലീഡ് പിഎസ്ജിക്ക് നേടാൻ സാധിക്കുകയും ചെയ്തു.
മത്സരത്തിന്റെ നാല്പതാം മിനിട്ടിലാണ് മെസ്സിയുടെ ഗോൾ വന്നത്.മെസ്സി നടത്തിയ മുന്നേറ്റം അദ്ദേഹം എംബപ്പേക്ക് കൈമാറുകയായിരുന്നു.എംബപ്പേ ഒരു ബാക്ക് പാസിലൂടെ മെസ്സിക്ക് തന്നെ നൽകുകയും മെസ്സി അത് ഫിനിഷ് ചെയ്യുകയും ചെയ്തു.ഈ സീസണിലെ ഫ്രഞ്ച് ലീഗിൽ മെസ്സി നേടുന്ന പതിനഞ്ചാമത്തെ ഗോൾ ആണിത്.എല്ലാ കോമ്പറ്റീഷനിലുമായി ക്ലബ്ബിന് വേണ്ടി ആകെ 20 ഗോളുകൾ മെസ്സി പൂർത്തിയാക്കുകയും ചെയ്തു.കരിയറിൽ 805 ഗോളുകളാണ് ആകെ ലയണൽ മെസ്സി സ്വന്തമാക്കിയിട്ടുള്ളത്.
ഈ ഗോളോട് കൂടി മെസ്സി മറ്റൊരു നേട്ടത്തിലേക്ക് എത്തിയിട്ടുണ്ട്.അതായത് യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം മെസ്സി ഇപ്പോൾ പങ്കിടുകയാണ്.495 ഗോളുകളാണ് മെസ്സിയും റൊണാൾഡോയും യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ നേടിയിട്ടുള്ളത്.ക്രിസ്റ്റ്യാനോയേക്കാൾ 54 മത്സരങ്ങൾ കുറച്ചു കളിച്ചു കൊണ്ടാണ് മെസ്സി ഈ നേട്ടത്തിലേക്ക് എത്തിയിട്ടുള്ളത് എന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ്.അടുത്ത ലീഗ് മത്സരത്തിൽ ഗോൾ കണ്ടെത്താൻ കഴിഞ്ഞാൽ ക്രിസ്റ്റ്യാനോയെ പിന്തള്ളിക്കൊണ്ട് ഒന്നാം സ്ഥാനം ഒറ്റക്ക് കരസ്ഥമാക്കാൻ കഴിയും.
Just Messi and Mbappe displaying their individual brilliance! What a goal!!! #PSGRCL #PSG #Messi𓃵 #Messi #VGMA24 #UnitedShowbiz #landlord #sarkodie pic.twitter.com/ni20lIpvbA
— Kwesi Babrick (@KwesiBabrick) April 15, 2023
യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗിലെ ക്ലബ്ബുകൾക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് നേരത്തെ തന്നെ ലയണൽ മെസ്സി സ്വന്തമാക്കിയിരുന്നു.701 ഗോളുകൾ നേടിയിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു മെസ്സി മറികടന്നിരുന്നത്.നിലവിൽ 703 ഗോളുകളാണ് യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗ് ക്ലബ്ബുകൾക്ക് വേണ്ടി മെസ്സി സ്വന്തമാക്കിയിട്ടുള്ളത്. ഓരോ മത്സരം കൂടുന്തോറും പുതിയ പുതിയ റെക്കോർഡുകൾ കൈപ്പിടിയിൽ ഒതുക്കുന്ന മെസ്സിയെയാണ് നമുക്കിപ്പോൾ കാണാൻ കഴിയുക.
Messi and Ronaldo have now scored exactly the same number of goals in Europe's Top 5 Leagues! ✨
— MessivsRonaldo.app (@mvsrapp) April 15, 2023
🥇 🇦🇷 Messi: 495⚽️📈
🥇 🇵🇹 Ronaldo: 495⚽️
🥈 🏴 J Greaves: 366⚽️
🥉 🇩🇪 G Muller: 365⚽️ pic.twitter.com/G5rB71p0ij
ഇനി പിഎസ്ജി തങ്ങളുടെ അടുത്ത മത്സരം ആങ്കേഴ്സിനെതിരെയാണ് കളിക്കുക. അതേസമയം ഇന്നലത്തെ മത്സരത്തിനു ശേഷവും പിഎസ്ജി ആരാധകരെ അഭിവാദ്യം ചെയ്യാൻ വിസമ്മതിച്ചുകൊണ്ട് മെസ്സി നേരെ ഡ്രസിങ് റൂമിലേക്ക് പോയിരുന്നു.മെസ്സി പാരീസ് വിടാൻ തന്നെയാണ് ഇപ്പോഴും സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്.