ബ്രസീലിയൻ ഇതിഹാസം പെലെയെയും മറികടന്ന് ലയണൽ മെസ്സി |Lionel Messi
ലയണൽ മെസ്സി ഒരിക്കൽ കൂടി തന്റെ അസാമാന്യ കഴിവ് പ്രകടിപ്പിചിരിക്കുകയാണ്.ലീഗ് 1 ലെ ലെൻസിനെതിരെയുള്ള നിർണായക മത്സരത്തിൽ പാരീസ് സെന്റ് ജെർമെയ്നെ 3 -1 ന്റെ വിജയത്തിലേക്ക് നയിക്കുന്നതിൽ മെസ്സി വലിയ പങ്കു വഹിക്കുകയും ചെയ്തു.വെറും ഏഴ് മത്സരങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ, വിജയം PSG യുടെ 11-ാം ലീഗ് കിരീടം ഫലത്തിൽ ഉറപ്പിച്ചു.
നിലവിൽ ഒമ്പത് പോയിന്റ് ലീഡ് നേടിയിട്ടുണ്ട്.മത്സരത്തിന്റെ ആദ്യ പകുതിയിൽ എംബാപ്പയുടെ പാസിൽ നിന്നും മെസ്സി നേടിയ ഗോൾ മനോഹരമായിരുന്നു.മെസി തന്നെ നടത്തിയ ഒരു മുന്നേറ്റത്തിനൊടുവിൽ എംബാപ്പെയോട് വൺ ടച്ച് കളിച്ച് മുന്നേറിയ താരം ബോക്സിലെത്തുമ്പോൾ എംബാപ്പെ ബാക്ക്ഹീൽ അസിസ്റ്റ് വഴിയാണ് പന്തെത്തിച്ചത്. മെസി അത് മനോഹരമായി ഫിനിഷ് ചെയ്യുകയും ചെയ്തു. രണ്ടു താരങ്ങളുടെയും വ്യക്തിഗത മികവിനെ വെളിപ്പെടുത്തുന്ന ഗോളായിരുന്നു അത്.
ഇത് മെസ്സിയുടെ സീസണിലെ 20-ാമത്തെ ക്ലബ് ഗോളായിയിരുന്നു.ശൂന്യതയിൽ നിന്ന് സ്കോറിംഗ് അവസരങ്ങൾ സൃഷ്ടിക്കാനും നിർണായക നിമിഷങ്ങളിൽ നിർണ്ണായക സ്വാധീനം ചെലുത്താനുമുള്ള അദ്ദേഹത്തിന്റെ കഴിവിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഈ ഗോൾ.ഈ ശ്രദ്ധേയമായ ഗോളിന് പുറമെ രണ്ട് സുപ്രധാന നാഴികക്കല്ലുകളും മത്സരത്തിൽ മെസ്സി നേടിയിരുന്നു. ബ്രസീൽ ഇതിഹാസ സ്ട്രൈക്കർ പെലെയെ മറികടന്ന് ക്ലബ്ബ് ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ സംഭാവനകൾ നേടിയ കളിക്കാരനായി അദ്ദേഹം മാറി.പെലെയുടെ 1003 ഗോൾ സംഭാവനകൾ എന്ന റെക്കോർഡാണ് മെസ്സി തകർത്തത് .
കൂടാതെ യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം മെസ്സി ഇപ്പോൾ പങ്കിടുകയാണ്.495 ഗോളുകളാണ് മെസ്സിയും റൊണാൾഡോയും യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ നേടിയിട്ടുള്ളത്.ക്രിസ്റ്റ്യാനോയേക്കാൾ 54 മത്സരങ്ങൾ കുറച്ചു കളിച്ചു കൊണ്ടാണ് മെസ്സി ഈ നേട്ടത്തിലേക്ക് എത്തിയിട്ടുള്ളത്.യൂറോപ്പിൽ ഏറ്റവും കൂടുതൽ ക്ലബ് ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ (701) റെക്കോർഡ് കഴിഞ്ഞയാഴ്ച ലയണൽ മെസ്സി (703) മറികടന്നു. ലെൻസിനെതിരായ മെസ്സിയുടെ അസാധാരണമായ പ്രകടനം അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത കഴിവിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഗെയിമിലെ സ്വാധീനത്തിന്റെയും തെളിവാണ്.
Lionel Messi has surpassed Pele and now has the MOST goal contributions in club football history (1004) ⚡️🇦🇷 pic.twitter.com/SpdB3Gt8BD
— All About Argentina 🛎🇦🇷 (@AlbicelesteTalk) April 15, 2023
ഓരോ മത്സരം കൂടുന്തോറും പുതിയ പുതിയ റെക്കോർഡുകൾ കൈപ്പിടിയിൽ ഒതുക്കുന്ന മെസ്സിയെയാണ് നമുക്കിപ്പോൾ കാണാൻ കഴിയുക.ഇനി പിഎസ്ജി തങ്ങളുടെ അടുത്ത മത്സരം ആങ്കേഴ്സിനെതിരെയാണ് കളിക്കുക.അതേസമയം ഇന്നലത്തെ മത്സരത്തിനു ശേഷവും പിഎസ്ജി ആരാധകരെ അഭിവാദ്യം ചെയ്യാൻ വിസമ്മതിച്ചുകൊണ്ട് മെസ്സി നേരെ ഡ്രസിങ് റൂമിലേക്ക് പോയിരുന്നു.മെസ്സി പാരീസ് വിടാൻ തന്നെയാണ് ഇപ്പോഴും സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്.