മെസി ബാഴ്സലോണയിലെത്തുമോ, വൈറലായി ലപോർട്ടയുടെ മറുപടി |Lionel Messi
ലയണൽ മെസി ബാഴ്സയിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകളെ കുറിച്ചാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ ചർച്ചകൾ മുഴുവനും നടക്കുന്നത്. പിഎസ്ജി കരാർ പുതുക്കാനുള്ള ഓഫറുകൾ നിരസിച്ച ലയണൽ മെസിക്ക് ഫ്രാൻസിൽ തുടരാൻ താൽപര്യമില്ല. ആരാധകർ പോലും എതിരായ സാഹചര്യത്തിലാണ് മെസി ഫ്രാൻസിൽ നിന്നും യൂറോപ്പിലെ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറാനുള്ള നീക്കങ്ങൾ നടത്തുന്നത്.
മെസി പിഎസ്ജി വിടാനുള്ള സാധ്യത വർധിച്ചതോടെയാണ് ബാഴ്സലോണ താരത്തിനായി ശ്രമം നടത്താൻ തുടങ്ങിയത്. ബാഴ്സലോണ വൈസ് പ്രസിഡന്റ്, പരിശീലകൻ സാവി എന്നവർ മെസി ക്ലബ്ബിലേക്ക് തിരിച്ചെത്തുമെന്നതിന്റെ സൂചനകൾ നൽകിയിരുന്നു. അതിനായുള്ള ശ്രമങ്ങൾ ബാഴ്സലോണ ആരംഭിച്ചുവെന്ന റിപ്പോർട്ടുകളും കുറെ നാളുകളായി പുറത്തു വന്നു കൊണ്ടിരിക്കുന്നുണ്ട്.
അതിനിടയിൽ ലയണൽ മെസിയെ ബാഴ്സലോണയിലേക്ക് തിരിച്ചു കൊണ്ടുവരുമെന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ് ക്ലബിന്റെ പ്രസിഡന്റായ യോൻ ലപോർട്ട. കഴിഞ്ഞ ദിവസം ഗെറ്റാഫക്കെതിരായ മത്സരത്തിനായി അവരുടെ മൈതാനത്തെത്തിയ പ്രസിഡന്റിനോട് ആരാധകർ ചോദ്യങ്ങൾ ചോദിക്കുമ്പോഴാണ് അദ്ദേഹം മെസിയുട തിരിച്ചുവരവുണ്ടാകുമെന്ന് വ്യക്തമാക്കിയത്.
നിരവധി വിവാദങ്ങളിലൂടെയും പ്രതിസന്ധിയിലൂടെയും കടന്നു പോകുന്ന ബാഴ്സലോണയെ സംബന്ധിച്ച് നിരവധി ചോദ്യങ്ങൾ ആരാധകർ ഉയർത്തിയിരുന്നു. അതിനെല്ലാം അദ്ദേഹം മറുപടി നൽകുകയും ചെയ്തു. അതിനു ശേഷം ലയണൽ മെസി ബാഴ്സയിലേക്ക് തിരിച്ചു വരുമോ എന്ന ചോദ്യം ആരാധകൻ ചോദിച്ചപ്പോൾ വരുമെന്ന് തന്നെയാണ് ലപോർട്ട മറുപടി നൽകിയത്.
❗️A fan: “Messi to Barça.”
— All About Argentina 🛎🇦🇷 (@AlbicelesteTalk) April 16, 2023
🚨🗣️ Joan Laporta: “Yes. 😉”
📹 @carrusel
pic.twitter.com/SS5GVayjJY
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്സലോണക്ക് ലയണൽ മെസിയെ സ്വന്തമാക്കാൻ കഴിയില്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ബാഴ്സലോണ നേതൃത്വത്തിന്റെ ആത്മവിശ്വാസം കാണുമ്പോൾ അതിനെ മറികടക്കാനുള്ള പ്രവർത്തനങ്ങൾ അവർ ചെയ്യുന്നുണ്ടെന്ന് വേണം ഉറപ്പിക്കാൻ. ബാഴ്സലോണ ആരാധകർക്കും ഇത് പ്രതീക്ഷയാണ്.