ലീഡ്സിനെ ഗോളിൽ മുക്കി ലിവർപൂൾ , ജോട്ടക്കും സലാക്കും ഇരട്ട ഗോൾ |Liverpool
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോൾ മഴയുമായി ലിവർപൂൾ. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ ആര് ഗോളുകൾക്കാണ് ലിവർപൂൾ ലീഡ്സ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. ലിവർപൂളിനായി ഡിയോഗോ ജോറ്റയും മുഹമ്മദ് സലായും ഇരട്ട ഗോളുകൾ നേടി മിന്നുന്ന പ്രകടനം പുറത്തെടുത്തു.കോഡി ഗാക്പോയും ഡാർവിൻ ന്യൂനസുമാണ് ലിവർപൂളിന്റെ മറ്റു ഗോളുകൾ നേടിയത്.ഒരു വർഷത്തിനിടെ ആദ്യമായാണ് ജോട്ട സ്കോർ ഷീറ്റിൽ ഇടം നേടുന്നത്.
35ആം മിനിറ്റിൽ കോഡി ഗാക്പോയാണ് ഗോൾ വേട്ടക്ക് ആരംഭം കുറിക്കുന്നത്. അലക്സാണ്ടർ അർനോൾഡിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ പിറന്നത്. നാല് മിനിട്ടിനു ശേഷം സൂപ്പർതാരം മുഹമ്മദ് സലാ ഗോൾ കണ്ടെത്തി. ജോട്ടയുടെ വകയായിരുന്നു അസിസ്റ്റ്. ഈ രണ്ട് ഗോളുകളുടെ ലീഡിലാണ് ആദ്യപകുതിയിൽ ലിവർപൂൾ കളം വിട്ടത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഒരു ഗോൾ ലീഡ്സ് തിരിച്ചടിച്ചു.
പക്ഷെ ലീഡ്സിനെ കളിയിൽ ആധിപത്യം പുലർത്താൻ ലിവർപൂൾ സമ്മതിച്ചില്ല.52ആം മിനുട്ടിൽ ജോനസിന്റെ അസിസ്റ്റിൽ നിന്ന് ജോട്ടയും 64ആം മിനുട്ടിൽ ഗാക്പോയുടെ അസിസ്റ്റിൽ നിന്ന് സലായും വല കുലുക്കി.73ആം ജോട്ടയാണ് പിന്നീട് ഗോൾ നേടിയത്.ഹെന്റെഴ്സനായിരുന്നു അസിസ്റ്റ്. 90 ആം മിനിറ്റിൽ അർനോൾഡിന്റെ അസിസ്റ്റിൽ നിന്നും നുനസ് കൂടി ഗോൾ നേടിയതോടെ ലിവർപൂളിന്റെ ഗോൾ പട്ടിക പൂർത്തിയാക്കുകയായിരുന്നു.ലീഡ്സിനെതിരായ ആറ് ലീഗ് മത്സരങ്ങളിൽ നിന്ന് സലായ്ക്ക് ഇപ്പോൾ ഒമ്പത് ഗോളുകൾ ഉണ്ട്, ഇത് ഗോർഡൻ ഹോഡ്സണുമായുള്ള സംയുക്ത ലിവർപൂൾ റെക്കോർഡാണ്.
The sequence that led to a second goal for @MoSalah 🙌pic.twitter.com/8UIO75NRuc
— Liverpool FC USA (@LFCUSA) April 17, 2023
30 മത്സരങ്ങളിൽ നിന്ന് 47 പോയിന്റുള്ള ലിവർപൂൾ ഇപ്പോൾ പത്താം സ്ഥാനത്താണ്. അവസാനമായി കളിച്ച 5 മത്സരങ്ങളിലും വിജയിക്കാൻ ലിവർപൂളിന് സാധിച്ചിരുന്നില്ല. അതിന്റെ ക്ഷീണം ഈ മത്സരത്തിൽ ഇപ്പോൾ ക്ലോപും സംഘവും തീർത്തു കഴിഞ്ഞു.
The 92nd minute press that impressed 👏 pic.twitter.com/Airpj2qwmp
— Liverpool FC (@LFC) April 17, 2023