മെസ്സിയുടെ ട്രാൻസ്ഫറിനെ കുറിച്ച് ഏറ്റവും പുതിയ വാർത്ത പുറത്തുവിട്ട് പ്രശസ്ത ജേർണലിസ്റ്റ്

സൂപ്പർ താരം ലയണൽ മെസ്സിയുടെ തിരിച്ച് വരവിന് കാത്തിരിക്കുകയാണ് ബാഴ്സ ആരാധകർ. 2021 ൽ ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം ക്ലബ്‌ വിട്ട് പോയ മെസ്സി തിരികെ ബാഴ്സയിലേക്ക് തന്നെ തിരിച്ചെത്താൻ ആരാധകർ ആഗ്രഹിക്കുന്നുണ്ട്. പിഎസ്ജിയുമായി ഈ സീസൺ അവസാനം കരാർ അവസാനിക്കുന്ന മെസ്സി അടുത്ത സീസണിൽ ബാഴ്സയിലെത്തുമെന്നാണ് ആരാധകർ കരുതുന്നത്. എന്നാൽ മെസ്സിയുടെ ബാഴ്സയിലേക്കുള്ള തിരിച്ച് വരവിന് തടസ്സമാവുന്നത് ലാലിഗയിലെ സാമ്പത്തിക പരിഷ്കാരങ്ങളാണ്.

എന്നാൽ എല്ലാം തടസ്സവും മാറ്റി മെസ്സി ബാഴ്സയിലേക്ക് തന്നെ തിരിച്ചെത്തുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. മെസ്സിക്ക് മുന്നിൽ ബാഴ്സ കരാർ നൽകിയെന്നും മെസ്സി കരാറിനോട് സമ്മതം മൂളിയതായുമാണ് റിപ്പോർട്ടുകൾ. പ്രമുഖ കായിക മാധ്യമപ്രവർത്തകൻ റെഷാദ് റഹ്മാന്റെ പറയുന്നത് പ്രകാരം മെസ്സി വീണ്ടും ബാഴ്സയിലേക്ക് തിരിച്ചെത്താൻ 80% സാധ്യതകളുണ്ടെന്നാണ്.

എന്നാൽ മെസ്സിക്ക് കൊടുത്ത കരാർ പ്രതിഫലത്തെ പറ്റി കൂടുതൽ വ്യക്തതയില്ല. ലാലിഗയിലെ സാമ്പത്തിക നിയന്ത്രണപ്രകാരമുള്ള പ്രതിഫലമാണ് മെസ്സിക്ക് വാഗ്ദാനം ചെയ്തതെന്നുമുള്ള റിപ്പോർട്ടുകളുണ്ട്. അതേ സമയം മെസ്സിയെ തിരികെയെത്തിക്കാൻ ലാലിഗയിലെ സാമ്പത്തിക പരിഷ്കാരം ലഘുകരിക്കാൻ ലാലിഗ പ്രസിഡന്റ്‌ ഹാവിയർ ടെബാസ് സമ്മതം മൂളിയതായും റിപ്പോർട്ടുകളുണ്ട്.

മെസ്സിയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാൻ പറ്റുന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടില്ല എങ്കിലും ബാഴ്സ മെസിക്ക് കരാർ നൽകിയതായും മെസ്സി കരാർ അംഗീകരിച്ച് ബാഴ്സയിലേക്ക് തിരികെയെത്താൻ 80 % സാധ്യതയുണ്ടെന്നാണ് പ്രമുഖ കായിക മാധ്യമപ്രവർത്തകൻ റെഷാദ് റെഹ്മാൻ അടക്കമുള്ള മാധ്യമപ്രവർത്തകരും മാധ്യമങ്ങളും റിപ്പോർട്ട്‌ ചെയുന്നുണ്ട്.

അതേ സമയം, മെസ്സിയെ തിരികെയെത്തിക്കുന്നതിന്റെ ഭാഗമായി ചില തരങ്ങളെയും ബാഴ്സ വിറ്റഴിക്കും. സെർജിയോ റോബെർട്ടൊ, ബുസി, ഫെറൻ ടോറസ്, റാഫിഞ്ഞ, ഗാർഷ്യ എന്നിവരെ വിറ്റഴിക്കാനാണ് ബാഴ്സ ശ്രമിക്കുന്നതെന്നാണ് സൂചനകൾ.