ലിസാൻഡ്രോയെ കണ്ടു മാഗ്വയർ പഠിക്കട്ടെ, വീഡിയോ കുത്തിപ്പൊക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ
സെവിയ്യയോട് ക്വാർട്ടർ ഫൈനലിൽ തോൽവി വഴങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗിൽ നിന്നും പുറത്തു പോയതോടെ ആരാധകരോഷം ഏറ്റു വാങ്ങുന്നത് ടീമിന്റെ നായകനായ ഹാരി മഗ്വയറാണ്. ആദ്യപാദത്തിൽ സമനില വഴങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം പാദത്തിൽ മൂന്നു ഗോളുകളുടെ തോൽവി വഴങ്ങിയപ്പോൾ അതിൽ ആദ്യത്തെ ഗോൾ വഴങ്ങിയത് മാഗ്വയരുടെ കൂടി പിഴവിലായിരുന്നു.
ആദ്യപാദ മത്സരത്തിൽ തന്നെ മാഗ്വയർ ഒരു സെൽഫ് ഗോൾ നേടിയിരുന്നു. ലീഡെടുത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില വഴങ്ങാൻ അതു കാരണമായി. ആ മത്സരത്തിൽ രണ്ടു സെൽഫ് ഗോളുകളാണ് യുണൈറ്റഡ് വഴങ്ങിയത്. അതിനു പുറമെയാണ് രണ്ടാം പാദത്തിൽ മാഗ്വയർ, ഡി ഗിയ എന്നിവർ വരുത്തിയ പിഴവിലൂടെ രണ്ടു ഗോളുകൾ വഴങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗിൽ നിന്നും പുറത്തു പോയത്.
ആദ്യത്തെ ഗോളിന്റെ പിഴവ് മഗ്വയറുടേത് മാത്രമായിരുന്നില്ല. താരം പന്തിനു വേണ്ടി ആവശ്യപ്പെട്ടെങ്കിലും അത്രയും താരങ്ങൾ വളഞ്ഞു നിൽക്കുന്നത് കണ്ടിട്ടും ആ പാസ് നൽകിയ ഡി ഗിയായാണ് അതിനേക്കാൾ വലിയ പിഴവ് വരുത്തിയത്. പന്തടക്കത്തിന്റെ കാര്യത്തിൽ പിന്നിലുള്ള മാഗ്വയർ അത് കൃത്യമായി സഹതാരത്തിനു നൽകാൻ പരാജയപ്പെട്ടപ്പോൾ സെവിയ്യ ആദ്യത്തെ ഗോൾ നേടി.
Harry Maguire asked for the ball before giving it away for Sevilla's opener 🙃 pic.twitter.com/CSbeCPZpJF
— ESPN FC (@ESPNFC) April 20, 2023
മത്സരത്തിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ലിസാൻഡ്രോ മാർട്ടിനസിനെ കണ്ടു പഠിക്കാനാണ് മാഗ്വയറിനോട് ആവശ്യപ്പെടുന്നത്. റയൽ ബെറ്റിസിനെതിരെ നടന്ന മത്സരത്തിൽ ഇതിനേക്കാൾ അപകടം നിറഞ്ഞൊരു സാഹചര്യത്തിൽ ഡി ഗിയ നൽകിയ പാസ് വളരെ അനായാസമാണ് എതിരാളികളെ മറികടന്ന് ലിസാൻഡ്രോ മാർട്ടിനസ് സഹതാരത്തിനു കൈമാറുന്നത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട് ഇപ്പോൾ.
C’est presque la même action mais avec Lisandro Martinez le meilleur DC pic.twitter.com/8gX4l8B8O0
— • (@ZaleRashy) April 20, 2023
അതേസമയം അതിനൊപ്പം തന്നെ ഡി ഗിയയുടെ പിഴവും ആരാധകർ ചൂണ്ടിക്കാട്ടുന്നു. ഇത്രയും അപകടത്തിലേക്ക് പാസ് നൽകുന്നത് സ്‌പാനിഷ് താരത്തിനും സ്ഥിരമായുള്ള പരിപാടിയാണെന്നാണ് അവർ പറയുന്നത്. മത്സരത്തിൽ ഒരു വമ്പൻ പിഴവും താരം വരുത്തിയിരുന്നു. എന്നാൽ ഡി ഗിയക്ക് പിന്തുണ നൽകുകയാണ് പരിശീലകനായ എറിക് ടെൻ ഹാഗ് ചെയ്യുന്നത്.