ഫ്രഞ്ച് ലീഗിൽ മാത്രമല്ല,യൂറോപ്പിലും ഒരു 35 കാരന്റെ രാജവാഴ്ച.പുതിയ റെക്കോർഡ് കുറിച്ച് മെസ്സി

ഇന്നലെ ആങ്കേഴ്സിനെതിരെ നടന്ന മത്സരത്തിൽ കെയ്ലിയൻ എംബാപ്പെ നേടിയ രണ്ടാം ഗോളിന് വഴിയൊരുക്കി മെസ്സി ഒരു അപൂർവ്വ നേട്ടത്തിന് ഉടമയായിരിക്കുകയാണ്. ഫ്രഞ്ച് ലീഗിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തത്തിൽ ഉടമയായിയിരിക്കുകയാണ് മെസ്സി.

ഈ സീസണിൽ 15 ഗോളുകളും 15 അസിസ്റ്റുകളും നേടി ഫ്രഞ്ച് ലീഗിൽ ഗോൾ പങ്കാളിത്തത്തിൽ 30 എന്ന അക്കത്തിൽ എത്തിയിരിക്കുകയാണ് ഈ പി എസ് ജി യുടെ മുപ്പതാം നമ്പറുകാരൻ, ഈ സീസണിനു മുൻപ് ഫ്രഞ്ച്ലീഗിൽ ഇതുവരെ രണ്ടുപേർക്ക് മാത്രമേ 15 ഗോളുകൾ + 15 അസ്സിസ്റ്റുകൾ എന്ന അപൂർവ്വ നേട്ടമുള്ളൂ. ഹസാർഡ്,എംമ്പപ്പേ എന്നിവർക്ക് ശേഷം മെസ്സിയും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുകയാണ് ഫ്രഞ്ച് ലീഗിൽ.

ഫ്രഞ്ച് ലീഗിൽ മാത്രമല്ല ഈ സീസണിൽ യൂറോപ്പിൽ ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബ്യൂഷൻ നടത്തിയതും മെസ്സി തന്നെയാണ്. രണ്ടാം സ്ഥാനത്തുള്ള തകർപ്പൻ ഫോമിൽ കളിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയുടെ ഹാലൻഡ് 55(ഗോൾ+അസ്സിസ്റ്റ്) ലേറെ അഞ്ചു ഗോൾ പങ്കാളിത്തങ്ങൾ അധികമുള്ള മെസ്സി ഇതുവരെ 60 തവണയാണ് ക്ലബ്ബുകൾക്കും രാജ്യത്തിനും വേണ്ടി എതിർ ടീമിനെതിരെ ഗോൾ നേടിയതിൽ പങ്കാളിത്തമുള്ളത്.

ഇതിൽ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ 35 വയസ്സാകുമ്പോഴേക്കും മിക്ക താരങ്ങളും കളി മതിയാക്കുകയോ, അല്ലെങ്കിൽ ഫോം നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ടാവും, എന്നാൽ യുവതാരങ്ങൾക്കിടയിൽ ഒരു 35 കാരന്റെ വിളയാട്ടമാണ് ഇപ്പോഴും ലോകത്ത് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ഫിഫ ബെസ്റ്റ് പുരസ്കാരം നേടിയ മെസ്സി അടുത്ത ബാലൻഡിയോർ പുരസ്കാരവും നേടിയേക്കും എന്ന് തന്നെയാണ് ഫുട്ബോൾ പണ്ഡിറ്റുകൾ വിലയിരുത്തുന്നത്.

ഇന്നലെ ആങ്കേഴ്സിനെതിരെ ഫ്രഞ്ച് ലീഗിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പി എസ് ജി വിജയിച്ചിരുന്നു, പി എസ് ജി ക്കുവേണ്ടി രണ്ട് ഗോളുകളും നേടിയത് കെലിയൻ എംബാപ്പയാണ്, ആദ്യ ഗോളിന് തകർപ്പൻ കീപാസിലൂടെ മെസ്സി ഗോളിന് അവസരം ഒരുക്കി. എതിർടീം താരങ്ങളുടെ തലയ്ക്കു മുകളിലൂടെ ഉയർത്തി നൽകിയ പന്ത് ബെർണാഡ് പിടിച്ചെടുത്ത് എംമ്പപ്പേക്ക് നൽകുകയായിരുന്നു. രണ്ടാം ഗോളിന് മെസ്സി എതിർ പ്രതിരോധ താരങ്ങൾക്കിടയിലൂടെ എംബാപ്പെ നൽകിയപ്പോൾ അനായാസം ഗോളാക്കി മാറ്റി.

നിലവിൽ 32 മത്സരങ്ങളിൽ 75 പോയിന്റ് ഉള്ള പി എസ് ജി തന്നെയാണ് ഫ്രഞ്ച് ലീഗിൽ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള മാഴ്സില്ലെയേക്കാൾ 11 പോയിന്റ് അധികമുള്ള പിഎസ്ജി അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ഫ്രഞ്ച് ലീഗ് കിരീടം ഈ സീസണിലും നിലനിർത്തും.

Rate this post