സീസൺ അവസാനത്തോടെ ലയണൽ മെസ്സിയെ കരാറിൽ നിന്ന് റിലീസ് ചെയ്യാൻ തയ്യാറായി പാരീസ് സെന്റ് ജെർമെയ്ൻ |Lionel Messi
ലയണൽ മെസ്സിയുടെ കോൺട്രാക്ട് അവസാനിക്കാൻ ഇനി ഒരുപാട് ദിവസങ്ങൾ ഒന്നുമില്ല.മെസ്സിയെ നിലനിർത്താൻ പിഎസ്ജിക്ക് താല്പര്യമുണ്ടെങ്കിലും അതൊന്നും എവിടെയും എത്തിയിട്ടില്ല.അടുത്ത സീസണിൽ ലയണൽ മെസ്സി ഏത് ക്ലബ്ബിന്റെ ജേഴ്സിയിൽ കളിക്കും എന്നുള്ളത് ഇപ്പോഴും അവ്യക്തമായ കാര്യമാണ് എന്ന് മാത്രമല്ല ഒരുപാട് ഊഹാപോഹങ്ങൾ ഇതുമായി ബന്ധപ്പെട്ടു കൊണ്ട് പ്രചരിക്കുന്നുമുണ്ട്.
മെസ്സിയെ ഏതു വിധേനെയും സ്പെയിനിലേക്ക് മടക്കി കൊണ്ട് വരാനുള്ള ഒരുക്കത്തിലാണ് ബാഴ്സലോണ.സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലും മെസ്സിക്ക് വേണ്ടി വലിയ ഓഫർ മുന്നോട്ട് വെച്ചിട്ടുണ്ട്.ഫുട്ബോൾ ചരിത്രത്തിലെ റെക്കോർഡ് തുകയാണ് ലയണൽ മെസ്സിക്ക് ഇവർ വാഗ്ദാനം ചെയ്തിട്ടുള്ളത്.അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയും മെസ്സിക്കായി താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പുറത്ത് വരുന്ന പുതിയ റിപോർട്ടുകൾ പ്രകാരം സീസൺ അവസാനത്തോടെ ലയണൽ മെസ്സിയെ കരാറിൽ നിന്ന് റിലീസ് ചെയ്യാൻ പാരീസ് സെന്റ് ജെർമെയ്ൻ തയ്യാറാണ്.35-കാരൻ പാരീസിൽ തുടരാനുള്ള നിബന്ധനകൾ അംഗീകരിച്ചിട്ടില്ല.
ലീഗ് 1 ചാമ്പ്യന്മാരുടെ കരാർ പുതുക്കാനുള്ള ഓഫർ നിരസിച്ചാൽ മെസ്സി ക്ലബ് വിടും.ഡെയ്‌ലി മിററിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, ക്ലബ്ബിനെ കൂടുതൽ സാമ്പത്തികമായി സുസ്ഥിരമാക്കുക എന്ന മൊത്തത്തിലുള്ള ലക്ഷ്യത്തിന്റെ ഭാഗമായി മെസ്സിയുമായുള്ള ബന്ധം വിച്ഛേദിക്കാൻ പിഎസ്ജി തയ്യാറെടുക്കുന്നു.യുവേഫയുടെ അപ്‌ഡേറ്റ് ചെയ്‌ത FFP മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ PSGക്ക് കൂടുതൽ കടുത്ത നടപടി എടുക്കേണ്ടി വരും.വരും മാസങ്ങളിൽ ഉയർന്ന പ്രൊഫൈൽ സൈനിംഗുകൾ നടത്താൻ അവർക്ക് സാധിക്കില്ല.അത്കൊണ്ട് യുവ പ്രതിഭകളെ വികസിപ്പിക്കുന്നതിലും ഒപ്പിടുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും.
PSG have reportedly made a decision on Lionel Messi's future 👇
— GOAL News (@GoalNews) April 22, 2023
സാമ്പത്തിക പ്രശ്‌നങ്ങൾക്കിടയിലും അദ്ദേഹത്തെ ക്യാമ്പ് നൗവിലേക്ക് തിരികെ കൊണ്ടുവരാൻ ബാഴ്‌സലോണകഠിനമായ ശ്രമം നടത്തുണ്ട്.ഖത്തർ ലോകകപ്പിന് ശേഷം ലയണൽ മെസി പിഎസ്‌ജിയുമായി പുതിയ കരാർ ഒപ്പിടുമെന്ന റിപ്പോർട്ടുകളാണ് ഉണ്ടായിരുന്നതെങ്കിലും ആരാധകർ എതിരായതോടെ ആ തീരുമാനം മെസി മാറ്റുകയായിരുന്നു. ഇതോടെയാണ് താരത്തെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ ബാഴ്‌സലോണ ആരംഭിച്ചത്.ലയണൽ മെസിയുടെ ബാഴ്‌സലോണ ട്രാൻസ്‌ഫർ ഉടനെ തന്നെ പ്രഖ്യാപിക്കപെടും എന്നാണു ഇപ്പോൾ പുറത്തു വരുന്ന സൂചനകൾ.
Lionel Messi is in Barcelona with 15 suitcases and this is not a normal visit. Via @gerardromero. https://t.co/QmvYhHWJKK pic.twitter.com/ISkHgsGPQQ
— Mundo Albiceleste ⭐🌟⭐🇦🇷 (@MundoAlbicelest) April 22, 2023