മെസ്സിയോ? റൊണാൾഡോയോ? ആരാണ് ഇഷ്ടതാരം?; ആരാധകന്റെ ചോദ്യത്തിന് മാസ്സ് മറുപടിയുമായി സച്ചിൻ ടെണ്ടുൽക്കർ

ക്രിക്കറ്റ് ലോകത്തെ ഇതിഹാസമാണ് സച്ചിൻ ടെണ്ടുൽക്കർ. ക്രിക്കറ്റാണ് സച്ചിന്റെ മേഖലയെങ്കിലും ഫുട്ബാളിനെയും താരം ഇഷ്ടപ്പെടുന്നുണ്ട്. അത്തരത്തിൽ ഫുട്ബോളിലെ തനറെ ഇഷ്ടത്തെ പറ്റി മനസ് തുറന്ന സച്ചിന്റെ ട്വീറ്റാണ് ഇപ്പോൾ സമൂഹമാധ്യങ്ങളിൽ വൈറലാവുന്നത്. തന്റെ ഇഷ്ട ഫുട്ബോൾ താരം ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സച്ചിൻ ടെണ്ടുൽക്കർ.

ഹാഷ് ടാഗ് ആസ്ക് സച്ചിൻ എന്ന ട്വിറ്റെർ ഇന്റെറാക്ഷൻ സെഷനിലാണ് സച്ചിൻ തനറെ ഇഷ്ടഫുട്ബാൾ താരത്തെ വെളിപ്പെടുത്തിയത്. ‘ആരാണ് നിങ്ങളുടെ ഇഷ്ട ഫുട്ബോളർ ?’ എന്നായിരുന്നു ഉദിത് വിക്രം ബിസെൻ എന്ന ആരാധകന്റെ ചോദ്യം. എന്നാൽ ഈ ചോദ്യത്തിന് സച്ചിൻ ഒരു ചിത്രത്തിലൂടെയാണ് മറുപടി നൽകിയത്. 2022 ഖത്തർ ലോകകപ്പിൽ ലയണൽ മെസ്സി മുത്തം നൽകുന്ന ചിത്രമാണ് സച്ചിൻ ഇതിന് മറുപടിയായി നൽകിയത്. ഇതിൽ നിന്ന് തനിക്ക് മെസ്സിയായാണ് ഇഷ്ടമെന്നാണ് സച്ചിൻ നൽകുന്ന മറുപടി.

സച്ചിന്റെ ഈ മറുപടി സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലാവുകയാണ്. മെസ്സി ആരാധകർ ഈ മറുപടി ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. ട്വീറ്റിന് മറുപടിയുമായി എത്തിയ മെസ്സി ആരാധകർ സച്ചിനെ സ്നേഹംകൊണ്ട് പൊതിയുകയും ചെയ്തു .

എന്നാൽ ചിത്രത്തിന് താഴെ ചില റൊണാൾഡോ ആരാധകരുമെത്തി. മെസ്സിയെക്കാൾ മികച്ചവനാണ് റൊണാൾഡോ എന്ന വാദമാണ് ഇവർ ഉയർത്തിയത്. എന്നാൽ മെസ്സി ആരാധകരും വിട്ട് കൊടുത്തില്ല. ക്രിക്കറ്റിലെ ദൈവം ഇഷ്ടപ്പെടുന്നത് ഫുട്ബോളിലെ മിശിഹായെ ആന്നെന്നും അതിൽ അസൂയപെട്ടിയിട് കാര്യമില്ലെന്നും മെസ്സി ആരാധകർ റോണോ ആരാധകരെ ഓർമിപ്പിക്കുന്നുണ്ട്.

4.2/5 - (56 votes)