ബ്രസീലിയൻ സൂപ്പർ താരം നെയ്മറെ പ്രീമിയർ ലീഗിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് |Neymar
സൂപ്പർ താരം നെയ്മർക്ക് വേണ്ടി നീക്കങ്ങൾ നടത്തി പ്രിമീയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ്. പിഎസ്ജിയുമായി ദീർഘകാല കരാറാണ് നെയ്മർക്കുള്ളത്. എന്നാൽ ബ്രസീലിയൻ താരത്തിന്റെ ഭാവിയിൽ വലിയ അനിശ്ചിതത്വം നിലനിൽക്കുകയാണ്.അടുത്ത സീസണിൽ ടീമിൽ വലിയ അഴിച്ചുപണി നടത്താൻ ആഗ്രഹിക്കുന്ന പിഎസ്ജി പ്രസിഡന്റ് നാസർ അൽ ഖലൈഫി നെയ്മറെ വിൽക്കാൻ അനുമതി നൽകിയേക്കുമെന്നാണ് സൂചന.
നല്ല ഓഫർ ലഭിച്ചാൽ ബ്രസീലിയൻ സൂപ്പർ താരത്തെ വിട്ടുനൽകാനാണ് പിഎസ്ജിയുടെ പദ്ധതി.കഴിഞ്ഞ സമ്മറിൽ തോമസ് ടുക്കൽ കോച്ചായിരുന്നപ്പോൾ നെയ്മറെ സ്റ്റാംഫോഡ് ബ്രിഡ്ജിൽ എത്തിക്കാൻ ചെൽസി ശ്രമിച്ചിരുന്നു. പിന്നീട് ടോഡ് ബോഹ്ലി ചെൽസിയുടെ ഉടസ്ഥനായി മാറിയപ്പോഴും ഇത്തരം വാർത്തകൾ പ്രചരിച്ചിരുന്നു.മുപ്പതോളം മില്യൺ മാത്രമാണ് നെയ്മറിന്റെ ട്രാൻസ്ഫറിൽ പിഎസ്ജി ലക്ഷ്യമിടുന്നുള്ളു. നെയ്മറിന്റെ ഉയർന്ന വേതനമാണ് പിഎസ്ജിയുടെ പ്രശ്‌നം.
നെയ്മർക്ക് നൽകുന്ന വേതനം കൂടി കണക്കിലെടുത്ത് പുതിയ ഫ്രഞ്ച് യുവതാരങ്ങളെ സ്വന്തമാക്കാനാണ് പിഎസ്ജി പദ്ധതിയിടുന്നത്. ഇതിനായാണ് പിഎസ്ജി നെയ്മറെ വിൽക്കാൻ ശ്രമിക്കുന്നത്.കൂടാതെ നെയ്മറും എംബാപ്പെയും തമ്മിലുള്ള കലഹത്തിൽ പിഎസ്ജി മാനേജ്‌മെന്റ് എംബാപ്പെയ്ക്ക് അനുകൂലമായതും നെയ്മറെ വിറ്റഴിക്കാൻ മാനേജ്‌മെന്റിനെ പ്രേരിപ്പിക്കുന്ന ഘടകമാണ്.
🚨 Manchester United have joined Chelsea in monitoring Neymar's situation, with the 31-year-old expected to be made available by PSG this summer.
— Transfer News Live (@DeadlineDayLive) April 25, 2023
However, Neymar has NO intention in leaving. He imagines finishing his career in Paris. 🇧🇷
(Source: Foot Mercato) pic.twitter.com/ODsGVQWwI0
ഈ സീസണിൽ 29 മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ നേടിയ നെയ്മർക്ക് ഫെബ്രുവരി 19 ന് ലില്ലെയുമായുള്ള ലീഗ് 1 ഏറ്റുമുട്ടലിനിടെ കണങ്കാലിന് പരിക്കേട്ടതോടെ സീസൺ അവസാനിപ്പിക്കുകയായിരുന്നു.ഓൾഡ് ട്രാഫോർഡിൽ ഖത്തറി ഏറ്റെടുക്കൽ പൂർത്തിയാക്കിയാൽ 2023-24 സീസണിന് മുന്നോടിയായി നെയ്മറെ ടീമിലെത്തിക്കാൻ യുണൈറ്റഡ് ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.