‘അലെജാൻഡ്രോ ഗാർനാച്ചോ 2001-ലെ ഹാവിയർ സാവിയോളയാണ്’ :മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ പ്രശംസിച്ച് മുൻ അർജന്റീന താരം

ലോക ഫുട്ബോളിലേക്ക് ഏറ്റവും കൂടുതൽ പ്രതിഭകളെ സമ്മാനിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന രാജ്യമാണ് അര്ജന്റീന. മെസ്സിയുടെ നാട്ടിൽ നിന്നും ലോക ഫുട്ബോളിൽ പുതിയ തരംഗം സൃഷ്ടിക്കാനെത്തുന്ന താരമാണ് 18 -കാരനായ മാഞ്ചസ്റ്റർ യുണൈറ്റഡ് വണ്ടർ കിഡ് അലജാൻഡ്രോ ഗാർനാച്ചോ.മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ മികച്ച പ്രകടനം നടത്തിയ താരം അര്ജന്റീന ദേശീയ ടീമിലേക്കുള്ള ആദ്യ കാൾ സമ്പാദിക്കുകയും ചെയ്തു.

അർജന്റീനയിൽ നടക്കുന്ന FIFA 2023 U20 ലോകകപ്പ് കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗാർനാച്ചോ.2001 ൽ സ്വന്തം മണ്ണിൽ നടന്ന U20 വേൾഡ് കപ്പിൽ കിരീടം നേടിയ അര്ജന്റീന ടീമിൻത്വ ഭാഗമായിരുന്ന ഡീഗോ കൊളോട്ടോ അലജാന്ദ്രോ ഗാർനാച്ചോയെ ഇതിഹാസ താരം ഹാവിയർ സാവിയോളയുമായാണ് താരതമ്യം ചെയ്തത്.കൊളോട്ടോ അർജന്റീനയിൽ നടക്കുന്ന U20 ലോകകപ്പിനെക്കുറിച്ചും പരിശീലകൻ ഹാവിയർ മഷറാനോയെക്കുറിച്ചും DSports FM 103.1-നോട് സംസാരിച്ചു.“ഇത്രയും വലിയ ഇവന്റ് ആസ്വദിക്കുന്നതിൽ സന്തോഷമുണ്ട്. എന്ത് സംഭവിച്ചാലും, അർജന്റീന ഫുട്ബോളിന് ഇതുപോലൊരു ടൂർണമെന്റ് നടത്തുന്നത് സന്തോഷകരമാണ്.ലോകകപ്പിൽ പരിശീലകനാകാൻ പറ്റിയ ആളാണ് മഷറാനോ” ഡീഗോ കൊളോട്ടോ പറഞ്ഞു.

2001ലെ U20 ലോകകപ്പിലെ ടോപ് സ്‌കോററായിരുന്ന ഹാവിയർ സാവിയോളയുമായി താരതമ്യപ്പെടുത്തി അലജാൻഡ്രോ ഗാർനാച്ചോയെക്കുറിച്ചും അദ്ദേഹം അഭിപ്രായപ്പെട്ടു, അവിടെ ഏഴ് മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ നേടി ടൂർണമെന്റിലെ കളിക്കാരനായി സാവിയോള തിരഞ്ഞെടുക്കപ്പെട്ടു.2001-ലെ സാവിയോളയാണ് ഗാർണാച്ചോ. ഈ സ്ക്വാഡിന്റെ ഏറ്റവും വലിയ എക്‌സ്‌പോണന്റാണ് 18 കാരൻ.അദ്ദേഹം അവിടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അക്കാലത്ത് ഹാവിയർ സാവിയോള ബാഴ്‌സയിലേക്ക് പോയിരുന്നു. അന്ന് ടീമിൽ കൊളോക്കിനി, ബർഡിസ്സോ, ഡി അലസ്സാൻഡ്രോ, പോൻസിയോ എന്നിവരും ഉണ്ടായിരുന്നു. ഒരു നീണ്ട ചരിത്രമുള്ള നിരവധി കളിക്കാർ ഉണ്ടായിരുന്നു” അദ്ദേഹം പറഞ്ഞു.

“യൂത്ത് ലോകകപ്പിൽ ഏറ്റവുമധികം വിജയങ്ങൾ നേടിയ വ്യക്തിയാണ് ജോസ് (പെക്കർമാൻ), അർജന്റീനയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരാളായിരിക്കും അദ്ദേഹം.അർജന്റീനയുടെ നിലവിലെ പരിശീലകരെല്ലാം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു എന്നത് യാദൃശ്ചികമല്ല”2001ലെ U20 ലോകകപ്പിൽ തന്റെ പരിശീലകനായിരുന്ന ജോസ് പെക്കർമാനെ കുറിച്ച് അദ്ദേഹം പറഞ്ഞു.

Rate this post