മെസ്സീ..ബാഴ്സയിലേക്ക് പോകരുത്, അത് അർജന്റീനയെയാണ് ബാധിക്കുക : മുന്നറിയിപ്പുമായി മരിയോ കെംപസ്

ലയണൽ മെസ്സി അടുത്ത സീസണിൽ എഫ്സി ബാഴ്സലോണയുടെ ജേഴ്സിയിൽ ഉണ്ടാവും എന്നുള്ള വാർത്തകൾ വ്യാപകമാണ്.ആ രൂപത്തിലേക്ക് തന്നെയാണ് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്.തന്റെ ഭാവിയുടെ കാര്യത്തിൽ മെസ്സി ഒരു ഫൈനൽ ഡിസിഷൻ എടുത്തിട്ടൊന്നുമില്ല.പക്ഷേ പിഎസ്ജിയിൽ തുടരാൻ മെസ്സി താല്പര്യപ്പെടുന്നില്ല.

അർജന്റീനക്കൊപ്പം കോപ അമേരിക്ക കിരീടം നേടിയതിനു ശേഷം കരാർ പുതുക്കാൻ വേണ്ടിയായിരുന്നു 2021ൽ ലയണൽ മെസ്സി ബാഴ്സയിൽ എത്തിയിരുന്നത്.എന്നാൽ ബാഴ്സ കൈവിട്ടതോടുകൂടി മെസ്സി പിഎസ്ജിയിലേക്ക് ചേക്കേറി.പിഎസ്ജിയിൽ വലിയ നേട്ടങ്ങൾ ഒന്നും സ്വന്തമാക്കാൻ സാധിച്ചില്ലെങ്കിലും അർജന്റീന ദേശീയ ടീമിന്റെ കാര്യത്തിൽ മെസ്സി ഹാപ്പിയായിരിക്കും. ഇക്കാലയളവിൽ അർജന്റീന ദേശീയ ടീമിനോടൊപ്പം മെസ്സിക്ക് ഒരു സുവർണ്ണ കാലഘട്ടമായിരുന്നു.

ഇതുതന്നെയാണ് അർജന്റൈൻ ഇതിഹാസമായ മരിയോ കെംപസ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ലയണൽ മെസ്സി ബാഴ്സയിലേക്ക് പോയാൽ അത് അർജന്റീന ദേശീയ ടീമിനെ ബാധിക്കും എന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തൽ.മെസ്സി പാരീസിൽ തന്നെ തുടർന്നാൽ കൂടുതൽ ഫ്രഷർ ആയിക്കൊണ്ട് അർജന്റീന ടീമിൽ എത്താൻ സാധിക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

‘അർജന്റീന ദേശീയ ടീമിനെ കുറിച്ച് ചിന്തിച്ച് ഞാൻ ഒരല്പം സെൽഫിഷ് ആയാൽ,മെസ്സി പാരീസിൽ തന്നെ തുടരുമെന്നും ബാഴ്സയിലേക്ക് പോവില്ലെന്നും ഞാൻ പ്രതീക്ഷിക്കുന്നു.മെസ്സി പിഎസ്ജി താരമായി തുടർന്നാൽ അദ്ദേഹത്തിന് അർജന്റീന ദേശീയ ടീമിലേക്ക് കൂടുതൽ ഫ്രഷ് ആയിക്കൊണ്ട് എത്താൻ സാധിക്കും.മെസ്സി ബാഴ്സയിലേക്ക് മടങ്ങിയാൽ അത് അദ്ദേഹത്തിന് ആരോഗ്യപരമായിരിക്കില്ല.മെസ്സി കൂടുതൽ കംഫർട്ടബിൾ ആയിരിക്കുക പാരീസിൽ തന്നെയായിരിക്കും. അങ്ങനെയാണെങ്കിൽ അദ്ദേഹത്തിന് കൂടുതൽ സമാധാനത്തോടുകൂടി അടുത്ത വേൾഡ് കപ്പിന് എത്താൻ കഴിയും.

ബാഴ്സയുടെ ഇപ്പോഴത്തെ ലക്ഷ്യങ്ങൾ വ്യത്യസ്തമാണ്,അവർ ഇപ്പോഴും റീ ബിൽഡിംഗ് പ്രോസസിൽ ആണ്.അവിടെ ഒരുപാട് പ്രശ്നങ്ങളുണ്ട്.മെസ്സി ബാഴ്സയിലേക്ക് പോകാതിരിക്കലാണ് നല്ലത് ‘അർജന്റൈൻ ഇതിഹാസം പറഞ്ഞു.പക്ഷേ ലയണൽ മെസ്സി പിഎസ്ജിയിൽ തന്നെ തുടരാൻ സാധ്യതകൾ കുറവാണ്.കാരണം ആരാധകരുമായി അത്ര നല്ല ബന്ധത്തിലല്ല മെസ്സി ഉള്ളത്.ഈ സീസണിൽ ക്ലബ്ബിന് വേണ്ടി മികച്ച പ്രകടനം നടത്തിയിട്ടും മെസ്സിയെ ആരാധകർ നിരന്തരം വേട്ടയാടിയിരുന്നു.

Rate this post