ലിവർപൂളിനെതിരെ അത്ഭുതപ്പെടുത്തുന്ന ഗോൾ നേടിയ ബ്രസീലിയൻ താരം ലൂക്കാസ് പാക്വെറ്റ |Lucas Paqueta
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ലിവർപൂൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ വെസ്റ്റ് ഹാം പരാജയപെട്ടങ്കിലും ബ്രസീലിയൻ താരം ലൂക്കാസ് പാക്വെറ്റ നേടിയ തകർപ്പൻ ഗോൾ ആരാധകരെ അത്ഭുതപ്പെടുത്തി.
മത്സരം തുടങ്ങി 12 ആം മിനുട്ടിൽ ഇടതു വിങ്ങിലൂടെ പന്തുമായി ലിവർപൂൾ താരങ്ങളെ വെട്ടിച്ചു മുന്നേറിയ പാക്വെറ്റ അന്റോണിയോയുമായുള്ള വൺ ടച് പാസ്സിന് ശേഷം ബോക്സിനു പുറത്ത് നിന്നുള്ള മനോഹരമായ വലംകാൽ ഷോട്ടിലൂടെ ലിവർപൂൾ കീപ്പർ അലിസൺ ബെക്കറെ മറികടന്ന് വലയിലാക്കി.ആരാധകരും സഹ താരങ്ങളും അത്ഭുതത്തോടെയാണ് ബ്രസീലിയൻ താരത്തിന്റെ ഗോളിനെ കണ്ടത് .25 കാരനായ മിഡ്ഫീൽഡർ കഴിഞ്ഞ സമ്മറിൽ ലിയോണിൽ നിന്ന് ലണ്ടൻ ക്ലബിൽ എത്തിയത് 50 മില്യൺ പൗണ്ടിന് മുകളിലുള്ള തുകക്കാണ്.
34 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളും അഞ്ച് അസിസ്റ്റുകളും സംഭാവന ചെയ്ത താരം ഈ സീസണിൽ മികച്ച പ്രകടനം നടത്തുകയും ചെയ്തു. എന്നാൽ മത്സരത്തിൽ ഡച്ച് താരം കോഡി ഗാക്പോയും ജോയൽ മാറ്റിപ്പും നേടിയ ഗോളിൽ ലിവർപൂൾ വിജയം നേടിയെടുത്തു. തരംതാഴ്ത്തലിനെതിരായ പോരാട്ടം തുടരുന്നതിനിടെ വിജയം ഉറപ്പിച്ചാണ് വെസ്റ്റ് ഹാം ഇന്നലെ ഇറങ്ങിയത്.യുർഗൻ ക്ലോപ്പിന്റെ ടീമിനെതിരെ ജയിച്ചാൽ അവരെ ഡ്രോപ്പ് സോണിൽ നിന്ന് ഒമ്പത് പോയിന്റിലേക്ക് ഉയർത്താമായിരുന്നു.
QUE GOLAÇO DO PAQUETA AAAAAAA pic.twitter.com/V89ZSn0jd7
— luiza (@luhdomengo) April 26, 2023
ലിവർപൂളിനെതിരായ പാക്വെറ്റയുടെ ഗോൾ മധ്യനിരയിൽ നിന്ന് സ്കോർ ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രകടമാക്കി.സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ പക്വെറ്റയ്ക്ക് തന്റെ ഫോം നിലനിർത്താനായാൽ, മറ്റൊരു സീസണിൽ വെസ്റ്റ് ഹാമിന് പ്രീമിയർ ലീഗ് പദവി ഉറപ്പാക്കാൻ മികച്ച അവസരമുണ്ട്.