❝പിഎസ്ജിക്കൊപ്പം അഞ്ചാമത്തെ ചാമ്പ്യൻസ് ലീഗ് നേടുക എന്നത് സ്വപ്നമാണ് ❞: സെർജിയോ റാമോസ്
നീണ്ട പതിനാറു വര്‍ഷത്തെ കരിയര്‍ അവസാനിപ്പിച്ചാണ് റയല്‍ മാഡ്രിഡില്‍ നിന്നും സെര്‍ജിയോ റാമോസ് ഫ്രഞ്ച് ഭീമന്മാരായ പിഎസ്ജി യിൽ ചേർന്നത്.സീസൺ അവസാനത്തോടെ റയലുമായി കരാർ അവസാനിച്ച മുൻ സ്പാനിഷ് ക്യാപ്റ്റനെ സ്വന്തമാക്കാൻ വമ്പന്മാർ അണിനിരന്നെങ്കിലും ഫ്രഞ്ച് ക്ലബ് റാമോസ് തെരഞ്ഞെടുക്കുകയായിരുന്നു. വെറ്ററൻ സെന്റർ ബാക്ക് പാർക്ക് ഡെസ് പ്രിൻസസിൽ രണ്ട് വർഷത്തെ കരാറാണ് ഒപ്പിട്ടത്. പിഎസ്ജി കൊപ്പം തന്റെ അഞ്ചാമത്തെ ചാമ്പ്യൻസ് ലീഗ് നേടുക എന്നത് സ്വപ്നമാണെന്നും റാമോസ് അഭിപ്രായപ്പെട്ടു.
“ഈ ക്ലബ്ബിനെക്കുറിച്ച് ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് അതിന്റെ ശക്തിയാണ്. കളിക്കാർക്കുള്ള വിജയത്തിന്റെ ദാഹം. ഇതുപോലുള്ള ഒരു ക്ലബിലേക്ക് വരാൻ കളിക്കാർ ആഗ്രഹിക്കുന്നു. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ അവർ ഇതിനകം കളിച്ചിട്ടുണ്ട് കിരീടം നേടുന്നതിന് വളരെ അടുത്താണ് അവർ ,അത് എന്നെ ആകർഷിക്കുന്ന ഘടകമാണ്.എന്റെ അഞ്ചാമത്തെ ചാമ്പ്യൻസ് ലീഗ് നേടുന്നതിനെക്കുറിച്ചും ഞങ്ങളുടെ ക്ലബിന് ആദ്യത്തേതിനെക്കുറിച്ചും ചിന്തിക്കുക എന്നത് ഒരു സ്വപ്നമാണ്.റാമോസ് പി.എസ്.ജി ടിവിയോട് പറഞ്ഞു.
Sergio Ramos speaks for the first time after joining PSG 🇫🇷 pic.twitter.com/tYXCswp4gj
— Goal (@goal) July 8, 2021
“ഇത് എന്റെ ജീവിതത്തിലെ ഒരു വലിയ മാറ്റമാണ്, ഒരു പുതിയ വെല്ലുവിളി, ഞാൻ ഒരിക്കലും മറക്കാത്ത ഒരു ദിവസമാണ്. ഈ മഹത്തായ പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു, നിരവധി മികച്ച കളിക്കാരുള്ള ഈ ടീമിൽ അംഗമാകാൻ സാധിച്ചതിൽ അഭിമാനിക്കുന്നു .ഇതിനകം തന്നെ ഉയർന്ന തലത്തിൽ തന്നെ തെളിയിക്കപ്പെട്ട ഒരു ക്ലബ്ബാണ് പിഎസ്ജി, പാരീസിൽ വളരാനും മെച്ചപ്പെടുത്താനും തുടരാനും കഴിയുന്നത്ര ട്രോഫികൾ നേടാൻ ടീമിനെ സഹായിക്കാനും ഞാൻ ആഗ്രഹിക്കുന്നു, റാമോസ് കൂട്ടിച്ചേത്തു.
2005ലാണ് സെവിയ്യയില്‍ നിന്നും റാമോസ് റയല്‍ മാഡ്രിഡിലേക്ക് എത്തുന്നത്. നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും അഞ്ച് ലാലീഗ കിരീടങ്ങളും താരം റയല്‍ മാഡ്രിഡിനൊപ്പം ഉയര്‍ത്തിയിട്ടുണ്ട്.റയലില്‍ 671 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്. പ്രതിരോധ താരമായിട്ടിരുന്നുകൂടി റയലിനായി 101 ഗോളുകള്‍ താരം നേടിയിട്ടുണ്ട്. 40 അസിസ്റ്റുകളുള്ള താരം റയലിനൊപ്പം 22 ട്രോഫികള്‍ സ്വന്തമാക്കി. ലാ ലിഗയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ പ്രതിരോധ താരവും റാമോസാണ്. ഇക്കഴിഞ്ഞ സീസണില്‍ പരിക്കിനെ തുടര്‍ന്ന് മിക്ക മത്സരങ്ങളിലും താരത്തിന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനിടെ കോവിഡ് ബാധിക്കുകയും ചെയ്തു. ഫിറ്റ്നസ് പ്രശ്നങ്ങള്‍ കാരണം യൂറോ കപ്പിനുള്ള സ്പെയിന് ടീമിലേക്കും താരത്തെ പരിഗണിച്ചിരുന്നില്ല. സ്പാനിഷ് ദേശീയ ടീമിനൊപ്പം 2010 ൽ ഫിഫ ലോകകപ്പും 2008 ലും 2012 ലും രണ്ട് യുവേഫ യൂറോ എന്നിവ നേടി.