സാഞ്ചോയെ ലഭിച്ചില്ല, പകരം ബാഴ്സ താരത്തെ ക്ലബിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്.
ഈ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും പരിശീലകൻ സോൾഷാറും ഏറ്റവും കൂടുതൽ ലക്ഷ്യം വെച്ച താരമായിരുന്നു ബൊറൂസിയ ഡോർട്മുണ്ട് സ്ട്രൈക്കെർ ജേഡൻ സാഞ്ചോ. ഒരുപാട് ശ്രമങ്ങൾക്ക് ശേഷം ഏകദേശം കരാറിന്റെ വക്കിൽ വരെ എത്താൻ യൂണൈറ്റഡിന് കഴിഞ്ഞിരുന്നു എന്നാണ് യാഥാർഥ്യം. താരം യൂണൈറ്റഡുമായി വ്യക്തിപരമായ നിബന്ധനകൾ ഒക്കെ അംഗീകരിച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ 120 മില്യൺ യുറോ കിട്ടണമെന്ന പിടിവാശിയിൽ ബൊറൂസിയ തുടരുകയായിരുന്നു. ഇതോടെ വീണ്ടും വിലപേശലുകൾ ആരംഭിച്ചെങ്കിലും കഴിഞ്ഞ ദിവസം സാഞ്ചോ ഈ സീസണിൽ ടീമിലെത്തുമെന്നുള്ള അവസാനപ്രതീക്ഷയും അസ്തമിക്കുകയായിരുന്നു.
Manchester United will push ahead with a move for Jadon Sancho, but the club have also held informal talks for Barcelona's Ousmane Dembélé as a potential backup option
— utdreport (@utdreport) August 11, 2020
ബൊറൂസിയ ഡയറക്ടർ സോർക്ക് താരം ഈ സീസണിൽ ക്ലബിൽ തന്നെ തുടരും എന്നറിയിക്കുകയായിരുന്നു. താരവുമായി രഹസ്യമായി കരാറിലെത്തിയിരുന്നുവെന്നും 2023 വരെ താരത്തിന്റെ കരാർ പുതുക്കിയതായും സോർക്ക് അറിയിച്ചതോടെ അസ്തമിച്ചത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതീക്ഷകൾ ആയിരുന്നു. യുണൈറ്റഡിന് മുന്നിൽ വെച്ച ഡെഡ്ലൈൻ ഇന്നലെ അവസാനിച്ചതോടെ സാഞ്ചോ ടീമിന്റെ പരിശീലനക്യാമ്പിൽ ഇന്നലെ എത്തിച്ചേരുകയും ചെയ്തു. എന്നാൽ യുണൈറ്റഡ് ശ്രമങ്ങൾ ഉപേക്ഷിച്ചിട്ടില്ല. എന്തെന്നാൽ സോർക് മുൻപ് ഡെംബലെയുടെ കാര്യത്തിലും ഇത്പോലെ ഉറപ്പ് നൽകിയിരുന്നു. എന്നാൽ 2017-ൽ തന്നെ ബാഴ്സ ഡെംബലെയെ റാഞ്ചുകയായിരുന്നു.
എന്നിരുന്നാലും സാഞ്ചോയുടെ സ്ഥാനത്തേക്ക് മറ്റൊരാൾ എന്ന രീതിയിൽ യുണൈറ്റഡ് ഇപ്പോൾ ലക്ഷ്യമിട്ടിരിക്കുന്നത് ഇതേ ഡെംബലെയെ തന്നെയാണ്. സജീവഫുട്ബോൾ മാധ്യമമായ ഇഎസ്പിഎന്നാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഡെംബലെക്ക് വേണ്ടി അനൗപചാരികമായ ചർച്ചകൾ ബാഴ്സയും യുണൈറ്റഡും തമ്മിൽ തുടങ്ങി എന്നാണ് ഇഎസ്പിഎൻ അറിയിച്ചിരിക്കുന്നത്. വരുംദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ നടന്നേക്കും. ഇരുപത്തിമൂന്നുകാരനായ ഡെംബലെ നവംബറിന് ശേഷം ഒരു കോംപിറ്റെറ്റീവ് മത്സരം പോലും ബാഴ്സക്ക് വേണ്ടി കളിച്ചിട്ടില്ല. ഫെബ്രുവരിയിൽ ഹാംസ്ട്രിങ് ഇഞ്ചുറി മൂലം താരം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഡെംബലക്ക് രണ്ട് വർഷം കൂടി കരാർ ബാഴ്സയിൽ അവശേഷിക്കുന്നുണ്ട്. ബാഴ്സയും ഈ സമ്മറിൽ താരത്തെ കൈമാറണം എന്ന ഉദ്ദേശത്തിലാണ്.
Manchester United 'identify' Barcelona forward Ousmane Dembele as alternative target to Jadon Sanchohttps://t.co/XgzUnqyc45 pic.twitter.com/DbLuyKPZRa
— Indy Football (@IndyFootball) August 11, 2020